വ്യാജ നോട്ടുകള്‍ ലഭിച്ചാല്‍ അത് എത്രയും പെട്ടെന്ന് പോലീസില്‍ ഏല്‍പ്പിക്കുകയോ നശിപ്പിച്ച് കളയുകയോ വേണം. അല്ലാത്ത പക്ഷം, ഒരു പക്ഷേ നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തേക്കാം. എന്നാല്‍, ഡോ മനന്‍ വോറ, തനിക്ക് ലഭിച്ച വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്സില്‍ പങ്കുവച്ചു. 500 ന്‍റെ വ്യാജന്‍ നിര്‍മ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ...
ബംഗളൂരു: ടോള്‍ പ്ലാസകളില്‍ എംഎല്‍എമാര്‍ക്കായി പ്രത്യേകം വിവിഐപിലൈന്‍ വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍. നിലവിലെ എംഎല്‍എമാരെയും മുന്‍ എംഎല്‍മാരെയും ഈ ലൈനില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ഖിഹോളിയോടായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയം ദേശീയപാത അതോറിറ്റിയെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ക്ക് സുഗഗമായ യാത്ര ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍...
ദില്ലി;രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്ന സൂചന. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞൂ. ലക്ഷദ്വീപിൽ മൊഹമ്മദ്...
മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരത് ജെയിന്‍റെ സമ്പാദ്യങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഭിക്ഷക്കാരന്‍ എന്നു വിളിക്കുന്നുണ്ടെങ്കിലും ആ വിളി ഭരതിന് തീരെ യോജിക്കില്ല. കാരണം കോടിക്കണക്കിനു സ്വത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. 7.5 കോടിയുടെ ആസ്തിയാണ് ഭരത് ജെയിനുള്ളത്.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന...
രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെ കുതിച്ച് ഉയരുന്നു. ഉത്തരാഖണ്ഡില്‍ തക്കാളി കിലോഗ്രാമിന് 250 രൂപയായാണ് വില. ഗംഗോത്രി ധാമിലാണ് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകാശി ജില്ലയിലും വില ഉയര്‍ന്നിട്ടുണ്ട്.
180 രൂപ മുതല്‍ 200 രൂപ വരെയാണ് വില ഉയര്‍ന്നത്. ഗംഗോത്രി, യമുനോത്രി, തുടങ്ങിയ ഇടങ്ങളില്‍ 200നും 250നും ഇടയിലാണ് തക്കാളി വില.
ഉത്തരേന്ത്യയില്‍...
ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്‍ന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രിക്ക് സമീപമുള്ള വസീർഗഞ്ച് പ്രദേശത്താണ് അപകടം. ഒരു ടാക്സി കാര്‍ ഓടിക്കൊണ്ടിരിക്കെ റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്റെ (എൽഎംസി) അധികാരപരിധിയിൽ വരുന്ന റോഡിലെ...
അഹമ്മദാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിന്റെ അയോഗ്യത തുടരും. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
അപകീർത്തി കേസിൽ രണ്ടു വർഷം ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തിൽ പാർലമെന്റ് അംഗത്വത്തിന് നേരിടുന്ന അയോഗ്യത മറികടക്കുന്നതിനാണ് വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട്...
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ പാർട്ടി വിടുന്നതായി റിപ്പോർട്ട്. ഇതിന് മുന്നോടിയായി കോൺഗ്രസ് മുൻ അദ്ധ്യക്ഷരായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പങ്കജ മുണ്ടെ സന്ദർശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊണ്ണൂറുകളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ...
ഏകസിവിൽകോഡിനെതിരെ പ്രതികരിച്ച് മുസ്ലീം വ്യക്തി നിയമബോർഡ്. ആ പേരിൽ ഇവിടെ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്നായിരുന്നു മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വിമർശനം. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്നും ബോർഡ് പറഞ്ഞു.
നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ പ്രതികരണം. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...