Tuesday, November 18, 2025

Local News

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 98 ലക്ഷം രൂപയുടെ സ്വര്‍ണം; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: അബുദാബിയില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 98,68,750 രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. 1579 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കടത്താന്‍ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് അബുദാബി-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍...

ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ ഫ്യച്ചർ വ്യൂ എജ്യൂക്കേഷൻ കൺസൾട്ടൻസി ഫൗണ്ടർ സർഫറാസ് പ്രകാശനം ചെയ്തു.12/1/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഹിൽ ടോപ് അറീനയിൽ വെച്ച് മത്സരം നടക്കും.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍...

ആശ്വാസം… : ഉപ്പള റെയിൽവേ മേൽപ്പാലം: കാത്തിരിപ്പ് അവസാനിച്ചു

മഞ്ചേശ്വരം: ഉപ്പളയിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. ഉപ്പള റെയിൽവേ ഗേറ്റിലെ ലെവൽ ക്രോസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമിക്കുന്നത്. 2020-ൽ ആണ് ഇവിടെ മേൽപ്പാല നിർമാണത്തിന് അനുമതി ലഭിച്ചത്. തുടർന്ന് റവന്യൂ-കേരള റെയിൽ ഡിവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതർ സ്ഥലപരിശോധന നടത്തി. പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾക്ക് വീണ്ടും...

ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് ഉമിക്കള (35)യാണ് മരിച്ചത്. ഗോവയിൽ  കടയിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നുച്ചയ്ക്ക് ബേക്കൂർ ഒബർല ഉറൂസ് കഴിഞ്ഞു സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ എത്തിച്ചു മടങ്ങുകയായിരുന്നു. സോങ്കാലിലെത്തിയപ്പോൾ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദിനെ...

കാസർകോട് സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍

കാസർകോട്: കാസർകോട് പൊലീസുകാരനെ  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല....

കാസര്‍കോട് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി

കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസർകോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കേന്ദ്ര സർക്കാരിന്‍റെ പരിപാടിക്കായി ബി.ജെ.പി പ്രവർത്തകർ...

എച്ച്.എൻ ഹൈപ്പർ മാർക്കറ്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള: ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന എച്ച്.എൻ ഹൈപ്പർ മാർക്കറ്റിന്റെ അഞ്ചാമത്തെ ഷോറൂം ഉപ്പള പത്വാഡി റോഡിൽ പ്രവർത്തനം ആരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെഎം.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുമ്പോൽ അലി തങ്ങൾ പ്രാർത്ഥന നടത്തി. മികച്ച രീതിയിൽ സജ്ജീകരിച്ച ഷോപ്പിങ് ഏരിയ പുതിയ ഔട്ട്ലെറ്റിന്റെ പ്രത്യേകതയാണ്. അവശ്യസാധനങ്ങൾ, ഫ്രഷ്-ഫ്രോസൺ...

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

കാസര്‍കോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം കേരള പൊതുമരാമത്ത്...

വധശ്രമവും ലഹരിക്കടത്തുമടക്കം നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

മഞ്ചേശ്വരം: ലഹരിക്കടത്തും വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊര്‍ത്തണ സ്വദേശിയെ എം.ഡി.എം.എ. മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (30) ആണ് അറസ്റ്റിലായത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും ഇന്നലെ രാത്രി മൊര്‍ത്തണയില്‍ വെച്ചാണ് അസ്‌ക്കറിനെ പിടിച്ചത്. മയക്കുമരുന്നു കടത്ത്, തോക്ക് കൈവശം വെക്കല്‍,...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img