Wednesday, November 12, 2025

National

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ ക്ഷോഭത്തിനും സാധ്യത

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു....

ബുര്‍ഖയിട്ട് ഡോ.ആയിഷയായി മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ച; ഒടുവില്‍ 25കാരന്‍ പിടിയില്‍

നാഗ്പൂര്‍: വനിതാ ഡോക്ടറായി വേഷമിട്ട് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ 25കാരന്‍ പിടിയില്‍. ബുര്‍ഖ ധരിച്ച് ഡോ.ആയിഷ എന്ന പേരില്‍ മൂന്നാഴ്ചയാണ് യുവാവ് മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീവേഷം കെട്ടിയതായും പോലീസിനോട് പറഞ്ഞതായി തഹസിൽ പെലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ...

ലോക്‌സഭ തെരഞ്ഞെടുപ്പ്- ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ട്; നിര്‍ണായക നീക്കം

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി പരമാവധി സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. 23ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കും. സംഘപരിവാറിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാനാണ് നീക്കം. ഏതെല്ലാം സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നതിനെ കുറിച്ച് പട്‌നയില്‍ തീരുമാനിക്കും. എന്‍.സി.പി...

ബിപോർജോയ് ഇന്ന് തീരം തൊടും; ഗുജറാത്തിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റടിക്കും, അതീവജാഗ്രത

ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് ഇന്ന് തീരം തൊടും. ഗുജറാത്ത്‌ തീരത്തെത്തുന്ന കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്താണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ...

ഇരട്ടിയോളം കുതിച്ചുയർന്ന് വിമാന നിരക്ക്; പ്രതിസന്ധിയിലായി യാത്രക്കാർ

ഇന്ത്യയിൽ വിമാനടിക്കറ്റ് നിരക്കുകളിൽ വൻ വർധനവ് തുടരുന്നു. ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ ഏറ്റവുമധികം വർധന ഇന്ത്യയിലാണെന്ന് എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് വിമാനയാത്രക്കാർ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2019ലെ അവസാന പാദത്തിൽ 2022ലെ അവസാന പാദത്തിലെ ടിക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആഭ്യന്തരനിരക്ക് 41 ശതമാനമാണ് വർധിച്ചത്. തൊട്ടുപിന്നിലുള്ള യുഎഇയിൽ 34 ശതമാനവും...

ഹിജാബ് വിവാദം; സ്‌കൂൾ പൊളിക്കാൻ ബുൾഡോസർ ഇറക്കി ബിജെപി സർക്കാർ, തടഞ്ഞ് വിദ്യാർത്ഥികൾ

ഭോപ്പാൽ: ഹിജാബ് വിവാദത്തിന് പിന്നാലെ, ദമോഹിലെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കം തടഞ്ഞ് വിദ്യാർത്ഥികൾ. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് മുനിസിപ്പൽ ഭരണകൂടം ഗംഗ യമുന എച്ച്എസ് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയത്. എന്നാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടിച്ച് ബുൾഡോസർ തടയുകയായിരുന്നു. 12-ാം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി...

വി. മുരളീധരൻ അടക്കം 10 കേന്ദ്രമന്ത്രിമാർ മത്സരിക്കും, അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിൽനിന്ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി. 10 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 18 രാജ്യസഭാ എം.പിമാരും ഏതാനും എം.എൽ.എമാരും മത്സരിക്കുമെന്നാണ് വിവരം. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രവർത്തിക്കാനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മൂന്നു സീറ്റുകൾ തെരഞ്ഞെടുക്കാനുമാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം. മന്ത്രിമാരെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രാജ്യസഭാ എം.പിമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണ്...

രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ മാനനഷ്ട കേസ്; സമൻസ് അയച്ച് കോടതി

ബെംഗളൂരു: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ ബിജെപിയുടെ അപകീർത്തി കേസ്. കേസിൽ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരോപിച്ചാണ് കേസ്. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോ...

ഏകീകൃത സിവിൽ നിയമം: ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ

ദില്ലി: ഏകീകൃത സിവിൽ നിയമത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശമുള്ളത്. ജനങ്ങൾക്കും മതസംഘടനകൾക്കും നിലപാട് അറിയിക്കാനും കഴിയും. വിഷയം നേരത്തെ കേന്ദ്ര സർക്കാർ നിയമ കമ്മീഷന് വിട്ടിരുന്നു. ഇതിലൂടെ ഏകീകൃത സിവിൽ നിയമത്തിനുള്ള നടപടികൾ സജീവമാക്കുകയാണ് കേന്ദ്ര നിയമ കമ്മീഷൻ. 2016 -ല്‍ ഒന്നാം...

പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ തല്ലിക്കൊന്നു

വൈശാലി: ബിഹാറിലെ വൈശാലിയില്‍ പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ രാഘോപൂർ ദിയാര ദ്വീപിലെ ഖൽസ ഘട്ടിലാണ് സംഭവം. വലയില്‍ കുടുങ്ങിയ മുതലയെ നാട്ടുകാര്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ബിദ്ദുപൂർ പൊലീസ് പരിധിയിലുള്ള ഗോകുൽപൂർ നിവാസിയായ ധർമേന്ദ്ര ദാസ് മതപരമായ ചടങ്ങിനായി കുടുംബത്തോടൊപ്പം ഗംഗാ നദിയുടെ തീരത്ത് എത്തിയതായിരുന്നു.ധർമേന്ദ്രയുടെ 10 വയസുകാരനായ മകൻ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img