കുമ്പള: കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുമ്പള പെറുവാഡിലെ...
കുമ്പള: അനീതിയുടെ കാലത്തിന് യുവതിയുടെ തിരുത്ത് എന്ന മുദ്രാവാക്യത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് വിതരണത്തിന്റെ മഞ്ചേശ്വരം നിയോജക മണ്ഡല തല ഉദ്ഘാടനം കുമ്പള ലീഗ് ഓഫീസിൽ വച്ച് മഞ്ചേശ്വരം നിയോജകമണ്ഡലം എംഎൽഎ ദേശീയ കബഡി താരം ഉമ്മു ജമീലക്ക് അംഗത്വം നൽകി കൊണ്ട് ഉദ്ഘാടനം കർമ്മം...
മഞ്ചേശ്വരം: കുഞ്ചത്തൂരില് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള നയാബസാർ ഐലയിലെ കല്പേഷാ(35)ണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടെയാണ് അപകടം. കല്പേഷ് സ്കൂട്ടര് യാത്രക്കാരനായിരുന്നു. അപകടമുണ്ടായ ഉടനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കല്പേഷ് വഴിക്കു വച്ചു മരിച്ചു. മൃതദേഹം മംഗല്പാടി ആശുപത്രി മോര്ച്ചറിയില് എത്തിച്ചു. ഐല മൈതാനത്തിനു അടുത്താണ് കല്പേഷിന്റെ താമസം....
മഞ്ചേശ്വരം ∙ ലഹരിക്കടത്ത് കേസുകളിലെ പ്രതികൾക്കെതിരെ ചുമത്തുന്ന പിറ്റ് (പിഐടി എൻഡിപിഎസ്) നിയമപ്രകാരം ജില്ലയിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഇയാളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. ഉപ്പള പത്വാടി മുളിഞ്ച അൽഫലാഹ് മൻസിൽ അസ്കർ അലിയെയാണ് (27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 20ന് പ്രതിയുടെ മുളിഞ്ചയിലെ വീട്ടിൽനിന്ന് 3.407 കിലോഗ്രാം...
മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണെന്നും സംഭവത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
2022-ലെ പ്രമാദമായ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയായ സുഹാസിനെ കൊലപ്പെടുത്താൻ ഫാസിലിന്റെ സഹോദരൻ ആദിൽ ആണ്...
മംഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ടു പേർ അറസ്റ്റിൽ. നാഗരാജ്, രഞ്ജിത്ത്, തോക്കൂർ സ്വദേശി റിസ്വാൻ സ്വദേശികളായ അബ്ദുൾ സഫ്വാൻ, നിയാസ്, മുഹമ്മദ് മുസാമിൽ, കലന്ദർ ഷാഫി, ആദിൽ മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികിൽ വെച്ചാണ്...
മംഗ്ളൂരു: ബജ്പെയില് ബജ്റംഗ്ദള് പ്രവര്ത്തകന് സുഹാസ് ഷെട്ടിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ബന്ദ്. കടകളെല്ലാം പൂര്ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്വ്വീസും നിലച്ചു. മംഗ്ളൂരു നഗരത്തില് വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. സംഘര്ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്സ്...
മംഗളൂരു: മംഗളൂരുവിൽ ഇന്നലെ ക്രൂരമായി കൊലചെയ്യപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടി (30) നേരത്തെ കാട്ടിപ്പള്ളയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി. മൂന്ന് വർഷം മുമ്പാണ് ഫാസിലിനെ തുണിക്കടയിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിലായിരുന്നു ഫാസിലിന്റെ കൊല.
ഫാസിൽ കൊലക്കേസിലെ...
മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന ആളെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിലവിൽ സുഹാസ് ഷെട്ടി ബജ്രംഗ്ദളിൽ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ...
കാസർകോട്∙ മാതാവ് ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയുടെ മുകളിലേക്ക് വീണ് മരിച്ചു. കാസർകോട് നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മാതാവ് സുലൈഖ ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസിൻ്റെ...
ബെംഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്....