കുമ്പള: മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. മുൻപ് നടന്ന സംഭവം ഇരു വിഭാഗങ്ങളും രമ്യമായി പരിഹരിച്ചതാണ്. വർഗീയ കലാപമുണ്ടാക്കാനുള്ള സംഘടിതമായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു....
കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക.
2008-ലെ 'ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം' അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍...
മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള...
മംഗളൂരു: വിവിധ സഹകരണസംഘങ്ങളിൽ വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം രൂപ തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഡാനിഷ് (43), നെല്യാടി സ്വദേശി സെബാസ്റ്റ്യൻ (47) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സഹകരണസംഘങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ജനുവരി 27-ന് നെല്യാടിയിലെ കാമധേനു മഹിളാ സഹകരണസംഘത്തിൽ...
കുമ്പള : എസ്.ഡി.പി.ഐ. സംസ്ഥാനതലത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർഥം മഞ്ചേശ്വരം മണ്ഡലത്തിൽ കെ.എം. അഷ്റഫ് ബഡാജെ നടത്തുന്ന ജാഥ വ്യാഴാഴ്ച വൈകീട്ട് 4.30-ന് കുമ്പളയിൽ തുടങ്ങും. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി ഉദ്ഘാടനംചെയ്യും. എട്ട്, ഒൻപത്, 10 തീയതികളിൽ വിവിധസ്ഥലങ്ങളലെ പ്രചാരണങ്ങൾക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും.
സമാപന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ്...
കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക്...
മംഗളൂരു: ഒഡിഷയിൽനിന്ന് 28 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ് (കാട്ടി -28), കണ്ണൂർ പടിയൂർ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 120 കിലോ കഞ്ചാവും...
കാര്‍ ഓടിക്കുന്ന വേളയില്‍ ചെവിയില്‍ തൊട്ട യുവാവിന് പിഴയിട്ട് എ.ഐ ക്യാമറ. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ യുവാവിനെ പിഴയില്‍ നിന്നും ഒഴിവാക്കി. അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് എന്ന യുവാവിനാണ് കാറോടിച്ചപ്പോള്‍ ചെവിയില്‍ സ്പര്‍ശിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കിയത്.കഴിഞ്ഞ സെപ്റ്റംബറിന് മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്ന വേളയിലായിരുന്നു...
മഞ്ചേശ്വരം: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അന്വേഷിച്ച് വരുന്നു. ഷിറിയയിലെ ഉനൈദ് (25) ആണ് ആറസ്റ്റിലായത്.
രണ്ടുപേരും പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുവരുമെത്തി പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി...
കാസർകോട്: കാഞ്ഞങ്ങാട്ടെ കടയുടെ പൂട്ട് തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ ചോക്ക്ലേറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. 17കാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് പിടിയിലായത്. ജനുവരി 14 നാണ് കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്‍റര്‍പ്രൈസസിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ മോഷണം നടത്തിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1,680 രൂപയും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൂന്ന്...
ക്യാൻസർ പ്രതിരോധത്തിനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിൽ, മരുന്നുകൾക്കും ചികിത്സകൾക്കും അപ്പുറം സ്നേഹവും സാമൂഹിക പിന്തുണയും രോഗത്തെ ചെറുക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച...