Friday, July 18, 2025

Local News

നിരവധി കേസുകളില്‍ പ്രതികളായ രണ്ടുയുവാക്കള്‍ തോക്കുമായി അറസ്റ്റില്‍

മഞ്ചേശ്വരം: നിരവധി കേസുകളില്‍ പ്രതികളായ മിയാപദവ്, ബന്തിയോട് സ്വദേശികളെ തോക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹീം (36), ബന്തിയോട് അടുക്കയിലെ അബ്ദുല്‍ലത്തീഫ് (32) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്‍ലത്തീഫിനെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍റഹീമിനെ മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് തോക്കും തിരകളുമായി പൊലീസ് പിടികൂടുകയായിരുന്നു....

മംഗളൂരുവിൽ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഉപ്പള: മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ നൂര്‍ മുഹമ്മദിന്റെയും താഹിറയുടെയും മകന്‍ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇഷാദ്. ഇന്ന് രാവിലെ കോളേജിലേക്ക് പോകുന്നവഴി മംഗളൂരുവില്‍ വെച്ച് ഇഷാദ് ഓടിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു....

സാരഥിയില്ലാതെ മോട്ടർ വാഹന വകുപ്പ്

കാസർകോട് ∙ സ്ഥിരം മേധാവിയില്ലാതെ ജില്ലയിലെ മോട്ടർ വാഹന വകുപ്പ്. എൻഫോഴ്സ്മന്റ് ആർടിഒയും ജൂൺ 30നു വിരമിച്ചതോടെ ഫലത്തിൽ രണ്ടു വിഭാഗങ്ങളിലും സ്ഥിരം മേധാവിയില്ലാത്ത അവസ്ഥയാണ്. ജോയിന്റ് ആർടിഒയാണു നിലവിൽ ആർടിഒയുടെ ചുമതല വഹിക്കുന്നത്. കണ്ണൂർ എൻഫോഴ്സ്മന്റ് ആർടിഒയ്ക്കാണു കാസർകോട് എൻഫോഴ്സ്മന്റ് ആർടിഒയുടെ അധിക ചുമതല. നിലവിൽ സ്ഥലംമാറ്റം വഴി ഈ ചുമതലകൾ ഏറ്റെടുക്കാൻ...

കയ്യാറിൽ ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതികളെ പിടിക്കണമെന്ന്‌ കുടുംബം

കുമ്പള: ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിനു പിന്നിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഇരയുടെ കുടുംബം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 20 ന് രാത്രി എട്ടരയോടെ ബൈക്കിൽ കയ്യാറിലെ മുറാദ് വില്ലയിലുളള വീട്ടിലേക്ക് പോകവെ ചന്ദ്രൻ എന്ന ചന്തു സൗഹൃദം നടിച്ച് കയ്യാർ റഷീദിനെ(33) പിടിച്ചിരുത്തുകയും ചന്ദ്രഹാസ പാണ്ടി എന്ന വിഷ്ണു എന്നിവർ വെട്ടിക്കൊല്ലാൻ...

ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെ പ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം, പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി

കാസർകോട്: സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു ജൂലൈ 3 ന് അപകടം സംഭവിച്ചത്. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത്...

റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട്: തിരിഞ്ഞു നോക്കാതെ റെയിൽവേ അധികൃതർ, ദുരിതം പേറി നാട്ടുകാർ

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 കോടിയിലേറെ രൂപ റെയില്‍വേയ്ക്ക് കൈമാറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രദേശങ്ങളിലെ മൂന്ന് റെയില്‍വേ അണ്ടര്‍ പാസേജുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള റെയില്‍വേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ആരിക്കാടി, കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളിലെ പടിഞ്ഞാര്‍ തീരദേശ...

കേരള ആർടിസി മംഗളൂരു റൂട്ടിൽ വിദ്യാർഥികൾക്ക് ഉടൻ 30 % പാസ് അനുവദിക്കുമെന്ന് കലക്ടർ

കാസർകോട് ∙ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്നു. വിദ്യാർഥികളോട് ബസ് കണ്ടക്ടർമാർ സൗഹൃദപരമായി പെരുമാറണമെന്ന് യോഗത്തിൽ കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. കോളജ് വിദ്യാർഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേർന്ന് തർക്കങ്ങൾ പരിഹരിച്ച് പോകണമെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്താൽ നിയമനടപടികൾ സ്വീകരിക്കും. കേരള ആർടിസിയിൽ...

മംഗൽപാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

മംഗൽപാടി: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മംഗല്‍പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ (യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍), എക്സ്റേ ടെക്നീഷ്യന്‍ (യോഗ്യത സയന്‍സ് വിഷയത്തിലുള്ള പ്രീഡിഗ്രി/ പ്ലസ്ടു, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്നോളജിയിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ...

ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു; മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ അന്‍സാര്‍ മികച്ച ഉദ്യോഗസ്ഥന്‍

മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന തെരഞ്ഞെടുത്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രവർത്തനത്തിന് ജില്ലയിലെ മികച്ച എസ്.ഐ ആയി മഞ്ചേശ്വരം എസ്.ഐ അൻസറിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൈവളിഗെയിലെ പ്രഭാകരനൊണ്ടയെ സഹോദരൻ അടക്കമുള്ള ക്വടേഷൻ...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img