Local News

’50 എംഎൽഎമാരുമായി കോൺ​ഗ്രസ് മന്ത്രി ബിജെപിയിൽ ചേരും’; അവകാശവാദവുമായി കുമാരസ്വാമി, കർണാടകയിൽ ഓപ്പറേഷൻ താമരയോ…

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്ന് ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോൺ​ഗ്രസ് സർക്കാറിലെ മന്ത്രി 50 മുതല്‍ 60 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാനായിരിക്കും ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള മന്ത്രി ബിജെപിയിൽ ചേരുകയെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മന്ത്രി കോൺഗ്രസ് പാർട്ടി...

മംഗളൂരുവിൽ ആറുലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു : ആറുലക്ഷം രൂപയുടെ എം.ഡി.എം.എ. കൈവശംവെച്ചതിന് മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പാവൂർ സ്വദേശി നവാസ് (40), ബണ്ട്വാൾ പുഢ സ്വദേശി അസറുദ്ദീൻ (39) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ കദ്രി പാർക്ക് പരിസരത്ത് നിത്യേന മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും...

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

ബദിയടുക്ക: ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു. നെല്ലിക്കട്ട എതിര്‍ത്തോട് സ്വദേശി നൗഫല്‍(24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ ഗോളിയടുക്ക ദാസക്കണ്ടത്താണ് അപകടമുണ്ടായത്. അപകടം സംബന്ധിച്ച് നാട്ടുകാര്‍ പറയുന്നത് ഇപ്രകാരമാണ്-മണലുമായി പോകുകയായിരുന്നു ടിപ്പര്‍ ലോറി. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാനായി ലോറി ഊടുവഴിയിലൂടെ പോയി. ദാസക്കണ്ടം ഇറക്കത്തില്‍ എത്തിയപ്പോള്‍ ലോറി നിര്‍ത്തുകയും...

എം.ഐ.സി ഗ്രാൻഡ് അലുംനി മീറ്റ്: ഒരുmical2k24 ലോഗോ പ്രകാശനം 10 ന്

ചട്ടഞ്ചാൽ: ഏപ്രിൽ 27 ന് നടക്കുന്ന എം ഐ സി ഗ്രാൻഡ് അലുംനി മീറ്റിന്റെ പ്രചരണാർത്ഥം വിവിധ പരിപാടികളുമായി വിപുലമായ ഒരുക്കങ്ങൾ നടത്താൻ അലുംനി സംഘാടക സമിതി തീരുമാനിച്ചു, പരിപാടിയുടെ ലോഗോ പ്രകാശനം ഡിസംബർ 10 ന് ജില്ലാ പോലിസ് മേധാവി ബിജോയ്‌. പി ഐ പി എസ് നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റും ഫുഡ്‌ കോണ്ടസ്റ്റും...

മംഗളൂരിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്: ക്ഷേത്രം അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി

മംഗളൂരു : ദക്ഷിണ കന്നട ജില്ലയിൽ മറ്റൊരു ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച സ്റ്റാളുകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് അഡി. ഡെപ്യൂട്ടി കമ്മീഷണർ ജി.സന്തോഷ് കുമാർ റിപ്പോർട്ട് തേടി. ഈ മാസം 14 മുതൽ 19 വരെ നടക്കുന്ന മംഗളൂരു നഗരത്തിലെ കുഡ്പു ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭാഗമായി ഒരുക്കിയ സ്റ്റാളൂകളിലാണ്...

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ പുന:രാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമിരിക്കും: എ.കെ.എം. അഷ്‌റഫ് എം.എല്‍.എ

ഉപ്പള: മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുന:രാരംഭിച്ചില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയില്‍ രാത്രികാല...

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർ​ഗോഡ് മൊ​ഗ്രാൽ സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ​ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർ​ഗോഡ് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്....

വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് കവര്‍ന്നത്. ആംബുലന്‍സ് കാണാതായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ മഞ്ചേശ്വരം...

ഉഡുപ്പി കൂട്ടക്കൊല: അസദിന് എസ്.ഐയായി നേരിട്ട് നിയമനം നൽകും -കർണാടക ന്യൂനപക്ഷ കമീഷൻ

മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത...

സ്റ്റാഫിനെ ആവശ്യമുണ്ട്

ഉപ്പള: ഉപ്പളയിലെ പ്രമുഖ പ്ലൈവുഡ് ആൻഡ് ഹാർഡ്‌വെയർ സ്ഥാപനമായ ഭാരത് ഗ്ലാസ്സിലേക്ക് അക്കൗണ്ടിങ്, ഡ്രൈവർ, സെയിൽസ് മാൻ എന്നീ സ്റ്റാഫുകളുടെ ആവശ്യമുണ്ട്. അക്കൗണ്ടിംഗില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും ബിരുദവുമാണ് യോഗ്യത. ജോലിയിലുള്ള പരിചയ സമ്പത്തും കഴിവിനും അനുസരിച്ച് ആകര്‍ഷകമായാ മാസവേതനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 9633647216 എന്ന നമ്പറിൽ ബന്ധപ്പെടുക
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img