മതസൗഹാർദം പ്രമേയമായെത്തിയ കന്നഡ ചിത്രം ' ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ. സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാർദത്തെ ബലപ്പെടുത്തുന്ന സന്ദേശം നൽകുന്നതുമാണ് ചിത്രമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.
പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്....
കര്‍ണാടക ആര്‍ടിസിയുടെ നട്ടെല്ല് ഒടിച്ച് സര്‍ക്കാരിന്റെ ശക്തി സ്‌കീം. സര്‍ക്കാര്‍ പദ്ധതി ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍
21 കോടി രൂപയാണ് കര്‍ണാടക ആര്‍ടിസിക്ക് ചെലവായത്. പദ്ധതിക്കായി ആരംഭിച്ച ചൊവ്വാഴ്ച 10.82 കോടിയും ആദ്യ മൂന്ന് ദിവസങ്ങളില്‍ 21.05 കോടിയും ചെലവായി. ഈ പദ്ധതിക്ക് സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപ അധിക ബാധ്യത വരുമെന്ന്...
ബംഗളൂരു: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസുകാരനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി. കലബുറഗി ജില്ലയിലെ നാരായണപുരയിലാണ് സംഭവം. ജില്ലയിലെ നിലോഗി പൊലീസ് സ്റ്റേഷനിൽ ഹെഡ്‌കോൺസ്റ്റബിളായ മൈസൂർ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.
അനധികൃത മണൽക്കടത്ത് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചാണ് മൗസൂർ ചാഹാൻ നാരായണപുരയിലെത്തുന്നത്. കോൺസ്റ്റബിൾ പ്രമോദ് ദോഡ്മാണിയെ കൂട്ടി ബൈക്കിലാണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ട്രക്കിലാണ് മണൽ കടത്താൻ ശ്രമമുണ്ടായത്. മണൽക്കടത്തു...
നോയിഡ: ദില്ലിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിൽ നിന്നും വീണ്ട് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നോയിഡയിലെ ഹൈറൈസ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ കുട്ടി ഉണർന്ന് പുറത്തിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എട്ടാം നിലയിലെ അപ്പാർട്ട്‌മെന്‍റിന്‍റെ ബാൽക്കണിയിൽ നിന്നുമാണ് അഞ്ച് വയസ്സുള്ള ആൺകുട്ടി താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്...
പത്തനംതിട്ട: വന്ദേഭാരതിന് പിന്നാലെ സംസ്ഥാനത്തേക്ക് റെയില്‍വേ പുതുതായി പുറത്തിറക്കുന്ന വന്ദേ മെട്രോയും എത്തുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.
അടുത്തവര്‍ഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതല്‍ കൊച്ചിവരെയുള്ള...
ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.
നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം...
കുല്‍ഗാം: വിജയത്തിലേക്കുള്ള പാതയില്‍ മദ്രസയിലെ വിദ്യാഭ്യാസവും ഹിജാബും വെല്ലുവിളിയല്ലെന്ന് വ്യക്തമാക്കി ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി കശ്മീരിലെ ഇരട്ട സഹോദരിമാര്‍. കശ്മീരിലെ കുല്‍ഗാമിലെ വാറ്റോ ഗ്രാമത്തിലെ ഇമാമായ സയ്യിദ് സജദിന്‍റെ ഇരട്ടപ്പെണ്‍കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയത്. ആദ്യ പരിശ്രമത്തില്‍ തന്നെയാണ് സയ്യിദ് താബിയയും സയ്യിദ് ബിസ്മയും...
ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് ബി.ജെ.പി നേതാക്കളുടെ വാക്‌പോര്. ഈസ്റ്റ് ദല്‍ഹി എം.പിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറും ബി.ജെ.പി എം.എല്‍.എയായ ഒ.പി. ശര്‍മയുമായാണ് പാര്‍ട്ടി പരിപാടിക്കിടെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ എം.പിയായ ഗംഭീറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദല്‍ഹി...
ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി. കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോൺഗ്രസ് നീക്കമെന്നും ഇതാണോ 'സ്‌നേഹത്തിന്റെ കട'യെന്നും രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എൽ.എ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...