ബന്തിയോട്: ബന്തിയോട് അടുക്കയില്‍ ക്വാര്‍ട്ടേഴ്സില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പൊലീസ് പിടികൂടി. ക്വാര്‍ട്ടേഴ്സില്‍ പുകയില ഉല്പന്നങ്ങള് സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചതിന് ബദറുമുനീര് (40) എന്നയാളെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. മുനീറിനെ പിന്നീട്...
കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന് മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നടന്നുവരികയായിരുന്ന എല്ലാ നടപടികളും പൂര്‍ത്തിയായി. കാസര്‍കോട് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം അന്തിമവാദവും പിന്നീട് സാക്ഷിമൊഴികള്‍ സംബന്ധിച്ച പ്രോസിക്യൂഷന്റെ വിലയിരുത്തലുകളും പ്രതിഭാഗം അഭിഭാഷകരുടെ വിശകലനങ്ങളും എല്ലാം പൂര്‍ത്തിയായതോടെ ഇനി കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക എന്ന നടപടിക്രമം...
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിൽ പരിശോധനയ്ക്കെത്തിയ അസി.ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭരണസമിതി അംഗങ്ങൾ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞു നാട്ടുകാരും പൊലീസും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൂടി. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനെ തുടർന്ന് പഞ്ചായത്തും ജനങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മെമ്പർമാർ ജീവനക്കാരെ ഇന്നലെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടിരുന്നു. ആവശ്യം ഇന്നുച്ചക്കുമുമ്പ് പരിഹരിക്കുമെന്ന...
കാസർകോട് : വൊർക്കാടി സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അച്ചടക്ക നടപടി ഡി.സി.സി. റദ്ദാക്കി.
ഹർഷാദ് വൊർക്കാടി, അബ്ദുൽഖാദർ ഹാജി, ഹാരിസ് മച്ചമ്പാടി എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയാണ് കെ.പി.സി.സി. നിർദേശത്തെത്തുടർന്ന് റദ്ദാക്കിയത്. സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചെന്ന കാരണം പറഞ്ഞാണ്...
കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.
സ്കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്....
കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്ലാം സംഘം 21-ാം വാർഷികവും ഈ വർഷത്തെ മീലാദ് മെഹ്ഫിലും ഒക്ടോബർ 13 മുതൽ 15 വരെ ഹംസ മുസ്ലിയാർ നഗറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
13ന് മഖാം സിയാറത്തും പതാക ജാഥയും 14ന് വൈകിട്ട് 3.30ന് തെരഞ്ഞെടുക്കപ്പെട്ട മദ്റസ...
ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.
ദീനാർ - ഗുത്തു റോഡ് 10 ലക്ഷം (മംഗൽപാടി ഗ്രാമ പഞ്ചായത്ത്), ദൈഗോളി - ബോർക്കള മിയ്യാപദവ് റോഡ് 10 ലക്ഷം ( മീഞ്ച...
മംഗളൂരു: അബുദാബിയിൽനിന്ന് മംഗളൂരു വിമാനത്താവളംവഴി കടത്താൻശ്രമിച്ച 61.60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച അബുദാബിയിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് ചെങ്ങള സ്വദേശി മുഹമ്മദ് മുസ്തഫ അബ്ദുള്ളയാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 61,60,050 രൂപ വിലവരുന്ന 1.053 കിലോ സ്വർണം പിടിച്ചെടുത്തു. സ്വർണം പശരൂപത്തിലാക്കി നാല് ഗോളങ്ങളാക്കി...
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിടുതൽ ഹർജി ഈ മാസം 25 ന് പരിഗണിക്കും. നാല് തവണയും കേസ് പരിഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ ആരും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത്...
കാസർകോട് : രേഖകളില്ലാതെ സൂക്ഷിച്ച പണവും സ്വർണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിൽ അഹമ്മദ് ഇർഫാനെ (30) ആണ് കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടുകളാക്കിയനിലയിൽ 14.12 ലക്ഷം രൂപയും ഉരുക്കിയ ആറ് സ്വർണക്കട്ടികളുമാണ് ഇയാളുടെ പക്കൽനിന്ന് പിടിച്ചത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...