Saturday, July 19, 2025

Local News

മംഗളൂരുവില്‍ എംഡിഎംഎ ലഹരിമരുന്നുകളുമായി മൂന്ന് പേര്‍ പിടിയില്‍

മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല്‍ (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു...

പോലീസ് ചമഞ്ഞ്‌ തട്ടിപ്പിനുശ്രമം; മലയാളി വിദ്യാർഥി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: കേരള പോലീസ് ചമഞ്ഞ്‌ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക്ട്‌ സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണ്. കോളേജിൽ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്....

കടലിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു

കാസർകോട് : നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ്(35) തീരദേശ പോലീസ് റെസ്ക്യൂ ബോട്ടിലെ ജീവനക്കാരൻ സനീഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. ഒപ്പമുള്ള ആളുടെ നിലവിളിയെ തുടർന്ന് സ നീഷും...

കണ്ണൂരിൽ ലോറി ബൈക്കിടിച്ചു കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക്...

കാസർകോട് – മംഗളൂരു സർവീസ്, കർണാടക ബഹുദൂരം മുന്നിൽ

കാസർകോട് ∙ അന്തർ സംസ്ഥാനപാതയായ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത് 28 കേരള ട്രാൻസ്പോർട്ട് ബസുകൾ മാത്രം. എന്നാൽ കർണാടകയുടെ നാൽപതോളം ബസുകളാണ് ഈ റൂട്ടിലോടി ആധിപത്യം ഉറപ്പിക്കുന്നത്. ഈ പാതകളിൽ 45 വീതം ബസുകൾ ഓടുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ദിവസേന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്...

മാധ്യമ പ്രവർത്തകരെന്ന പേരിൽ വാഹനങ്ങളിൽ പ്രസ് സ്റ്റിക്കറും പണപ്പിരിവും; എസ്.പിക്ക് പരാതി നൽകി

കുമ്പള|: മാധ്യമ പ്രവർത്തകരെന്ന വ്യാജേന വാഹനങ്ങളിൽ 'പ്രസ്' സ്റ്റിക്കർ പതിക്കുന്നതിനെതിരേ കുമ്പള പ്രസ് ഫോറം എസ്.പിക്ക് പരാതി നൽകി. കുമ്പള, മഞ്ചേശ്വരം ബദിയടുക്ക പൊലിസ് സ്റ്റേഷൻ പരിധികളിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ സ്വന്തമായി വാർത്ത പോർട്ടലോ ഓഫിസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബർമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം...

കുമ്പള ബംബ്രാണയിലെ യുവമോർച്ച നേതാവിന്റെയും പിതാവിന്റെയും ദുരൂഹ മരണം; മാതാവിനും ബന്ധുക്കൾക്കുമെതിരെ ഉള്ളാള്‍ പൊലീസ്‌ കേസെടുത്തു

കുമ്പള: യുവമോര്‍ച്ച നേതാവ്‌ മരിച്ചതിനു പിന്നാലെ പിതാവ്‌ കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ മാസം...

രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബെൽത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ. ശബ്ബീർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം. ബെൽത്തങ്ങാടിയിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസ് കൊപ്പൽ അഞ്ചിക്കട്ടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രോഗിയേയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ശബ്ബീർ മരിച്ചു.

ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടുപോയി

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്തിയോട്ടെ വ്യാപാരിയും അടുക്കം ചൂക്കിരിയക്കെയില്‍ താമസക്കാരനുമായ സി.എ. ഹമീദിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് വേരോടെ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മരം നിന്ന സ്ഥലത്ത് കുഴി പ്രത്യക്ഷപ്പെട്ട നിലയില്‍ കാണുന്നത്. വാഹനത്തില്‍ കടത്തി കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്.

മംഗളൂരു മള്ളൂരു പഞ്ചായത്തിൽ എസ്.ഡി.പി.ഐക്ക് എതിരില്ലാതെ ഭരണം

മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിലെ മള്ളൂരു ഗ്രാമപഞ്ചായത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് എതിരില്ലാത്ത വിജയം. എസ്.ഡി.പി.ഐയുടെ പ്രേമയാണ് പ്രസിഡന്‍റ്. ഇല്യാസ് പാദെ വൈസ് പ്രസിഡന്‍റുമായി. ഒമ്പതംഗ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച അഞ്ച്, കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച മൂന്ന്, ബി.ജെ.പി പിന്തുണയിൽ വിജയിച്ച ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ. കോണ്‍ഗ്രസ്, ബി.ജെ.പി...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img