ദില്ലി: ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയാനാണ് ഗൂഗിൾ തങ്ങളുടെ മുന്നറിയിപ്പിൽ പറയുന്നത്. ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ മറ്റുള്ളവരെ സഹായിക്കും. ഫോൺ/ലാപ്‌ടോപ്പ്/പിസി...
ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി...
ദില്ലി: ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ...
ഡല്‍ഹി: തന്റെ പേരിനൊപ്പം ‘ജി’ എന്ന് ചേര്‍ത്ത് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിജി എന്ന് വിളിക്കുന്നതിലൂടെ അകലം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസഭയില്‍ എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര്‍ സ്വീകരിച്ചത്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച...
ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 80 ശതമാനം പേരും കോടിപതികള്‍. തിരഞ്ഞെടുക്കപ്പെട്ട 90 എംഎല്‍എമാരില്‍ 72 പേരും കോടികള്‍ ആസ്തിയുള്ളവരാണ്. ബിജെപി എംഎല്‍എമാരാണ് സമ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 54 ബിജെപി എംഎല്‍എമാരില്‍ 43 പേര്‍ക്കും കോടികളുടെ ആസ്തിയുണ്ട്.
സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ 35 എംഎല്‍എമാരില്‍ 83 ശതമാനവും കോടീശ്വരന്‍മാരാണ്. ബിജെപി എംഎല്‍എ...
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവെച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരാണ് രാജിവെച്ചിരിക്കുന്നത്. ബിജെപിയുടെ 12 എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരായി വിജയിച്ചത്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. 12 എംപിമാരില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍...
വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതി.
മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ സെക്ഷന്‍ 162 (1)...
ഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 31 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനില്‍ക്കെ, കര്‍സേവകര്‍ പള്ളി പൊളിച്ചിട്ടത്.
പള്ളി നിന്നിരുന്ന സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22-ന് ഉദ്ഘാടനം ചെയ്യുമ്പോൾ, പകരം നൽകിയ സ്ഥലത്ത് പള്ളിയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതല്‍ പള്ളികളിന്മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള വഴികളുമായി മുന്നോട്ട്...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....