Wednesday, November 12, 2025

National

രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ടക്കൊല; തബ്രെസ് അന്‍സാരിയെ കൊലപ്പെടുത്തിയവര്‍ക്ക് ഒടുവില്‍ ശിക്ഷ

റാഞ്ചി: നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റവാളികള്‍ക്ക് തടവ് ശിക്ഷ. ജാര്‍ഖണ്ഡില്‍ 24കാരനായ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒടുവില്‍ കോടതിയുടെ ശിക്ഷാ വിധിയെത്തുന്നത്. തബ്രെസ് അന്‍സാരി എന്ന യുവാവിന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ പത്ത് പേര്‍ക്കും പത്ത് വര്‍ഷം വീതം കഠിന തടവിനാണ്...

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് പൊലീസ്

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തത്. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാർ ആരോപിച്ചു....

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; വിവിധ നഗരങ്ങളില്‍ വില 150 കടന്നു

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ നഗരങ്ങളില്‍ വില 150 കടന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. എന്നാല്‍ വിശാഖപ്പട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും...

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകും ഇതോടെ പെട്രോള്‍ വില വീഴുമെന്നും അദേഹം അവകാശപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന...

ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചു; പ്രതി ബിജെപി എംഎൽഎയുടെ സഹായിയെന്ന് ആരോപണം, കേസെടുത്ത് പൊലീസ്

മധ്യപ്രദേശിൽ ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രവേശ് ശുക്ലയെന്നായാളാണ് കുറ്റവാളി. ഇയാൾക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ സിധിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഈ വിഷയത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ...

‘കഞ്ചാവ് എലി തിന്നു’, തുരപ്പന്റെ കാരുണ്യത്തിൽ ശിക്ഷയിൽ നിന്ന് രക്ഷ, ജയിൽ മോചിതരായി രണ്ടുപേർ!

ചെന്നൈ: കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ര്‍ക്ക് ജയിൽമോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത് 2020 നവംബര്‍ 27-നാണ്. 45 ദിവസത്തിന് ശേഷം 100 ഗ്രാം...

ഇനി മുതല്‍ മൊബൈലും ടി.വിയുമൊക്കെ വിലക്കുറച്ച് വാങ്ങാം; കുറഞ്ഞ ജി.എസ്.ടി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; വിലക്കുറവിങ്ങനെ

ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടുപകരണങ്ങളുടേയും, സ്മാര്‍ട്ട്‌ഫോണുകളുടേയും ജി.എസ്.ടിയില്‍ കുറവ് വരുത്തുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് ജി.എസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിനാണ് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര...

താജ് മഹൽ കാണാൻ പോയ ഉടമസ്ഥര്‍ കാറില്‍ പൂട്ടിയിട്ട നായ ചത്തു; വീഡിയോ

ആഗ്ര: താജ്മഹൽ കാണാൻ പോയപ്പോൾ ഉടമസ്ഥർ കാറിൽ പൂട്ടിയിട്ട വളർത്തുനായ ചത്തു. ഹരിയാന സ്വദേശികളുടെ നായയാണ് ചത്തത്. കനത്ത ചൂടും വായുസഞ്ചാരക്കുറവും വെള്ളമില്ലാത്തതുമാണ് നായയുടെ മരണത്തിലേക്ക് നയിച്ചത്. ഉടമസ്ഥർ താജ് മഹൽ കാണാനായി പോയപ്പോൾ വെസ്റ്റ്‌ഗേറ്റ് പാർക്കിംഗിലായിരുന്നു കാർ നിർത്തിയത്. മണിക്കൂറുകളോളം കാറിൽ നായയെ പൂട്ടിയിട്ടിരുന്നു. നായ അനങ്ങാതെ കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് ഇയാൾ...

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. നാളെ ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ അറിയിച്ചു.

പിന്നില്‍ നിന്ന് കുത്തിയവര്‍ക്കെതിരെ പോരിന് ശരദ് പവാര്‍; വിമതരെ അയോഗ്യരാക്കണമെന്ന് കാണിച്ച് സ്പീക്കര്‍ക്ക് നോട്ടീസ്; മറുകണ്ടം ചാടിയവരെ തിരിച്ചെത്തിക്കാന്‍ മൃദു സമീപനവുമായും എന്‍സിപി

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്നാലെ എന്‍സിപിയേയും പിളര്‍ത്തിയ ബിജെപി കുതന്ത്രങ്ങള്‍ക്കെതിരെ മറുതന്ത്രവുമായി ശരദ് പവാര്‍ ക്യാമ്പും. എന്‍സിപിയെ പിളര്‍ത്തി ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിനേയും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ 8 പേരേയും അയോഗ്യരാക്കാന്‍ നടപടിയുമായി ശരദ് പവാര്‍. അജിത് പവാര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ക്കു...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img