ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ നിന്നും പൈവളികയിലേക്കു നടന്ന വിവാഹ യാത്രയിൽ അരങ്ങേറിയത് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ. വരന്റെയും വീട്ടുകാരുടെയും വാക്ക് അവഗണിച്ചാണ് വരന്റെ കൂട്ടുകാർ രംഗം കൊഴുപ്പിച്ചത്. മണിക്കൂറുകളോളം റോഡ് ബ്ലോക് ചെയ്തും, കോലം കെട്ടി ആടിയുമാണ് കൂടെയുള്ളവർ പ്രദേശത്തുകാരുടെ സൽപ്പേരിനു കളങ്കം വരുത്തിയത്.
സൈക്കിളിൽ പോകുന്നവനെ പോലും പിടിച്ചു നിർത്തി പിഴ...
ഉപ്പള(www.mediavisionnews.in): ഉപ്പള ജനപ്രിയയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയയിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകന്‍ ഫയാസ് മൊയ്തീന്‍ (23) ആണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി പത്തു മണിയോടെയാണ് വീട്ടിലെ ബെഡ്റൂമിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മയാണ് മാതാവ്. സഹോദരങ്ങൾ ആയിഷ, ഫഹദ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
ഉപ്പള(www.mediavisionnews.in): പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം സമീപകാലത്ത് നേരിട്ടു കൊണ്ടിരിക്കുന്ന ആശയ ദാരിദ്രിയവും പി.ഡി.പി നേതാക്കളുടെ തെറ്റായ സമീപനങ്ങളിലും പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പി.ഡി.പിയുടെ പ്രമുഖ നേതാവ് പാർട്ടി അംഗത്വം രാജിവെച്ചു. പി.ഡി.പി മഞ്ചേശ്വരം മണ്ഡലം മുൻ ജോയിന്റ് സെക്രട്ടറിയും പി.ഡി.പിയുടെ പ്രവാസി ഘടകമായ പി.സി.എഫിന്റെ നിലവിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കൂടിയായ അബ്ദുൽ...
ഉപ്പള(www.mediavisionnews.in):: വിശാലമായ സാഹിത്യവും, മാധുര്യവും നിറഞ്ഞ ജനസഹസ്രങ്ങളുടെ ഭാഷയാണ് ഉർദുവെന്ന് സംസ്ഥാനത്തെ ഉർദു മാതൃഭാഷക്കാരയ ദഖ്നികളുടെ സംസ്ഥാന സംഘടനയായ കേരള ദഖ്നി മുസ്ലിം അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.കെ.എം അഷ്‌റഫ് പറഞ്ഞു. ഉർദു ഭാഷക്ക് സ്കൂളും, നിരവധി ഭൂതകാല അടയാളങ്ങളുമുള്ള...
ഉപ്പള(www.mediavisionnews.in): പാറക്കട്ട എ.ജെ.ഐ സ്കൂളിന് സമീപത്തുള്ള നൗഫീദയുടെ വീട്ടിൽ നിന്നും തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ആയിഷ റായിഫാ എന്ന കുട്ടിയുടെ അരയിൽ നിന്നും രണ്ടു പവനോളം തൂക്കം വരുന്ന ചെയിൻ കവർന്നു. കുട്ടിയുടെ ഉപ്പാപ്പ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്. മരണാനന്തരമുള്ള പ്രാർത്ഥനാ ചടങ്ങു നടന്ന ദിവസമാണ് കളവു നടന്നത്. കുടുംബങ്ങളടക്കം ആയിരത്തോളം പേർ ചടങ്ങിൽ...
ഉപ്പള (www.mediavisionnews.in): മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലെ ബപ്പായിത്തൊട്ടി-പാറകട്ട റോഡ് കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മംഗളൂരു (www.mediavisionnews.in): അറുപതുകാരന്റെ കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. കുന്ദാപുരം സ്വദേശിയുടെ കണ്ണിൽനിന്നാണ് ന്യൂ മെഡിക്കൽ സെന്ററിലെ ഡോ. ശ്രീകാന്ത് ഷെട്ടി വിരയെ പുറത്തെടുത്തത്. കണ്ണു ചുകന്നുതടിച്ച് വേദനയോടെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം ആസ്പത്രിയിലെത്തിയത്.
പരിശോധനയിൽ കണ്ണിന്റെ വെള്ളഭാഗത്ത് വിരയുള്ളതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ തിരിച്ചറിയാൻപറ്റുന്ന തരത്തിലാണ് കണ്ണിൽ വിരയുണ്ടായിരുന്നത്. അരമണിക്കൂർ നീണ്ട...
ബന്തിയോട്(www.mediavisionnews.in): കാസറഗോഡ് തലപ്പാടി റൂട്ടിൽ ബന്തിയോട് വെച്ച് ബസ് കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനാൽ വീട്ടമ്മക്ക് വീണു പരിക്കേറ്റു. വീര ഹനുമാൻ ബസ്സാണ് അപകടം വരുത്തിയത്. സ്ത്രീയുടെ കണ്ണിനും മുഖത്തുമാണ് സാരമായി പരിക്കേറ്റത്. ഉപ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കാസറഗോഡ് ഗവെർന്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞു ഉപ്പളയിലെ നാട്ടുകാർ സംഘടിച്ചെത്തി ഡ്രൈവറെയും, കണ്ടക്ടറെയും...
കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...