Tuesday, July 22, 2025

Local News

മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. രണ്ടു കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ഉളിയത്തടുക്ക സ്വദേശി കെ. അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ...

റിയാസ് മൗലവി വധം: അന്തിമവാദം തുടങ്ങി

കാസർകോട്: ചൂരി മദ്രസയിലെ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.കെ. ബാലകൃഷ്ണന്റെ മുൻപാകെ ആരംഭിച്ചു. 2017 മാർച്ച് 20-ന് പുലർച്ചെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദമാണ് ആരംഭിച്ചത്. മൂന്ന്‌ പ്രതികളാണുള്ളത്. കേസിന്റെ...

ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസ്: സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര കോടതിയിൽ വിങ്ങിപ്പൊട്ടി, ഈ മാസം 23വരെ റിമാൻഡിൽ

മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയെ ബംഗളൂരു അഡി.പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഈ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കൂട്ടുപ്രതികളായ ശ്രീകാന്ത് നായക് ഗംഗൻ...

നിപാ വൈറസ്; കാസർകോട് ജില്ലയിലും ജാഗ്രത പാലിക്കണം: ഡി.എം.ഒ

കാസർകോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ...

മഴക്കുറവ്; കാസർകോട് ജില്ലയ്ക്ക് ജാഗ്രതാ നിർദേശം

കാസർകോട് : കാലവർഷത്തിൽ മഴലഭ്യത കുറഞ്ഞത്തോടെ ജാഗ്രതയോടെ ജലം ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. ജലസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് നിർദേശം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 2703.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 30 ശതമാനം കുറവ്....

കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ വിദ്യാനഗര്‍ പൊലീസും എസ്.പിയുടെ സ്‌ക്വാഡും പിടികൂടി. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), കൂടെ താമസിക്കുന്ന പി.എ അഹമ്മദ് ഷരീഫ് (40), ചേരൂര്‍ മിഹ്‌റാജ് ഹൗസിലെ മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ പി....

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

മംഗളുരു: മംഗളൂരിവിൽ തിമിംഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ. 90 ലക്ഷം രൂപയുടെ ആംബർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദിയുമായാണ് ഇവർ പിടിയിലായത്. നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച ശിവമുഖ ജില്ലയിലെ സാഗർ സ്വദേശി ആദിത്യ, ഹാവേരി ജില്ലയിലെ ഷിഗോൺ സ്വദേശി ലോഹിത് കുമാർ, ഉടുപ്പി സാലി സ്വദേശി ജയകര എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാന്ന്...

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയില്‍

മഞ്ചേശ്വരം: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും...

മംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത്; മൂന്ന്‌ കാസർകോട് സ്വദേശികൾ പിടിയിൽ

മംഗളൂരു: അബുദാബിയിൽനിന്നും ദുബായിൽനിന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 82 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ച മൂന്ന്‌ കാസർകോട് സ്വദേശികൾ കസ്റ്റംസ് പിടിയിലായി. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു. കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് ഷർഫാദ് (25), ബേവിഞ്ച സ്വദേശി ഉനൈസ് (38), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ആസിഫ്...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ്‌. ഈ മാസം 21 ന് കോടതിൽ ഹാജരാവണം. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അടുത്ത സിറ്റിങിൽ ഹാജരാകുമെന്ന്‌ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img