Tuesday, November 11, 2025

National

മൂന്ന് വര്‍ഷം കൊണ്ട് വില ഇരട്ടിയായി, സബ്‌സഡി അപ്രത്യക്ഷമായി; തിരഞ്ഞെടുപ്പുകളില്‍ എല്‍.പി.ജി കത്തുമോ….

രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് 2020-ല്‍ 581 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇന്ന് 1100 രൂപയിലധികമാണ് വില. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാചകവാതക വില മുഖ്യ പ്രചാരണായുധമാക്കാനിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും....

മദ്യപിച്ച് ലക്കുക്കെട്ട് ആർഎസ്എസ് ഓഫീസ് ചുവരിൽ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത പ്രവര്‍ത്തകരെ തല്ലി, ഓഫീസ് തകർത്തു

ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മദ്യപിച്ചെത്തിയ ചിലർ ആർഎസ്‌എസ് ഓഫീസിന്‍റെ ചുവരിൽ മൂത്രമൊഴിച്ചത് വിവാദമാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ മദ്യപ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. ഷാജഹാൻപൂരിലെ ആര്‍എസ്എസ് ഓഫീസും സംഘം അടിച്ചു തകർത്തു. 40 ഓളം പേർ ആയുധങ്ങളുമായി ഓഫീസ് ആക്രമിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷമായതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ...

ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം; മണിപ്പുരിൽ വന്‍ സംഘര്‍ഷാവസ്ഥ

മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍. ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നു. സംസ്കാരം അനുവദിക്കില്ലെന്നു മെയ്തെയ് അറിയിച്ചു. അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്. ഇതിനിടെ 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്....

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സർവേ തുടരാം. ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിര്‍മിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി...

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികളെ പ്രവേശിക്കാൻ അനുദിച്ചില്ല, കോളേജിന് മുന്നിൽ പ്രതിഷേധം

മുംബൈ: മുംബൈയിലെ ചെമ്പൂർ കോളേജിൽ ബുർഖ ധരിച്ചെത്തിയെ വിദ്യാർഥികളെ തിരിച്ചയച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നു.  ജൂനിയർ കോളേജിൽ നിർബന്ധിത യൂണിഫോം നയം നിലവിൽ വന്ന ചൊവ്വാഴ്ച മുതലാണ് ബുർഖയടക്കമുള്ള വസ്ത്രങ്ങൾ വിലക്കിയത്. അതേസമയം, സീനിയർ കോളേജിലെ പെൺകുട്ടികൾക്ക് ക്ലാസ് മുറികളിലും കോളേജിലും ബുർഖയോ ഹിജാബോ ധരിക്കുന്നതിൽ നിന്ന് വിലക്കില്ല. സീനിയർ സെക്കൻഡറി സ്കൂൾ തലത്തിൽ ദേശീയ...

ഗുരുഗ്രാം വര്‍ഗീയ സംഘര്‍ഷം; ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

ഹരിയാനയിലെ നൂഹ് ജില്ലയിൽ മതപരമായ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഗുരുഗ്രാമിലെ അഞ്ജുമൻ ജുമാ മസ്ജിദിൽ ഇമാം കൊലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അയൽ ​ഗ്രാമമായ ടിഗ്രയിൽ നിന്നുള്ള അങ്കിത്, രാഹുൽ, രവീന്ദർ, രാകേഷ് എന്നീ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം തുടരുകയാണെന്നും കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും...

നടിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബംഗ്ലൂരു: തെലുഗ് നടിയും മുൻ  കോണ്‍ഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ ജയസുധ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം...

ബിരുദം സ്വീകരിക്കാൻ ഡാൻസ് ചെയ്ത് വേദിയിലെത്തി; സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ…പിന്നീട് സംഭവിച്ചത്

മുംബൈ: മൂന്ന് വർഷത്തെ കോളജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷമാക്കാമെന്ന് കരുതിയ വിദ്യാർഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാകുന്നത്. മുംബൈയിലെ അനിൽ സുരേന്ദ്ര...

ഹരിയാനയിലെ സംഘർഷം: മരണം ആറായി, 116 പേര്‍ അറസ്റ്റില്‍, കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ദില്ലി:ഹരിയാനയിൽ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഘട്ടർ പറഞ്ഞു.ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിലെ സംഘർഷത്തില് കൊല്ലപ്പെട്ടത്. ഒരാൾ ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന അറിയിച്ചു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ അക്രമത്തിൽ ഒരു...

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img