ചെന്നൈ: ബൈക്കിൽ പടക്കം വച്ച് സ്റ്റണ്ട് നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാവുകയാണ്. തമിഴ്‌നാട് ട്രിച്ചിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നവംബർ ഒൻപതിനാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇപ്പോഴിതാ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്.
രാത്രി സമയത്ത് റോഡിൽ നിന്ന് യുവാവ് ബൈക്കിൽ പടക്കം ഘടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപം കുറച്ച് യുവാക്കൾ വാഹനങ്ങളിൽ...
ന്യൂഡൽഹി : കോടതി വ്യവഹാരങ്ങളിൽ ലൈംഗിക തൊഴിലാളി (സെക്സ് വർക്കർ) എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കി സുപ്രീംകോടതി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് നിയമപദാവലികളുടെ കൈപ്പുസ്തകത്തിൽ മാറ്റംവരുത്തൽ.
സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതെന്ന് ധ്വനിപ്പിക്കുന്നതാണ് സെക്സ് വർക്കർ പദമെന്ന് ചീഫ് ജസ്റ്രിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ബലപ്രയോഗത്തിലൂടെയും ചതിച്ചും സ്ത്രീകളെ...
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെന്‍സസിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സെന്‍സസ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പറയുന്നില്ല. പകരം അദ്ദേഹം പറയുന്നത് രാജ്യത്ത്...
ചെന്നൈ: മദ്യാസക്തിയില്‍ ക്ഷേത്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലാണ് പെട്രോൾ ബോംബ് വന്ന് വീണത്. ചെന്നൈയിലെ പാരീസിനടുത്തുള്ള ശ്രീ വീരബദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൂജാരിമാർ കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി മുരളീകൃഷ്ണൻ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
മുരളീകൃഷ്ണനെതിരെ മറ്റ് നിരവധി കേസുകളും രജിസ്റ്റർ...
ദില്ലി: കൊലപാതകക്കേസിൽ സുപ്രീം കോടതിയിൽ ചൂടേറിയ വാദം നടക്കവെ, കൊല്ലപ്പെട്ട 11കാരൻ ജീവനോടെ ജഡ്ജിമാർക്ക് മുന്നിലെത്തി. കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ വാദം കേൾക്കുന്നതിനിടെയാണ് സംഭവം. സിനിമയെ വെല്ലുന്ന സംഭവങ്ങൾക്കാണ് കോടതി സാക്ഷിയായത്. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ 11 വയസുകാരൻ കൊല്ലപ്പെട്ടതായിരുന്നു കേസ്. വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കൊല്ലപ്പെട്ട 11കാരൻ...
ചെന്നൈ: ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊതവൽ ചാവടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നാണ് സംഭവം. ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയിരുന്ന 33കാരനായ മുരളീകൃഷ്ണനാണ് ബോംബെറിഞ്ഞതെന്നും അക്രമം നടത്തിയ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
സംഭവ സമയം...
ബംഗ്ളൂരു : ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു. നളിൻ കുമാർ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ നിയമിച്ചത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...
2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത്...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....