Wednesday, July 9, 2025

National

വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി; അനുകൂലിച്ച് 454 എംപിമാർ, എതിർത്ത് 2 പേർ

ന്യൂഡൽഹി∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം...

ദേശീയപാത വികസനം: മഞ്ചേശ്വരം എംഎൽഎ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നൽകി

ന്യൂഡൽഹി: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ദേശീയ പാതാവികസനം പകുതിയിലേറെയായിട്ടും ഇനിയും തീരുമാനമാകാത വിവിധ വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഘരിയെ കണ്ട് നിവേദനം നൽകി. എംഎൽഎ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ 1)കൈക്കമ്പ, പെർവാഡ്, മഞ്ചേശ്വരം റയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അണ്ടർ പാസ്സേജ്...

ഹുക്ക ബാറുകള്‍ക്ക് പൂട്ടിടുന്നു, പുകയില വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും, കര്‍ശന നടപടിയുമായി കര്‍ണാടക

ബെംഗളൂരു: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി കര്‍ണാടകയില്‍ ഹുക്ക, ശീഷ ബാറുകള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 വയസില്‍നിന്ന് 21 വയസായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോട്പയില്‍ (സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ്...

സിഗരറ്റ് പാക്കറ്റുമായി വിമാനത്താവളത്തിലിറങ്ങി, പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി, ഒടുവില്‍ അറസ്റ്റ്

ചണ്ഡീഗഢ്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വ്യത്യസ്തമായ രീതിയിലുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. മറ്റുപല രീതികളിലൂടെ സ്വര്‍ണം കടത്തുന്നത് മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി സ്വര്‍ണം കടത്തുന്നത് അപൂര്‍വമാണെന്ന് അധികൃതര്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റിനുള്ളിലായി ആകെ 1.4 കിലോയുടെ 12 സ്വര്‍ണ...

‘സ്കൂള്‍ കുട്ടികള്‍ അടിമപ്പെട്ടിരിക്കുന്നു’, സാമൂഹിക മാധ്യമങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ, ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ചില എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശവുമായി ബന്ധപ്പെട്ട്...

ക്യാൻസറും ഹൃദയാഘാതവുമല്ല; ഇന്ത്യയിൽ ഓരോ വർഷവും അരലക്ഷത്തോളം പേർ മരിക്കുന്നത് മറ്റൊരു കാരണത്താൽ, കണക്കുകൾ പറയുന്നത്

ഹൃദയാഘാതവും ക്യാൻസറും. ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗവസ്ഥയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 30 പോലും തികയാത്ത യുവാക്കൾ ഹൃദയഘാതം വന്ന് മരണപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വർഷം തോറും ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. ഒരുപക്ഷേ, ജീവിത ശൈലിയിൽ കൃത്യമായ മാറ്റം വരുത്തിയാൽ ഈ ഒരു രോഗാവസ്ഥയിൽ നിന്ന്...

ഗണേശ ചതുർത്ഥി: മൂന്ന് കോടി വിലയുള്ള നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം; നബിദിനാഘോഷങ്ങൾ മാറ്റിവെച്ച് മുസ്​ലിം​ വിഭാഗം

ബംഗളൂരു: ഗണേഷ ചതുർത്ഥിയോട് അനുബന്ധിച്ച് മൂന്ന് കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ബംഗളൂരുവിലെ ജെ.പി നഗറിലുള്ള ശ്രീ സത്യ ഗണപതി ക്ഷേത്രത്തെയാണ് പണം കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ അലങ്കാര രീതികൾ സ്ഥിരമായി ശ്രദ്ധാകേന്ദ്രമാകുന്ന ക്ഷേത്രം കൂടിയാണിത്. പത്ത്, ഇരുപത്, അമ്പത്, അഞ്ഞൂറ് രൂപ തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. 2.18...

കാമുകിയെ വീഡിയോ കോള്‍ ചെയ്യാനായി ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നു; പരാതിയുമായി ഭാര്യ, ഒടുവില്‍

ഭര്‍ത്താവിനെതിരെ ഒരു വ്യത്യസ്ത പരാതിയുമായി ഭാര്യ. തന്റെ ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് സംഭവങ്ങളുടെ തുടക്കം. വില്ലനെന്ന് പൊലീസിന് മനസ്സിലായത്. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പി.എച്ച്.ഡി ധാരികളായ ദമ്പതികളുടെ...

ഷവർമ്മ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം, തന്തൂര്‍ വിഭവങ്ങൾക്ക് വിലക്കുമായി ജില്ലാ ഭരണകൂടം, ചികിത്സ തേടി 43 പേർ

നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍...

നടന്‍ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img