National

പുരുഷന്‍മാരേ, നിങ്ങള്‍ എന്റെ അടുത്തേക്ക് വരരുത്, അടികിട്ടിയാല്‍ നിങ്ങള്‍ക്ക് താങ്ങാനാകില്ല..: രാഖി സാവന്ത്

എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് രാഖി സാവന്ത്. മുന്‍ ഭര്‍ത്താവിനെ ആദില്‍ ദുറാനിയെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ കുളിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് വിറ്റുവെന്ന ആരോപണവും രാഖി ഉയര്‍ത്തിയിരുന്നു. ഒരു അവാര്‍ഡ് ചടങ്ങിനെത്തിയ രാഖിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചുവപ്പു നിറത്തിലുള്ള ഒരു അബായ (മുസ്ലീം സ്ത്രീകളുടെ...

ഭൂമിക്കടിയില്‍ മുത്തുകള്‍; കുഴിച്ചെടുക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ: മുത്തുകളുടെ കലവറയായി മധ്യപ്രദേശിലെ ഗ്രാമം

ദാമോ: മുത്തുകളും മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷെ വിലയല്‍പം കൂടുതലായതുകൊണ്ട് ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിക്കാറാണ് പലരുടെയും പതിവ്. എന്നാല്‍ വീടിനടത്തു നിന്നും കുറച്ചു മുത്തുകള്‍ കിട്ടിയാലോ? മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഖിർക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമുള്ള പ്രദേശത്തു നിന്നും പ്രദേശവാസികള്‍ മുത്തുകള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ദാമോ...

സീറ്റ് വിഭജനത്തിൽ തീരുമാനമായില്ല; ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത, വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത

മുംബൈ∙ സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിലെത്താൻ കഴിയാതിരുന്നതോടെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ അസ്വാരസ്യമെന്ന് സൂചന. തൃണമൂൽ കോൺഗ്രസ്, എഎപി, ആർജെഡി, സമാജ്‌വാദി, ജനതാദൾ പാർട്ടികൾ ഈ വിഷയത്തിൽ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ മുന്നണി യോഗത്തിനുശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പങ്കെടുത്തില്ല. ലോക്സഭാ...

ചന്ദ്രയാൻ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ; ഏക്കറിന് എത്ര നൽകണം, എങ്ങനെ വാങ്ങാം

ദില്ലി: ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്.  ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇ​ദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു....

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്ത് സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മെയ് 19ന് സർക്കുലേഷനിലുണ്ടായ 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87...

വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

ദില്ലി: ​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില...

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്: നിർണായക നീക്കവുമായി കേന്ദ്രം, രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം. മുൻരാഷ്ട്രപതി...

തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയിൽ തിരക്കിട്ട നീക്കങ്ങൾ; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം. അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്? പ്രത്യേക സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ദില്ലി: കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചന. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22...

ഇടുങ്ങിയ റോഡില്‍ സൈഡ് നല്‍കുന്നതിനേച്ചൊല്ലി തർക്കം, 36 കാരനെ വെടിവച്ചുകൊന്ന് അഞ്ചംഗ സംഘം

ഭജന്‍പൂര്‍: ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗില്ലിനെയും ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ ഹര്‍പ്രീത് കൊല്ലപ്പെട്ടിരുന്നു. ബന്ധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൊഹമ്മദ് സമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മായ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img