കാസർകോട്: കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക്...
കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്....
ഉപ്പള: ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിഞ്ചു കുഞ്ഞ് മരിച്ചു. ഉപ്പള പുളിക്കുത്തി അഗര്ത്തിയിലെ നളിനാധര ആചാര്യ അനിത ദമ്പതികളുടെ ഒരു വയസ്സുള്ള മകന് കുശാങ്കാണ് മരിച്ചത്. കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിക്കുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അകാല വിയോഗം കുടുംബത്തിനും നാടിനും...
കാസർകോട് ∙ ജില്ലയിൽ ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മറ്റു ജില്ലകളിൽ ഇടവേളകളോടു കൂടിയ മഴയാണ് പ്രവചിക്കുന്നതെങ്കിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അധികൃതർ കാണുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനം വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിനും കാരണമാവുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 3 ദിവസത്തെ കണക്കിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ...
പുറക്കാട് : അത്ഭുതങ്ങളുടെ പത്ത് എപ്പിസോഡ് ഖുർആൻ വിസ്മയം 2023 ഡിജിറ്റൽ പ്രസൻ്റേഷൻ ശ്രദ്ധേയമായി.
ദാറുൽ ഖുർആൻ പുറക്കാട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി അംഗം വി. പി. ഷൗക്കത്ത് അലി പ്രഭാഷണം നടത്തി.
ഖുർആൻ വിസ്മയം 2023 പരിപാടി ദാറുൽ ഖുർആൻ പുറക്കാട് ഡയറക്ടർ ഹബീബ് മസ്ഊദ് ഉദ്ഘാടനം...
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സി ഷുക്കൂർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പുറത്തുവന്നു. 2013ൽ കമ്പനി രജിസ്ട്രാറിന് മുന്നിൽ സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്. പരാതിക്കാരൻ വിദേശത്തുള്ളപ്പോഴാണ് രേഖ ചമച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഷുക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍...
മംഗളൂരു: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ (23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ...
മണിപ്പൂരിലെ കലാപങ്ങളിൽ സർക്കാരും പ്രധാനമന്ത്രിയും പാലിക്കുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബി ജെ പി എം എൽ എയുടെ വീഡിയോ ട്വീറ്റ് ചെയ്ത് നടൻ പ്രകാശ് രാജ്. മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് പ്രകാശ് രാജ് മണിപ്പൂർ എം എൽ എ യുടെ വെളിപ്പെടുത്തൽ വീഡിയോ...
കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ അബ്ദുൾ മൻസൂർ,...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...