മുംബൈ: ഇന്ന് രാജ്യം ഉണർന്നത് മുംബൈ കുർളയിൽ നടന്ന ബസ് അപകടത്തിന്റെ വാർത്ത കേട്ടായിരുന്നു. ഏഴു പേർ മരിച്ച അപകടത്തിൽ 42 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽ വേദനയാവുകയാണ് 20കാരിയായ അഫ്റീൻ ഷായുടെ കഥ.
ആദ്യ ജോലിയിലെ ആദ്യദിനത്തെക്കുറിച്ച് പിതാവ്...
ബെലഗാവി: ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു....
റാഞ്ചി: വിവാഹിതയായ മകൾക്ക് അവിഹിത ബന്ധം ആരോപിച്ച മരുമകനെ കുടുക്കാനായി കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. റാഞ്ചി എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജയ് സേഥിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭീഷണിയും പണം തട്ടൽ സന്ദേശവും ലഭിച്ചത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു കേന്ദ്രമന്ത്രിക്ക് ലഭിച്ച സന്ദേശം.
മൂന്ന് ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ...
ന്യൂഡൽഹി: ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കാമെന്നുമാണ് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നത്.
മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും....
ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വീര്‍ സവര്‍ക്കറുടെ ഛായാചിത്രം നീക്കം ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും സവര്‍ക്കര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബെലഗാവിയിലെ സുവർണ വിധാന സൗധത്തില്‍ നിന്നും (ശീതകാല നിയമസഭാ സമ്മേളനങ്ങൾ നടക്കുന്ന നിയമസഭാ മന്ദിരം) അദ്ദേഹത്തിന്റെ...
ന്യൂഡല്‍ഹി: തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ദില്ലിയില്‍. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത...
മുസാഫർപുർ∙ ബിഹാറിലെ തിര്ഹുട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഔറായി പോളിങ് ബൂത്തിലെ 724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! പട്ടിക തയാറാക്കുമ്പോഴുണ്ടായ സാങ്കേതികത്തകരാറു കാരണം എല്ലാ അഞ്ചാമത്തെ വോട്ടർക്കും ഒരേ അച്ഛനായിപ്പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
മുന്ന കുമാർ എന്ന പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആവർത്തിച്ചു വന്നത്. 18 സ്ഥാനാർഥികൾ മത്സരിക്കുന്ന...
കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കൂളിക്കുന്ന് സ്വദേശിയായ ഷമീന നാട്ടില്‍ ദുര്‍മന്ത്രവാദം നടത്താറുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മന്ത്രവാദി കെ എച്ച് ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവരുടെ സാമ്പത്തിക...
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,ജി.സി.എ) അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി...
പഴയ ഐഫോണുകളില്‍ ഇനി മുതല്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. 2025 മേയ് മുതലാവും പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ലഭിക്കാതെ വരിക. മേയ് മുതല്‍ വാട്സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഐ.ഒ.എസ് 15.1, അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ വേണ്ടിവരും. ഐ.ഒ.എസ്12.5.7ന് ശേഷം അപ്ഡേറ്റ് ചെയ്യാത്ത ഫോണുകള്‍ അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങിക്കുകയോ ആണ് പരിഹാരം....
കാറുകളുടെ ജിഎസ്ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്ടി...