Thursday, September 18, 2025

National

‘ആ ഫ്‌ളൈയിങ് കിസ് ഞാൻ കണ്ടില്ല’; സ്മൃതി ഇറാനിയെ തള്ളി ഹേമമാലിനി

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം ഹേമമാലിനി. പാർലമെന്റിന് പുറത്ത് ഇന്ത്യ ടുഡേ മാധ്യമപ്രവർത്തകയോടായിരുന്നു അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം സഭയിൽ നിന്നിറങ്ങവെ വനിതാ ബിജെപി അംഗങ്ങളെ നോക്കി രാഹുൽ ഫ്‌ളൈയിങ് കിസ് നൽകി എന്നാണ് കേന്ദ്രമന്ത്രി...

രാഹുല്‍ഗാന്ധി ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം; ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി

ദില്ലി:ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം. വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി...

കുഞ്ഞിൻറെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ച് നൽകി; അമ്മ പൊലീസ് പിടിയിൽ

കരച്ചിൽ നിർത്താൻ കുഞ്ഞിൻറെ വായിൽ മദ്യം ഒഴിച്ച അമ്മ പൊലീസ് പിടിയിൽ. കാലിഫോണിയ സ്വദേശിയായ യുവതിയാണ് പിടിയിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ പേരിലാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാൽ കുപ്പിക്കുള്ളിൽ മദ്യം നിറച്ചാണ് യുവതി കുഞ്ഞിൻറെ വായിൽ ഒഴിച്ചത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാലിഫോർണിയയിൽ താമസിക്കുന്ന 37 -കാരിയായ ഹോനെസ്റ്റി...

‘മണിപ്പുർ ഇന്ത്യയിലല്ലെന്ന് മോദി കരുതുന്നു, അവിടെ കൊല്ലപ്പെട്ടത് ഭാരത മാതാവ്; ബിജെപി രാജ്യദ്രോഹികൾ’- പാർലമെന്റിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു. മണിപ്പുർ...

‘മൊറാദാബാദ് കലാപത്തിന് കാരണം മുസ്ലിം ലീ​ഗ് നേതാക്കൾ’; 40 വർഷത്തിന് ശേഷം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ

ലഖ്‌നൗ: 1980ലെ മൊറാദാബാദ് വർ​ഗീയ കലാപത്തിന് കാരണം രണ്ട് മുസ്ലിം ലീ​ഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് മഥുര പ്രസാദ് സക്‌സേന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ചൊവ്വാഴ്ച യുപി നിയമസഭയിൽ അവതരിപ്പിച്ചു. വർ​ഗീയ കലാപത്തിൽ 83 പേർക്കാണ് ജീവൻ നഷ്ടമായത്. കലാപം നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിനെയും...

കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യയുടെ നിരന്തര പരിഹാസം,മകള്‍ക്കു വേണ്ടി എല്ലാം സഹിച്ചു; ക്രൂരതയെന്ന് കോടതി

ബെംഗളൂരു: നിറത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ അപമാനിക്കുന്നത് ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യ തന്നെ നിരന്തരം കളിയാക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുമുള്ള യുവാവിന്‍റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസില്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. കുടുംബ കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു....

മണിപ്പൂരിൽ മസ്ജിദ് ബങ്കറാക്കി മെയ്‌തെയ്‍കളും പൊലീസും

ഇംഫാൽ: മണിപ്പൂരിൽ മെയ്തി സായുധ വിഭാഗവും പൊലീസും ചേര്‍ന്ന് മസ്ജിദ് ബങ്കറാക്കി. ആയിരക്കണക്കിനു മുസ്‍ലിംകള്‍ താമസിക്കുന്ന ക്വാക്ടയിലാണു സംഭവം. ബലംപ്രയോഗിച്ചാണ് പള്ളി ഒളിത്താവളമാക്കിയത്. മെയ്‌തെയ്-കുക്കി സംഘർഷത്തിന്റെ ഭാഗമല്ലാത്ത മുസ്‌ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ. 'മക്തൂബ് മീഡിയ' ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മെയ്‌തെയ് പങ്കൽ മുസ്‌ലിംകൾ താമസിക്കുന്ന ഗ്രാമത്തിലെ പള്ളിയാണ് സായുധവിഭാഗങ്ങൾ താവളമാക്കിയിരിക്കുന്നത്. അസം റൈഫിൾസിന്റെ...

മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; ചിതയിലേക്കെടുക്കുംമുൻപ് കണ്ണുതുറന്ന് ബി.ജെ.പി നേതാവ്

ആഗ്ര: മരണം സ്ഥിരീകരിച്ച് സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ കണ്ണുതുറന്ന് ബി.ജെ.പി നേതാവ്. ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്റ് മഹേഷ് ബാഗേലിനാണു ജീവിതത്തിലേക്ക് അത്ഭുതകരമായ 'തിരിച്ചുവരവ്'. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവം. നെഞ്ചിൽ അണുബാധയെ തുടർന്ന് ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മഹേഷിനെ. ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു...

നിർത്തിയിട്ട കാർ ഉരുണ്ട് വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു; അച്ഛനെയും മകളെയും രക്ഷപ്പെടുത്തി | Video

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ നിർത്തിയിട്ടിരുന്ന കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം. അപകടസ്ഥലത്തുണ്ടായിരുന്നവരുടെ ഇടപെടലിലൂടെ കാറിലുണ്ടായിരുന്ന പിതാവിനെയും 13 വയസ്സുകാരി മകളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളച്ചാട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ട് നീങ്ങി താഴേയ്ക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരുടെ കൃത്യമായ ഇടപെടലിലൂടെ വാഹനത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ സാധിച്ചു. കാർ...

അവിശ്വാസ പ്രമേയത്തിൽ 12 മണിക്കൂറോളം ചർച്ച; 6.41 മണിക്കൂർ ബി.ജെ.പിക്ക്, കോൺഗ്രസിന് 1.16 മണിക്കൂർ: ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ഇന്ന് ചര്‍ച്ച ചെയ്യും. ചർച്ചയിൽ ആദ്യം രാഹുൽ ഗാന്ധി സംസാരിക്കും. ആറ് മണിക്കൂർ 41 മിനിറ്റ് ബി.ജെ.പിക്കും ഒരു മണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img