കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും...
തിരുവനന്തപുരം: ഉത്തര കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പുമായി വൈദ്യുതി വകുപ്പ്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഉത്പാദനത്തില്‍ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് (24.04.2025) മുതല്‍ ശനിയാഴ്ച (26.04.2025)...
ഉദുമ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്ത്രീകളായ രണ്ടുപേര്‍ക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവര്‍ക്കാണ് കാസര്‍കോട് സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ എന്നീ കാര്യങ്ങൾ ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചതായി എപിപി കാഞ്ഞങ്ങാട്ടെ പി.വേണുഗോപാലന്‍ നായര്‍...
നീലേശ്വരം (കാസര്‍കോട്): പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് കാസര്‍കോട് പരപ്പയിലെ എട്ടംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്. പരപ്പയിലെ സപ്‌ന ടെക്‌സ്‌റ്റൈല്‍സ് ഉടമ നിസാറും ബന്ധു കെ.പി സുഹൈലും കുടുംബവുമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.
ഭീകരാക്രമണം നടന്ന അതേ സമയത്തായിരുന്നു ഇവര്‍ക്ക് പഹല്‍ഗാമിലെ ബൈസരനില്‍ എത്തേണ്ടിയിരുന്നത്. കാലാവസ്ഥയിലുണ്ടായ വ്യത്യാസം കാരണം ഞായറാഴ്ച തന്നെ ഇവര്‍ ബൈസരനില്‍...
കുമ്പള: പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാവിലെ 10.30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ ഹാജി അടുക്കം പതാക ഉയർത്തും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഫഖ്റുദ്ദീൻ കുനിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും....
ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിച്ച 210 മീറ്റർ മേൽപാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതോടെ ഉപ്പളയിൽ 3 വർഷമായി നാട്ടുകാരും വ്യാപാരികളും യാത്രക്കാരും അനുഭവിച്ചിരുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് പാലം തുറന്ന് കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു. 210 മീറ്റർ പാലം 44 തൂണുകൾ സ്ഥാപിച്ചാണ് പണിതിരിക്കുന്നത്....
കാസർഗോഡ്: ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് വൈറലാകുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി കാസർഗോഡ് ജില്ലയിലെ ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് ഇതിനകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ബേക്കൽ ബീച്ച് പാർക്കിൽ 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം എന്നതാണ് സ്കൈ ഡൈനിംഗിൻ്റെ...
മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ വിവിധ സെക്‌ഷനുകളിലായി അടുത്ത മൂന്നു വർഷത്തിൽ വൈദ്യുതിമേഖലയിൽ 200 കോടിയുടെ പദ്ധതികൾ നടപ്പാക്കും. എ.കെ.എം. അഷ്‌റഫ് എംഎൽഎ വിളിച്ചുചേർത്ത മഞ്ചേശ്വരം നിയോജകമണ്ഡലംതല കെഎസ്ഇബി യോഗത്തിൽ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്ക് നേരിട്ട് ലഭിച്ച വിവിധ പരാതികളും ചർച്ചചെയ്തു. വൈദ്യുതിപദ്ധതിയിൽ കഴിഞ്ഞ വർഷം 15 കോടിയുടെ...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്....
കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഭാഗികമായി തുറന്നുനല്‍കിയത്.
മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസര്‍കോട് നഗരത്തില്‍ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി മേല്‍പ്പാലം...