മള്ളങ്കൈ: നുസ്രത്തുൽ ഇസ്ലാം അസോസിയേഷൻ മള്ളങ്കൈ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തത്.
ചെയർമാനായി അഷ്റഫ് എ.എം നെയും, പ്രസിഡണ്ടായി ഇർഷാദ് മള്ളങ്കൈയെയും, ജനറൽ സെക്രട്ടറിയായി ഷമീം ഫാൻസിയെയും, ട്രഷററായി ഫൈസൽ എം.എച്ച് നെയും തെരഞ്ഞെടുത്തു.
ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ച യോഗം മള്ളങ്കൈ ജമാഅത്ത് ജനറൽ സെക്രട്ടറി...
മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ...
മഞ്ചേശ്വരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീർഥ ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഷെഡ് കെട്ടി സംരക്ഷിക്കുന്ന രീതിയിൽ തിമിംഗല അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികളുടെ 23 ഭാഗങ്ങൾ കണ്ടെത്തി. തിമിംഗലത്തിന്റെ അസ്ഥികൂടം കസ്റ്റഡിയിലെടുത്തു. തൽക്കാലം ഇതേ സ്ഥലത്ത് സൂക്ഷിക്കും. ഡിഎൻഎ പരിശോധന നടത്തി തുടർ നടപടികൾ...
കുമ്പള: കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ജഹ്ഫർ സാദിഖിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. പരുക്കേറ്റ ജഹ്ഫർ സാദിഖ് ഇപ്പോൾ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
മുസ്ലീം ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയുമായി ക്രൈം ബ്രാഞ്ച്. ബഡ്സ് ആക്ട് പ്രകാരം പ്രതികളുടെ ആസ്തികൾ താത്ക്കാലികമായി കണ്ടുകെട്ടാനാവശ്യപ്പെട്ട് കലക്ടർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
കമ്പനി ചെയർമാനായ മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദീൻ, എം ഡി ടി കെ...
കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ അറസ്റ്റ് നടപടികൾ ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് 3 പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരനടക്കമുള്ളവരുടെ അറസ്റ്റാണ് ഹൊസ്ദുർഗ് പൊലീസ് രേഖപ്പെടുത്തിയത്. തെക്കേപ്പുറം സ്വദേശി നൗഷാദ് , ആറങ്ങാടി സ്വദേശി സായ സമീർ,...
ഉദുമ: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തിയോട്, മുട്ടംഗെറ്റിനു സമീപത്തെ സുജിത്ത് കുമാറി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് പള്ളം-കാപ്പില്‍ റോഡില്‍ വാഹന പരിശോധനയ്ക്കിടയിലാണ് സുജിത്ത് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്നു 15.060 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ കെ.ദിലീപ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു....
കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിനിടെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുണ്ടായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. ഒരാള്‍ക്കെതിരെ കേസെടുത്തു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. വ്യാഴാഴ്ച...
ഉപ്പള: ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് താരാനാഥ് എന്ന ആളിന്റെ വീട്ടില്‍ തേങ്ങ പറിക്കാനായി എത്തിയിരുന്നു. ജോലിക്ക് ശേഷം തിരിച്ചു പുറപ്പെട്ടുവെങ്കിലും സന്ധ്യയായിട്ടും വീട്ടില്‍ എത്തിയില്ല....
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...