Local News

ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭമെന്ന വാർത്ത;ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണം- യൂത്ത് ലീഗ്

ഉപ്പള (www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭം തകൃതിയിൽ എന്ന തരത്തിൽ ഏതാനും ദിവസമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ വാർത്താ പരമ്പരയായി വന്ന് കൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു. സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഭർതൃമതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ...

വാട്‌സാപ്പ്‌ ഹര്‍ത്താല്‍: പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം (www.mediavisionnews.in): ഏപ്രില്‍ 16ന്‌ വാട്‌സാപ്പ്‌ ഹര്‍ത്താല്‍ ദിനത്തില്‍ കര്‍ണ്ണാടക പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ബേഡഗുഡ്ഡെ സുങ്കതക്കട്ടയില്‍ വച്ച്‌ പൊലീസ്‌ സംഘത്തെ തടഞ്ഞുവെന്ന്‌ വിട്‌ല സ്റ്റേഷനിലെ പി.എസ്‌.ഐ.ചന്ദ്രശേഖരയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ്‌ കേസെടുത്തത്‌. മൂന്നുപേര്‍ നേരത്തെ പിടിയിലായി. സുങ്കതക്കട്ടയിലെ അബ്‌ദുല്‍ സക്കീര്‍, ഉസ്‌മാന്‍ ബാത്തിഷ, മൊയ്‌തീന്‍ എന്നിവരാണ്‌ ഇന്നലെ അറസ്റ്റിലായത്‌.

തടസ്സം നീങ്ങി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്‌ കെട്ടിട സമുച്ചയം ഉടന്‍

കാസര്‍കോട്‌ (www.mediavisionnews.in):  ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനും ജനകീയ സമരങ്ങള്‍ക്കും ശേഷം ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ്‌ ആശുപത്രി ബ്ലോക്ക്‌ നിര്‍മ്മാണത്തിനു ടെന്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ തടസ്സം നീങ്ങിയതായി എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍ .എ അറിയിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ്‌ നിര്‍മ്മാണ കരാര്‍...

ഉപ്പളയിൽ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

ഉപ്പള(www.mediavisionnews.in): രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പത്വാടിയിലെ അബ്‌ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദാബാനു(57)വിന്റെ പരാതിയില്‍ നയാബസാറിലെ ഷക്കീറിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു:. ഇന്നലെ രാത്രി 9മണിയോടെ വീട്ടിലെത്തി യുവാവ്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ഉപ്പള മുസോടി അദീക്കയിൽ കടൽക്ഷോഭം; രണ്ട് വീടുകൾ തകർന്നു.

ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ്...

കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തിന് യുവാവിനെ കത്തിവീശി പരിക്കേല്‍പ്പിച്ചു

ബന്തിയോട് (www.mediavisionnews.in): കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന് കത്തിവീശി മുറിവേല്‍പ്പിച്ചതായി പരാതി. പച്ചമ്പളയിലെ താജുദ്ദീനാ(29)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉപ്പളയിലെ കടയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി കത്തിവീശി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മഞ്ചേശ്വരത്ത് പോലിസ് ജീപ്പ് കട്ടപ്പുറത്തു;l കള്ളന്മാർക്ക് ചാകര

മഞ്ചേശ്വരം (www.mediavisionnews.in):  അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്. ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ...

നാറ്റ് പാക് സംഘം ഉപ്പളയിലെത്തി

ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി. നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ,...

സിറ്റിസണ്‍ ഉപ്പള ഫുട്ബോള്‍ പ്രതിഭകള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ ഉപ്പള അണ്ടര്‍-16 വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനു കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന സിറ്റിസണ്‍ ഉപ്പള ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ട്രയല്‍സ് ഞായറാഴ്ച (15/07/2018) രാവിലെ 7 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും....

അഭിമന്യു വധം:സി.പി.എം കുമ്പളയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപിച്ചു

കുമ്പള (www.mediavisionnews.in): അഭിമന്യുവിനെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം എം.ശങ്കർ റൈ മാസ്റ്റർ അദ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി.സുബ്ബണ്ണ ആൾവ്വ,പി.ഇബ്രാഹിം,യൂസഫ്.കെ.ബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ എന്നിവർ സംസാരിച്ചു.4 മണിക്ക് ആരംഭിച്ച കൂട്ടായ്മ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img