National

അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ചൈത്ര മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈത്ര കുന്ദാപുര അറസ്റ്റ് ഒഴിവാക്കാൻ മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായികയായ സംഘ്പരിവാറിന്റെ തീപ്പൊരി പ്രഭാഷകയാണ് ചൈത്ര. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇവര്‍ ഉഡുപ്പിയിലെ യൂത്ത് കോൺഗ്രസ് നേതാവായ സുരയ്യ അൻജുമിന്റെ വീട്ടിൽ അഭയം...

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധം; തീരുമാനവുമായി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൾക്കും കോളജുകൾക്കും നിയമം ബാധകമാകുമെന്ന് വാർത്താ ഏജൻസിയായ 'എ.എൻ.ഐ' റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം. ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങൾ പൗരന്മാർ നിർവഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. സ്‌കൂളുകളിലും...

ഇതാരാ നരസിംഹത്തിലെ ഇന്ദുചൂഢനോ, വെള്ളത്തിനടിയിൽ നിന്ന് പൊങ്ങിവന്ന് സിക്സർ പെരുമഴ തീർത്ത് യുവാവ്-വീഡിയോ

മുംബൈ: കണ്ടം ക്രിക്കറ്റില്‍ കളിക്കാര്‍ പുതിയ പല ഷോട്ടുകളും പരീക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കണ്ടം ക്രിക്കറ്റൊക്കെ പഴയ കഥ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കായല്‍ ക്രിക്കറ്റിന്‍റേതാണ്. ഐഎഎസ് ഓഫീസറായ അവാനിഷ് ശരണ്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കമന്‍ററിയും പറഞ്ഞതോടെയാണ് കായല്‍ ക്രിക്കറ്റ് വീഡിയോ വൈറലായത്. കായലില്‍ മുട്ടോളം വെള്ളത്തില്‍ ബാറ്റ് ചെയ്യുന്ന യുവാവിന്‍റേതാണ്...

നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! “കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമല്ല..!”

രാജ്യത്തെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചർച്ച നടന്നുവരികയായിരുന്നു. 2023 ഒക്ടോബർ മാസം മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ...

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ഇന്‍ഡ്യ മുന്നണി; പട്ടികയില്‍ അര്‍ണബും സുധീര്‍ ചൗധരിയും

ന്യൂഡല്‍ഹി: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് 'ഇന്‍ഡ്യ' മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കി. ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവതാരകരുടെ ചാനല്‍ ചര്‍ച്ചകളിലും മറ്റും മുന്നണിയില്‍...

പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!

പെട്രോൾ വിലക്കയറ്റത്തെ മറികടക്കാൻ ഇരുചക്രവാഹന ഉടമകള്‍ അനധികൃത പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ച് ബൈക്കുകള്‍ ഓടിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ  ഈറോഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈറോഡില്‍ മാത്രമല്ല തമിഴ്‍നാട്ടിലെ പല ജില്ലകളും നിരവധി ഇരുചക്ര വാഹന ഉടമകള്‍ അവരുടെ വാഹനങ്ങളില്‍ ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുമായി പെട്രോളിന്...

പോത്തുകളെ മോഷ്ടിച്ച കേസില്‍ 58 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

1965ല്‍ പോത്തുകളെ മോഷ്ടിച്ച കേസില്‍ 58 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. കര്‍ണാടകയിലാണ് സംഭവം. ഒളിവില്‍ കഴിയുകയായിരുന്ന 74കാരനായ വിട്ടല്‍ എന്നയാളാണ് ബിദാറില്‍ അറസ്റ്റിലായത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രായാധിക്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കര്‍ണാടകയിലെ മെഹ്കര്‍ ഗ്രാമത്തില്‍ നിന്ന് വിട്ടാലും മറ്റൊരാളും ചേര്‍ന്നാണ് രണ്ട് പോത്തുകളെ മോഷ്ടിച്ചത്. രണ്ടാമത്തെ പ്രതി വര്‍ഷങ്ങള്‍ക്ക്...

മദ്യം മോഷ്ടിച്ചു; വിവാഹദിവസം വരന്‍ അറസ്റ്റില്‍; വധു വരന്റെ സഹോദരനെ വിവാഹം ചെയ്തു

ലഖ്‌നൗ: മദ്യം മോഷ്ടിച്ച കേസിന് വിവാഹ ദിവസം വരന്‍ അറസ്റ്റിലായതിന് പിന്നാലെ വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രതിശ്രുത വധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം നടന്നത്.അലിഗഢ് നഗരത്തില്‍ തന്നെയുളള ഒരു പെണ്‍കുട്ടിയുമായി 26 കാരനായ സിക്കന്ദര്‍റാവു സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ കല്യാണ ദിവസം വധുവിന്റെ വീട്ടിലേക്ക് പോകുന്ന...

കേന്ദ്രമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസിൽ പൂട്ടിയിട്ടു

ദില്ലി : പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി. അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയില്‍ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാള്‍ ബിജെപിയില്‍...

ഡീസൽ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം, ഓഹരിയിൽ ഇടിവ്

ദില്ലി:  ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി ഏർപ്പെടുത്താൻ നീക്കം. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ പത്ത്  ശതമാനം  അധിക ജിഎസ്ടി ചുമത്താൻ ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന്...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img