Local News

മഞ്ചേശ്വരം മണ്ഡലത്തിലെ കൊലപാതകങ്ങൾ ആശങ്കയുളവാക്കുന്നു: പി.ബി അബ്ദുൽ റസാഖ് എം.എൽ. എ

ഉപ്പള(www.mediavisionnews.in): സമാധാനന്തരീക്ഷം നിലനിന്നിരുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങൾ ആശങ്കയുളവാക്കുന്നതായി പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ പ്രസ്താവിച്ചു. കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടിരിക്കുകയാണ്. കൊടും ക്രിമിനലുകൾക്കും കൊലയാളികൾക്കുമെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം കൊലപാതകങ്ങൾ അവർത്തിക്കാൻ കാരണമാകുന്നത്. കൊലപാതകങ്ങളും അതിക്രമങ്ങും അഴിച്ചുവിട്ട് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യമാണ് ചിലർക്കുള്ളത് . ഉപ്പള...

സിദ്ധീഖിന്റെ കൊലപാതകം: ഗൂഡാലോന പുറത്ത് കൊണ്ട് വരണം- യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം (www.mediavisionnews.in):ആർ.എസ്.എസ്, സംഘ്പരിവാർ ക്രിമിനൽ സംഘം നടത്തുന്ന കൊലപാതകങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവരെയും, കൊലയാളി സംഘത്തെ സംരക്ഷിക്കുന്നവരെയും, കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും ഗൂഢാലോചന നടത്തി പറഞ്ഞയക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങളും ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്‌മാനും പറഞ്ഞു. കഴിഞ്ഞ കുറെകാലമായി ഇടവേളകളില്ലാതെ സംഘ്...

അവന്‍ അവസാന നാളുകളില്‍ പറഞ്ഞതെല്ലാം അഭിമന്യുവിനെക്കുറിച്ചും വര്‍ഗീയതയ്‌ക്കെതിരെയും; ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സിദ്ധീഖിനെക്കുറിച്ച്

മഞ്ചേശ്വരം(www.mediavisionnews.in): ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ധീഖ് അവസാന നാളുകളില്‍ പറഞ്ഞത് വര്‍ഗീയതയ്‌ക്കെതിരെ. ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ തീവ്രവാദത്തിനും അഭിമന്യുവിന്റെ കൊലപാതകത്തിനും എതിരാണ് സിദ്ധീഖ് അവസാന നാളുകളില്‍ ഫേസ്ബുക്കിലിട്ട കുറിപ്പുകളിലേറെയും. ആര്‍.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദത്തിനെതിരെയായിരുന്നു സിദ്ധീഖ് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി കശ്മീരില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചും സിദ്ധീഖ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘സമൂഹത്തില്‍ ഒരേപോലെ അപകടവും അരാചകത്വവും വിതയ്ക്കുന്ന...

ജില്ലയിൽ ആർഎസ്എസ് ആയുധ പുരകൾ പ്രവർത്തിക്കുന്നു: സംഘ് പരിവാർ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനുള്ള ആർജ്ജവം പോലിസ് കാണിക്കണം-യൂത്ത് ലീഗ്

ഉപ്പള (www.mediavisionnews.in):ജില്ലയിൽ ആർ എസ് എസിന്റെ നേതൃത്വതിൽ ആയുധ പുരകൾ പ്രവർത്തിക്കുന്നുവെന്നും സംഘ് പരിവാർ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി അവ കണ്ടെത്താനുള്ള തന്റേടം പിണറായി പോലിസ് കാണിക്കണമെന്ന് യൂത്ത് ലീഗ് ജില്ല ട്രഷറർ യുസഫ് ഉളുവാർ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി നടന്ന സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം...

സിദ്ധീഖിന്റെ കൊലപാതകം; സംഘ്പരിവാർ നാടിനാപത്ത്: എസ്.ഡി.പി.ഐ

ഉപ്പള(www.mediavisionnews.in): വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന നാടുകളിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി, അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന പൈശാചികതയാണ് സംഘ് പരിവാറെന്നും, അതാണ് ഉപ്പള സോങ്കാലിലെ സിദ്ധീഖിന്റെ കൊലപാതകമെന്നും എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു. സംഘ് പരിവാർ പ്രതികളാകുന്ന പല കേസുകളിലും വസ്തുനിഷ്ടമായ അന്വേഷണം നടക്കാറില്ല കേസുകളിൽ ഗൂഢാലോചന നടത്തിയവർ, പ്രതികളെ സഹായിച്ചവർ എന്നിവരേ പ്രതിചേർക്കാതെ, നേതാക്കൾ...

സി.പി.എം പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കീഴടങ്ങി

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ പ്രതാപ് നഗറിലെ അശ്വിത് എന്ന ആച്ചു (28 ), ഐല മൈതാനിയിലെ കാർത്തിക് (27 ) എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് പറഞ്ഞു. (www.mediavisionnews.in):ഇവരെ...

ഉപ്പള കൊലപാതകം ശ്രീധരന്‍പിള്ളയ്ക്ക് ബിജെപിക്കാര്‍ ഒരുക്കിയ സ്വീകരണമാണെന്ന് പി.കരുണാകരന്‍

കാസര്‍ഗോഡ് (www.mediavisionnews.in):  ജില്ലയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണമാണ്  ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകമെന്ന് പി.കരുണാകരന്‍ എംപി. ബിജെപി-ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. (www.mediavisionnews.in): കാസര്‍ഗോട്ട് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോനയുടെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖ്...

സി.പി.എം പ്രവർത്തകന്റെ കൊലപാതകം; ഹർത്താൽ പൂർണ്ണം, ബസുകൾക്ക് നേരെ കല്ലേറ്

ഉപ്പള (www.mediavisionnews.in):  ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. അതിനിടെ ഉപ്പളയിൽ ഹർത്താലിനെ ചൊല്ലി പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ വാക്കേറ്റമുണ്ടായി.(www.mediavisionnews.in):  പ്രവർത്തകർ സംഘടിച്ചെത്തി നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചത് പലയിടത്തും ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായി. ഉച്ചയ്ക്കുശേഷമാണ് ഹർത്താലെന്നാണ് പലരും അറിഞ്ഞത്. എന്നാൽ...

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം:ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

ഉപ്പള (www.mediavisionnews.in):  മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി കര്‍ണാടകത്തിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.  കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ്...

സിദ്ധീകിന്റെ കൊലപാതകം: സംഘ് പരിവാർ ഒളി അജണ്ടകളുടെ തുടർച്ച: മുസ്ലിം ലീഗ്

ഉപ്പള (www.mediavisionnews.in): സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീക്കിന്റെ കൊലപാതകം കാസറഗോഡും മഞ്ചേശ്വരത്തും ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാർ ശക്തികൾ നടത്തി കൊണ്ടിരിക്കുന്ന ഒളി അജണ്ടകളുടെ തുടർച്ചയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിദ്ധീഖിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും ഗൂഡാലോചകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img