Friday, December 5, 2025

National

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നി‍ർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സ‍ർക്കാർ അഭിഭാഷകന് കൂടുതൽ സമയം അനുവദിച്ച് ‍ഡൽഹി ഹൈക്കോടതി. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹർജി മാർച്ച് 12-ന് കൂടുതൽ വാദം...

റമദാനിൽ മുസ്ലിം ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍. നാല് മണിയോടെ മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിസില്‍ നിന്ന് മടങ്ങാമെന്നാണ് ഉത്തരവ്. ചീഫ് സെക്രട്ടറി എ ശാന്തകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് രണ്ട് മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍,...

ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവർ ജാഗ്രത! ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ദില്ലി: ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും...

നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി...

ഡൽഹിയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോൾ ഫലം. ബിജെപിക്ക് 45-55 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടിക്ക് 15-25 സീറ്റ് വരെ ലഭിക്കുമെന്നും കോൺഗ്രസിന് 0-1 സീറ്റിന് മാത്രമേ സാധ്യതയുള്ളൂ എന്നും എക്‌സിറ്റ്‌പോൾ പറയുന്നു. 48 ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്....

7 വയസുകാരന്റെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയിൽ നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ...

ടോൾ ബൂത്തുകളിൽ സ്ഥിരം യാത്രക്കാർക്ക് നിരക്ക് കുറയും; വരുന്നു, ടോൾ സ്മാർട്ട് കാർഡ്

ദേശീയപാത ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് സഹായകരമായി രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളിലും പ്രതിമാസ ടോൾ ടാക്സ് സ്മാർട്ട് കാർഡ് അവതരിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലും ഇത് സാധുവായിരിക്കുമെന്നും കാർഡ് ഉടമകൾക്ക് ടോൾ നിരക്കിൽ ഇളവ് നൽകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സ്ഥിരം യാത്രക്കാരുടെ സാമ്പത്തിക ബാധ്യത...

ഭക്ഷണം തികഞ്ഞില്ല, വരനും കൂട്ടരും തിരിച്ചുപോയി; വധു പോലീസിനെ വിളിച്ചു, വരൻ മടങ്ങിയെത്തി താലികെട്ടി

സൂറത്ത്: ഗുജറാത്തില്‍ ഒരു 'കല്യാണം ശരിയായത്' പോലീസുകാരുടെ ഇടപെടലിനെത്തുടര്‍ന്ന്. കല്യാണച്ചടങ്ങില്‍ പോലീസുകാര്‍ക്കെന്ത് കാര്യമെന്നായിരിക്കും വിചാരിക്കുന്നത്. എന്നാല്‍ കാര്യമുണ്ട്. സൂറത്തിലെ വരാഖയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭക്ഷണം കുറഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശികളായ രാഹുല്‍ പ്രമോദും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹമായിരുന്നു ഞായറാഴ്ച. സൂറത്തിലെ ലക്ഷ്മി ഹാളില്‍വെച്ചായിരുന്നു ചടങ്ങുകള്‍....

സ്‍കൂട്ടർ വില 80,000 മാത്രം, ട്രാഫിക് പൊലീസ് വക പിഴ 1.75 ലക്ഷം! 311 തവണ നിയമലംഘനം, ഒടുവിൽ എട്ടിന്‍റെ പണി…

ബെംഗളൂരു: നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. 80000 രൂപ വില വരുന്ന് സ്കൂട്ടറിന് സുദീപിന് ഇതുവരെ പിഴ ലഭിച്ചത് ഒന്നേമുക്കാൽ ലക്ഷം രൂപയാണെന്നതാണ് കൌതുകം. തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങളാണ് യുവാവിന് എട്ടിന്‍റെ പണി കൊടുത്തത്....

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും; ജാഗ്രതാ നിര്‍ദേശം

ദില്ലി: രാജ്യത്തെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). ഐഫോണുകളില്‍ പഴയ സോഫ്റ്റ്‌വെയര്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍, ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ വലിയ സാധ്യതയുണ്ട് എന്നതിനാല്‍ ഏറ്റവും പുതിയതിലേക്ക് അപ്‌ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദേശം. ആപ്പിളിന്‍റെ മറ്റ് ഡിസൈസുകള്‍ക്കും ഈ ജാഗ്രതാ നിര്‍ദേശം ബാധകമാണ്. ഏറ്റവും പുതുതായി പുറത്തിറക്കിയ...
- Advertisement -spot_img

Latest News

ബിഎൽഒമാര്‍ക്ക് ആശ്വാസം, കേരളമടക്കമുള്ള 12ഇടങ്ങളിൽ എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...
- Advertisement -spot_img