Friday, July 18, 2025

Local News

മിഠായിയിൽ കഞ്ചാവ് ചേർത്തു കുട്ടികൾക്ക് വിൽപന നടത്തി; മംഗളൂരുവിൽ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: മിഠായിയിൽ കഞ്ചാവ് ചേർത്ത് കുട്ടികൾക്കു വിൽപന നടത്തിവന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളിൽനിന്നാണ് മിഠായികളടക്കം വൻ കഞ്ചാവ് വേട്ട നടന്നത്. 118 കി.ഗ്രാമിന്റെ 'കഞ്ചാവുമിഠായി'കളാണു കടകളിൽനിന്നു പിടിച്ചെടുത്തത്. കഞ്ചാവ് ചേർത്ത മിഠായിക്കു കുട്ടികൾക്കിടയിൽ വൻ ഡിമാൻഡായിരുന്നു. ഇതിനു പുറമെ മിഠായി കഴിച്ച കുട്ടികളുടെ പെരുമാറ്റത്തിലും അസ്വാഭാവിക...

ഉത്തരേന്ത്യൻ യുവതിയുടെ വീഡിയോ കോളിൽ കുടുങ്ങി കാസർകോട്ടെ ഗൃഹനാഥൻ; മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ രണ്ട് പേർക്കെതിരെ കേസ്

കാസർകോട് : മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ ഫോണില്‍ അയച്ചു കൊടുത്ത്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ്‌ കേസ്സെടുത്തു. കുറ്റിക്കോല്‍ വളവ് സ്വദേശിയായ  47 കാരന്റെ പരാതിയിലാണ് വീഡിയോ കാൾ ചെയ്ത  ഉത്തരേന്ത്യൻ സ്വദേശിനിയായ സാക്ഷിരജപുത്ത്‌, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച  കുറ്റിക്കോല്‍ കല്ലാട്ടുഹൗസില്‍ പി.രാകേഷ്‌ (38) എന്നിവര്‍ക്കെതിരെ കേസ്‌ എടുത്തത്.കഴിഞ്ഞ മാസം...

ഹൊസങ്കടി ടൗണിൽ ദേശീയപാതാ നിർമാണം പുനരാരംഭിച്ചു

മഞ്ചേശ്വരം: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് തടസ്സപ്പെട്ട ഹൊസങ്കടി ടൗണിലെ ദേശീയപാതാ നിർമാണജോലികൾ പുനരാരംഭിച്ചു. രണ്ടാഴ്ചയിലേറെയായി മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം ടൗണിൽ നിർമാണ ജോലികൾ നടന്നിരുന്നില്ല. ടൗണിൽ നിർമിക്കുന്ന വി.ഒ.പി.യുടെ ഭാഗമായുള്ള പാലത്തിന്റെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. മഴ ശക്തമായതോടെ തെക്ക് ഭാഗത്ത് നിർമാണം നടക്കുന്ന ഭാഗത്ത് പകുതിയിലേറെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. മഴ...

തലപ്പാടിയിൽ ബി.ജെ.പി പിന്തുണയോടെ എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ്

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം ടി. ഇസ്മയിൽ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്തിൽ 24 അംഗങ്ങളിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു....

മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍

ചെറുവത്തൂര്‍: പതിമൂന്നും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് നാടുവിട്ട സംഭവത്തില്‍ യുവതിയേയും കാമുകനേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു. പടന്ന കാവുന്തല സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഹസീന(33), കാമുകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ...

ഷിറിയ കുന്നിൽ ഇസ്‌ലാമിക് സെന്റർ ശിലാ സ്ഥാപനവും പൊതുസമ്മേളനം 11ന്

കുമ്പള : ഷിറിയ കുന്നിൽ എസ്.എം.എഫ്, എസ്.വൈ.എസ്,എസ്.കെ. എസ്.എസ്.എഫ്., എസ്.ബി.വി. എന്നിവയുടെ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ ശിലാസ്ഥാപനവും പൊതുസമ്മേളനവും മതപ്രഭാഷണവും 11-ന് നടക്കും. മജ്‌ലിസുന്നൂറിന്റെ ആറാം വാർഷികവും ഇതോടൊപ്പം നടക്കും. വൈകീട്ട് മൂന്നിന് ഖാസി അക്കാദമി ചെയർമാൻ സിറാജുദ്ധീൻ ഫൈസി ചേരാൽ പതാക ഉയർത്തും. മജ്‌ലിസുന്നൂർ ആത്മീയസംഗമത്തിന് ഇബ്രാഹിം ബാത്തിഷ തങ്ങൾ നേതൃത്വം നൽകും....

മംഗളൂരു സർവകലാശാല കോളജ് വികസന സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സ്പീക്കർ യു.ടി ഖാദർ പുറത്ത്

മംഗളൂരു: മംഗളൂരു സർവകലാശാല കോളജ് വികസന സമിതി (സി.ഡി.സി) അധ്യക്ഷ പദവിയിൽ മണ്ഡലം എം.എൽ.എ തുടരേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. 2023-24 വർഷത്തെ പരിഷ്‍കരണം സംബന്ധിച്ച് അക്കാദമിക് കൗൺസിൽ സമർപ്പിച്ച നിർദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വൈസ് ചാൻസലറാവും ഇനി സി.ഡി.സി പ്രസിഡന്റ്. ആറംഗ സമിതിയിൽ ഒരാളായി മണ്ഡലം എം.എൽ.എയുണ്ടാവും. മംഗളൂരു സർവകലാശാല ഫൈനാൻസ് കമ്മിറ്റിയിൽ അവതരിപ്പിച്ച ശേഷം...

കാസർകോട് ജോലി ചെയ്യാൻ ആളില്ല, പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്ന് മുഖ്യമന്ത്രി

കാസർകോട് ∙ ജില്ലയിലെ സർക്കാർ ഓഫിസുകളിൽ നിയമിക്കുന്ന ജീവനക്കാർ സ്ഥലം മാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്കു പോകുന്നതും അവധിയെടുക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻജിനീയർ, ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങി വിവിധ തസ്തികകൾ ജില്ലയിൽ ഒ​ഴി​ഞ്ഞു കിടക്കുന്ന...

തലപ്പാടി കെ.സി.റോഡില്‍ 50 ഗ്രാം എംഡിഎംഎയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കള്ളക്കടത്തായി എത്തിച്ച ശേഷം തലപ്പാടി വില്ലേജിലെ കെസി റോഡിന് സമീപം പ്രതികള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി രഹസ്യവിവരം...

ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം; ഉപ്പളയില്‍ യാത്രക്കാരെ റോഡിലിറക്കുന്നു

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ മത്സരയോട്ടംമൂലം ബസുകള്‍ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ സ്റ്റാന്റുകളില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കുന്നത് പതിവായിരിക്കുകയാണ്. ബസ് കാത്ത് സ്റ്റാന്റുകളില്‍ കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img