കണ്ണൂര്‍: ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക്...
കാസർകോട് ∙ അന്തർ സംസ്ഥാനപാതയായ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത് 28 കേരള ട്രാൻസ്പോർട്ട് ബസുകൾ മാത്രം. എന്നാൽ കർണാടകയുടെ നാൽപതോളം ബസുകളാണ് ഈ റൂട്ടിലോടി ആധിപത്യം ഉറപ്പിക്കുന്നത്. ഈ പാതകളിൽ 45 വീതം ബസുകൾ ഓടുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ദിവസേന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്...
കുമ്പള|: മാധ്യമ പ്രവർത്തകരെന്ന വ്യാജേന വാഹനങ്ങളിൽ 'പ്രസ്' സ്റ്റിക്കർ പതിക്കുന്നതിനെതിരേ കുമ്പള പ്രസ് ഫോറം എസ്.പിക്ക് പരാതി നൽകി. കുമ്പള, മഞ്ചേശ്വരം ബദിയടുക്ക പൊലിസ് സ്റ്റേഷൻ പരിധികളിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ സ്വന്തമായി വാർത്ത പോർട്ടലോ ഓഫിസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബർമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം...
കുമ്പള: യുവമോര്‍ച്ച നേതാവ് മരിച്ചതിനു പിന്നാലെ പിതാവ് കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ മാസം...
മംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബെൽത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ. ശബ്ബീർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം.
ബെൽത്തങ്ങാടിയിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസ് കൊപ്പൽ അഞ്ചിക്കട്ടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രോഗിയേയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ശബ്ബീർ മരിച്ചു.
ബന്തിയോട്: ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്തിയോട്ടെ വ്യാപാരിയും അടുക്കം ചൂക്കിരിയക്കെയില്‍ താമസക്കാരനുമായ സി.എ. ഹമീദിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് വേരോടെ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മരം നിന്ന സ്ഥലത്ത് കുഴി പ്രത്യക്ഷപ്പെട്ട നിലയില്‍ കാണുന്നത്. വാഹനത്തില്‍ കടത്തി കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്.
മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിലെ മള്ളൂരു ഗ്രാമപഞ്ചായത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് എതിരില്ലാത്ത വിജയം. എസ്.ഡി.പി.ഐയുടെ പ്രേമയാണ് പ്രസിഡന്‍റ്. ഇല്യാസ് പാദെ വൈസ് പ്രസിഡന്‍റുമായി.
ഒമ്പതംഗ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച അഞ്ച്, കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച മൂന്ന്, ബി.ജെ.പി പിന്തുണയിൽ വിജയിച്ച ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ.
കോണ്‍ഗ്രസ്, ബി.ജെ.പി...
കാസര്‍കോട്: പന്ത്രണ്ടുകാരിയെ മൂന്നു വര്‍ഷക്കാലം തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 97 വർഷം ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍, ഉദ്യാവാറിലെ സയ്യിദ് മുഹമ്മദ് ബഷീറി (41)നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ഒന്നാം കോടതി ജഡ്‌ജി എ.മനോജ് ശിക്ഷിച്ചത്. 8.30 ലക്ഷം പിഴ അടക്കാനും കോടതി വിധിച്ചു. വിദേശത്തായിരുന്ന...
ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അട്ക്ക വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോയത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രതി ഓടി...
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...