ദില്ലി: ഫുട്ബോളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന 'ഗോട്ട്' ചര്‍ച്ചയാണ് ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്നത്. ആരാണ് മികച്ച ഫുട്ബോളര് എന്ന ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കും. ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്. മെസിയുടെയും സിആര്‍7ന്റേയും പേര്...
ജാര്‍ഖണ്ഡ്: ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെ കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു....
ജയ്പൂർ: കോളജ് കോമ്പൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാർഥിനി, പിറകിലിരിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ സ്കൂട്ടർ സവാരി.
ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, കോളജിലെ...
മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ വേള്‍ഡ് പ്ളാസയുടെ കീഴിലുള്ള ആദ്യ ലക്ഷ്വറി മാള്‍ മുംബൈയില്‍ ഉടന്‍ തുറക്കും. അമ്പരപ്പിക്കുന്ന അത്യാഡംബര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഈ മാള്‍.100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ മാള്‍ നിര്‍മിക്കുന്നതെന്നാണ് സൂചന.
മാള്‍ ബിസിനസിലൂടെ റീട്ടെയ്ല്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെയാണ് റിലയന്‍സ്...
മമ്മൂട്ടി തെലുങ്ക് ചിത്രം 'യാത്ര 2'വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ഒന്നാം ഭാഗത്തിൽ നായകനായ മമ്മൂട്ടി രണ്ടാം ഭാഗത്തിലും അഭിനയിക്കാനെത്തുന്നതിൽ പുതുമയൊന്നുമില്ലെങ്കിലും ആന്ധ്രപ്രദേശിൽ കാര്യങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ വിവാദങ്ങൾ തിളയ്ക്കുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രാധാന്യമേറെയുണ്ട്.
രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷത്തായിരുന്നപ്പോഴാണ്...
അമൃത്സര്‍: 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിംഗ് എന്ന 22 കാരനായ യുവ കബഡി താരത്തെയാണ് ആറ് പേര് ചേര്‍ന്ന്...
ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്നാണ് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു.
12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം....
ഓസ്ലോ: 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു വലിയ അളവോളം ജനതയ്ക്ക് സംസാരിക്കാനുള്ള അനുവാദം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോര്‍വേയില്‍ ഓസ് ലോയ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണെന്നും രാജ്യം പ്രതിരോധത്തിലാണെന്നും...
കാസർകോട്: കാസർകോട് ബദിയഡുക്ക സ്വദേശിനിയായ പതിനേഴുകാരി ബംഗുളൂരുവിലെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. നെല്ലിക്കട്ട നൊക്രാജെ സാലത്തുക്കയിലെ അബ്ദുൾ മുത്തലിബിന്റെ മകൾ ആയിഷത്ത് സാനിയ ബാനു (17) വാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം നാട്ടിലെത്തിച്ച് എതിർത്തോട് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
ആയിഷത്ത് ഷാനിയ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...