കാസര്‍കോട്(www.mediavisionnews.in): മലബാര്‍ എക്സ്പ്രസിന്റെ സമയമാറ്റം ട്രെയിന്‍ യാത്രാക്കാര്‍ക്ക് വീണ്ടും ദുരിതമാകുന്നു. കാസര്‍കോട് -കണ്ണൂര്‍- മംഗളൂരു റൂട്ടില്‍ രാവിലെയുള്ള മലബാര്‍ എക്സ്പ്രസിന്റെ സമയം മാറ്റിയതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എന്നാല്‍ പുതുക്കിയ സമയപട്ടിക പ്രകാരം കണ്ണൂരില്‍നിന്ന് രാവിലെ 7.35നാണ് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടത്. മംഗളൂരു എക്സ്പ്രസിന്റെ കൃത്യനിഷ്ഠ പോലും പുതിയ സമയമാറ്റത്തില്‍ താളം...
ഉപ്പള(www.mediavisionnews.in): ഹൊസങ്കടി, ഉപ്പള, ബന്തിയോട് പ്രദേശങ്ങളിൽ ഒരിടവേളക്കു ശേഷം അനധികൃത പെട്ടിക്കടകൾ സജീവമാവുന്നു. റോഡ് കയ്യേറി നിർമിക്കുന്ന ഇത്തരം പെട്ടിക്കടകൾ ബസ്സുകാർക്കും, നാട്ടുകാർക്കും, മറ്റു കടക്കാർക്കും, യാത്രക്കാർക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നു.
ഏതാനും മാസം മുമ്പ് ഹൊസങ്കടിയടക്കമുള്ള പ്രദേശങ്ങളിൽ നിന്നും അനധികൃത പെട്ടിക്കടകൾ എടുത്തു മാറ്റിയിരുന്നു. ജെ.സി.ബി ഉപയോഗിച്ചും ചില സ്ഥലങ്ങളിലെ പെട്ടിക്കടകൾ തകർക്കാൻ അധികൃതർ ശ്രമിച്ചിരുന്നു.
ഹൊസങ്കടിയിൽ ഇടുങ്ങിയ...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് നഗരത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നു ഫ്ലാസ്ക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒരുകിലോയിലധികം സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിനിടെ ടൗണ്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.
ജില്ലയില്‍ സമീപകാലത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. ടൗണ്‍ സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗത്തില്‍ പരിശോധന...
കാസര്‍കോട്(www.mediavisionnews.in): പ്രളയ ബാധിതര്‍ക്ക് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയില്‍ ആകെ നേടിയത് 2272640 രൂപ. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാന്നൂറോളം സ്വകാര്യബസുകളില്‍ 345 ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്, കുറച്ചു ബസുകള്‍...
കുമ്പള(www.mediavisionnews.in): അധ്യായന വർഷം തുടങ്ങി മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി അധ്യാപകനെ നിയമിക്കത്തത് കാരണം വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.. അധ്യാപകരെ നിയമിക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നേരത്തെ ഉണ്ടായിരുന്ന അധ്യാപകൻ സ്ഥലം മാറി പോയതിനു ശേഷം ഇത് വരെ കുട്ടികൾ അറബി...
കാസർകോട്(www.mediavisionnews.in): മാന്യ മുണ്ടോളിൽ നിർമിക്കുന്ന കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയം ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങി. നവംബറിൽ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാവുന്ന വിധം പൂർത്തിയായി. ആറുമാസം കൂടി പിന്നിട്ടാൽ രഞ്ജി ഉൾെപ്പടെയുള്ള മത്സരങ്ങൾ കാസർകോട്ട് എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2014ൽ ആരംഭിച്ച സ്റ്റേഡിയത്തിെൻറ പ്രവൃത്തി ആറുമാസം കഴിഞ്ഞാൽ പൂർത്തിയാകും. പത്ത്...
കാസർകോട്(www.mediavisionnews.in): ജില്ലയിൽ നാലുവരിപ്പാത നിർമാണത്തിന് ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക് കടന്നതായി ദേശീയപാത ഭൂമിയെറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ശശിധരഷെട്ടി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഭൂവുടമകൾക്ക് പരാതിയുണ്ടെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളിൽ അറിയിക്കാം.
ഏറ്റെടുക്കുന്ന ഭൂമിയുടെ 97 ശതമാനം സർവേനടപടികൾ പൂർത്തിയായി. ഇനി 9.57 ഹെക്ടർ...
ഉപ്പള(www.mediavisionnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്തിന്റെ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാനായി ഹനീഫ് ഗോൾഡ് കിങിനേയും ജനറൽ കൺവീനറായി അബൂ തമാമിനേയും ട്രഷറായി ഉമ്മർ രാജാവിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ- മാദേരി അബ്ദുല്ല, ബഷീർ മിനാർ, ഹമീദ് കിയൂർ, ഹമീദ്...
കുമ്പള (www.mediavisionnews.in) : കൊടിയമ്മ ജമാഹത്ത് മുൻ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ പള്ളത്തിമാർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്.
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...