Wednesday, July 30, 2025

Local News

മഞ്ചേശ്വരം പുഴയിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം; മൃതദേഹം നഗ്നമായ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബങ്കര മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കൊപ്പള പുഴയിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെതെന്ന് കരുതുന്ന മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം...

മംഗ്‌ളൂരു: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കൊലക്കേസ് പ്രതിയെ വെടി വച്ച് പിടികൂടി

മംഗ്‌ളൂരു: അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ടയെ വെടി വച്ച് വീഴ്ത്തി പിടികൂടി. കൊലപാതകം ഉള്‍പ്പടെ 21 കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം മംഗ്‌ളൂരു, ജെപ്പു, കുടുപടിയിലാണ് സംഭവം. ജനുവരി രണ്ടിനു രാത്രി ശരണിനെ പിടികൂടാന്‍ പൊലീസ് എത്തിയിരുന്നു. അന്നു പൊലീസ് വാഹനത്തിനു നേരെ...

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

രാഹുലിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപക പ്രതിഷേധം; കാസർ​ഗോഡ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർ​ഗോഡ് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ചിനും...

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 98 ലക്ഷം രൂപയുടെ സ്വര്‍ണം; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: അബുദാബിയില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 98,68,750 രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. 1579 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കടത്താന്‍ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് അബുദാബി-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍...

ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ ഫ്യച്ചർ വ്യൂ എജ്യൂക്കേഷൻ കൺസൾട്ടൻസി ഫൗണ്ടർ സർഫറാസ് പ്രകാശനം ചെയ്തു.12/1/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഹിൽ ടോപ് അറീനയിൽ വെച്ച് മത്സരം നടക്കും.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍...

ആശ്വാസം… : ഉപ്പള റെയിൽവേ മേൽപ്പാലം: കാത്തിരിപ്പ് അവസാനിച്ചു

മഞ്ചേശ്വരം: ഉപ്പളയിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. ഉപ്പള റെയിൽവേ ഗേറ്റിലെ ലെവൽ ക്രോസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമിക്കുന്നത്. 2020-ൽ ആണ് ഇവിടെ മേൽപ്പാല നിർമാണത്തിന് അനുമതി ലഭിച്ചത്. തുടർന്ന് റവന്യൂ-കേരള റെയിൽ ഡിവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതർ സ്ഥലപരിശോധന നടത്തി. പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾക്ക് വീണ്ടും...

ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് ഉമിക്കള (35)യാണ് മരിച്ചത്. ഗോവയിൽ  കടയിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നുച്ചയ്ക്ക് ബേക്കൂർ ഒബർല ഉറൂസ് കഴിഞ്ഞു സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ എത്തിച്ചു മടങ്ങുകയായിരുന്നു. സോങ്കാലിലെത്തിയപ്പോൾ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദിനെ...

കാസർകോട് സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍

കാസർകോട്: കാസർകോട് പൊലീസുകാരനെ  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല....
- Advertisement -spot_img

Latest News

കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ, സെമിയിൽനിന്ന് പിന്മാറി; പാകിസ്താൻ ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...
- Advertisement -spot_img