Monday, February 16, 2026

Local News

മികച്ച സംഘടനക്കുള്ള ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്

ദുബായ്: യുഎഇ യിലെ ഏറ്റവും മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്. നവംബർ 19ന് അബുഹയിൽ വിമൻസ് അസോസിയേഷനിൽ വച്ചു നടക്കുന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മഞ്ചേശ്വരം എംൽഎ എകെഎം അഷ്‌റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കാസറഗോഡ്...

ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

ബെംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും...

പണമെടുക്കാന്‍ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും കുടുങ്ങി; കാസർകോട് രക്ഷകരായി അഗ്നിരക്ഷാസേന

കാസർകോട്: പണമെടുക്കാൻ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് കുടുങ്ങി. എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർകോട് സർവീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മിൽ കുടുങ്ങിയത്. പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിച്ചു. കാസർകോട് ടൗൺ എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ...

ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് അഞ്ച് പോലീസ് ടീമുകളെ നിയോഗിച്ചു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണുഹമ്പന്‍ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം...

എൽ.പി.സ്കൂളിൽ ഉപജില്ലാ കലോത്സവത്തിനു വേദിയൊരുക്കി ജി.ജെ.ബി.എസ് പേരാൽ

കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്‌...

പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉപ്പള: പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം.  ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസിൽ പ്രവാസിയായ നിസാർ - തസ്രിഫ ദമ്പതികളുടെ മകൻ സിഷാൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

‘ലക്ഷ്യമിട്ടത് എയർഹോസ്റ്റായ 23കാരിയെ, പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്’; കലാശിച്ചത് കൂട്ടക്കൊലയിൽ

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ...

‘ഹാജിറയുടെ വയറ്റില്‍ നിരവധി കുത്തുകള്‍, അഭയം തേടിയത് ടോയിലറ്റില്‍’; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

മംഗളൂരു: ഉഡുപ്പിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃമാതാവ് 70കാരിയായ ഹാജിറയുടെ ആരോഗ്യവസ്ഥയാണ് മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍...

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: ‘പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ’, അന്വേഷണം തുടരുന്നു

മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്ന് രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ്...

അമ്പിത്തടി അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എ.എൽ.എം.എസ് കമ്മിറ്റി

മഞ്ചേശ്വരം.മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img