ചണ്ഡീഗഢ്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വ്യത്യസ്തമായ രീതിയിലുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. മറ്റുപല രീതികളിലൂടെ സ്വര്‍ണം കടത്തുന്നത് മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി സ്വര്‍ണം കടത്തുന്നത് അപൂര്‍വമാണെന്ന് അധികൃതര്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റിനുള്ളിലായി ആകെ 1.4 കിലോയുടെ 12 സ്വര്‍ണ...
ബെംഗളൂരു: മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ, ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ചില എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശവുമായി ബന്ധപ്പെട്ട്...
ഹൃദയാഘാതവും ക്യാൻസറും. ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗവസ്ഥയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 30 പോലും തികയാത്ത യുവാക്കൾ ഹൃദയഘാതം വന്ന് മരണപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വർഷം തോറും ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. ഒരുപക്ഷേ, ജീവിത ശൈലിയിൽ കൃത്യമായ മാറ്റം വരുത്തിയാൽ ഈ ഒരു രോഗാവസ്ഥയിൽ നിന്ന്...
ബംഗളൂരു: ഗണേഷ ചതുർത്ഥിയോട് അനുബന്ധിച്ച് മൂന്ന് കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ബംഗളൂരുവിലെ ജെ.പി നഗറിലുള്ള ശ്രീ സത്യ ഗണപതി ക്ഷേത്രത്തെയാണ് പണം കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ അലങ്കാര രീതികൾ സ്ഥിരമായി ശ്രദ്ധാകേന്ദ്രമാകുന്ന ക്ഷേത്രം കൂടിയാണിത്.
പത്ത്, ഇരുപത്, അമ്പത്, അഞ്ഞൂറ് രൂപ തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. 2.18...
ഭര്‍ത്താവിനെതിരെ ഒരു വ്യത്യസ്ത പരാതിയുമായി ഭാര്യ. തന്റെ ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് സംഭവങ്ങളുടെ തുടക്കം.
വില്ലനെന്ന് പൊലീസിന് മനസ്സിലായത്. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പി.എച്ച്.ഡി ധാരികളായ ദമ്പതികളുടെ...
നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍...
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം...
ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ...
ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ തട്ടകത്തിൽ ഹൈദരാബാദ് നിസാമിന്റെ പിന്മുറക്കാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച. മുസ്‍ലിം ന്യൂനപക്ഷത്തിനിടയിൽ കോൺഗ്രസിന്റെ സംഘടനാ വ്യാപനം ലക്ഷ്യമിട്ട് തെലങ്കാന കോൺഗ്രസ് നേതാക്കൾ മുൻകൈ എടുത്താണ് ഹൈദരാബാദ് നിസാം കുടുംബത്തിലെ പിന്മുറക്കാരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ നിശ്ചയിച്ചത് പ്രകാരം കോൺഗ്രസ് പ്രവർത്തക സമിതി...
പാറ്റ്ന: പൊലീസ് ഉദ്യോഗസ്ഥര്‍ നടുറോഡില്‍ ഏറ്റുമുട്ടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുന്നില്‍ നിരവധിപ്പേര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു പൊലീസുകാരുടെ ഏറ്റുമുട്ടല്‍.
രണ്ട് പേരില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇരുവരും ഏറ്റമുട്ടുന്നു. കഴുത്തിന് കുത്തിപ്പിടിച്ച്...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....