Wednesday, December 17, 2025

Local News

ബന്തിയോട് മുട്ടത്ത് സഹപാഠിയുടെ കുത്തേറ്റ് 13 വയസ്സുകാരൻ മരിച്ചു

ബന്തിയോട്(www.mediavisionnews.in): സഹപാഠിയുടെ കുത്തേറ്റ് 13 വയസ്സുകാരൻ മരിച്ചു അടക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് മുട്ടത്താണ് സംഭവം. സഹപാഠിയുമായിയുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള...

ജില്ലാ ജൂനിയർ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സിറ്റിസൺ ഉപ്പളയ്ക്ക് തകർപ്പൻ ജയം

തൃക്കരിപ്പൂർ (www.mediavisionnews.in): കാസർഗോഡ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജൂനിയർ ക്ലബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സിറ്റിസൺ ഉപ്പളയ്ക്ക് തകർപ്പൻ ജയം. യുണൈറ്റഡ് പട്ളയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിസൺ ഉപ്പള പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യുണൈറ്റഡ് പട്ള മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റം നടത്തി മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ്...

ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് അപവാദ പ്രചരണം; യുവാവിനെതിരെ കേസ്

കാസര്‍കോട് (www.mediavisionnews.in): മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഗള്‍ഫ്കാരനും ദേലംപാടി അഡൂര്‍ സ്വദേശിയുമായ ശിഹാബി (30)നെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്റെ പരാതിയിലാണ് കേസ്. ചെര്‍ക്കളം അബ്ദുല്ല മരിച്ച...

വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

ഉപ്പള (www.mediavisionnews.in): സ്കൂളിന് സമീപം വിൽപന നടത്തുകയായിരുന്ന കർണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൂടിയായ പെരിങ്കടി ഐല മൈദാനിയിലെ ബി.ജെ.പി ഹനീഫിനെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം എ.ജെ.ഐ സ്കൂളിന് സമീപം വില്‍പ്പന നടത്തുന്നുണ്ടെന്ന...

മുനിയറകളുടെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥവുമായി മീപ്പിരി സ്കൂളിലെ കുട്ടികൾ

ബന്തിയോട്(www.mediavisionnews.in): ഹേരൂർ മീപ്പിരിയിലും പരിസരത്തും ഇരുമ്പു യുഗ കാലഘട്ടത്തിൽ മനുഷ്യർ താമസിച്ചിരുന്നതിന്റെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥരചന നടത്തി വിദ്യാർഥികൾ. ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ്. ഹേരൂർ മീപ്പിരി, പച്ചമ്പള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം മുനിയറകളും, ചെങ്കൽ ഗുഹകളും കവാടങ്ങളും സന്ദർശിച്ച് ചരിത്രകാരൻമാരും ഗവേഷകരുമായി സെമിനാറും ചർച്ചകളും...

പശുവിനെ മറയാക്കി ആർ.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- പോപുലർ ഫ്രണ്ട്

മഞ്ചേശ്വരം (www.mediavisionnews.in): അഡിയനടുക്ക ഫാമിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന പശുക്കളെ കളവ് നടത്തിയ പശുക്കളാക്കി ചിത്രീകരിച്ച് കലാപത്തിന് ശ്രമിച്ചതിലൂടെ, ഉത്തരേന്ത്യൻ മോഡൽ പശുരാഷ്ട്രിയമാണ് മിയാപദവിൽ ആർ.എസ്.എസ് നടത്തിയതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയ കമ്മിറ്റി പറഞ്ഞു. ബലിപെരുന്നാൾ ആകുമ്പോൾ കഴിഞ്ഞ രണ്ട് വർഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബലികർമ്മം തടയുക എന്ന ദുരുദ്ധേശത്തോടെയാണ് ഇത്തരം...

കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

കാസര്‍കോട് (www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയാകുന്നു. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തകര്‍ത്തത്. ഇതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. അതേസമയം എന്‍മകജെയിലും യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ...

ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):ഏഴര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബായിക്കട്ടെയിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു....

പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചു: മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയ ശേഷം

മംഗളൂരു(www.mediavisionnews.in): മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം മാറ്റിയത് രണ്ട് തവണ. ഇന്നലെ പുലര്‍ച്ചെ 12.45നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ സമയം മാറ്റി വൈകിട്ട് അഞ്ചിന് പുറപ്പെട്ടത്. പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്. ഉടന്‍...

മഞ്ചേശ്വരം കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു

മഞ്ചേശ്വരം (www.mediavisionnews.in):  ഹൊസബെട്ടു കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നുമിറങ്ങിയ, കങ്കനാടി ബൈപാസിൽ താമസിക്കുന്ന ജഗദീഷ് (38)എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡാണ്‌ പുറത്തെടുത്തത്. ഭാര്യ ജയന്തി.മക്കൾ ഗണേഷ്, പ്രീതം
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img