Sunday, February 1, 2026

Local News

പി.ഡി.പിയുടെ ആശയ ദാരിദ്ര്യം പി.സി.എഫ് നേതാവ് രാജിവെച്ചു

ഉപ്പള(www.mediavisionnews.in): പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം സമീപകാലത്ത് നേരിട്ടു കൊണ്ടിരിക്കുന്ന ആശയ ദാരിദ്രിയവും പി.ഡി.പി നേതാക്കളുടെ തെറ്റായ സമീപനങ്ങളിലും പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പി.ഡി.പിയുടെ പ്രമുഖ നേതാവ് പാർട്ടി അംഗത്വം രാജിവെച്ചു. പി.ഡി.പി മഞ്ചേശ്വരം മണ്ഡലം മുൻ ജോയിന്റ് സെക്രട്ടറിയും പി.ഡി.പിയുടെ പ്രവാസി ഘടകമായ പി.സി.എഫിന്റെ നിലവിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കൂടിയായ അബ്ദുൽ...

ഉർദു ജനസഹസ്രങ്ങളുടെ ഭാഷ: എ.കെ.എം അഷ്‌റഫ്

ഉപ്പള(www.mediavisionnews.in):: വിശാലമായ സാഹിത്യവും, മാധുര്യവും നിറഞ്ഞ ജനസഹസ്രങ്ങളുടെ ഭാഷയാണ് ഉർദുവെന്ന് സംസ്ഥാനത്തെ ഉർദു മാതൃഭാഷക്കാരയ ദഖ്നികളുടെ സംസ്ഥാന സംഘടനയായ കേരള ദഖ്നി മുസ്ലിം അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.കെ.എം അഷ്‌റഫ് പറഞ്ഞു. ഉർദു ഭാഷക്ക് സ്കൂളും, നിരവധി ഭൂതകാല അടയാളങ്ങളുമുള്ള...

മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

ഉപ്പള(www.mediavisionnews.in): സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. ഉപ്പളഗേറ്റിലെ ലത്തീഫ് സീനത് ദമ്പതികളുടെ മകന്‍ ലായിസിനെ(18)യാണ് കടലില്‍ കാണാതായത്. കുഞ്ചത്തൂരിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് ലായിസ് താമസം. ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്....

ഉപ്പള പാറക്കട്ടയിൽ കുഞ്ഞിന്റെ അരയിൽ നിന്നും രണ്ടു പവന്റെ ചെയിൻ കവർന്നു

ഉപ്പള(www.mediavisionnews.in): പാറക്കട്ട എ.ജെ.ഐ സ്കൂളിന് സമീപത്തുള്ള നൗഫീദയുടെ വീട്ടിൽ നിന്നും തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ആയിഷ റായിഫാ എന്ന കുട്ടിയുടെ അരയിൽ നിന്നും രണ്ടു പവനോളം തൂക്കം വരുന്ന ചെയിൻ കവർന്നു. കുട്ടിയുടെ ഉപ്പാപ്പ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്. മരണാനന്തരമുള്ള പ്രാർത്ഥനാ ചടങ്ങു നടന്ന ദിവസമാണ് കളവു നടന്നത്. കുടുംബങ്ങളടക്കം ആയിരത്തോളം പേർ ചടങ്ങിൽ...

ഉപ്പള ബപ്പായിത്തൊട്ടി പാറക്കട്ട റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടും

ഉപ്പള (www.mediavisionnews.in): മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലെ ബപ്പായിത്തൊട്ടി-പാറകട്ട റോഡ് കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള വിരയെ പുറത്തെടുത്തു

മംഗളൂരു (www.mediavisionnews.in): അറുപതുകാരന്റെ കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. കുന്ദാപുരം സ്വദേശിയുടെ കണ്ണിൽനിന്നാണ് ന്യൂ മെഡിക്കൽ സെന്ററിലെ ഡോ. ശ്രീകാന്ത് ഷെട്ടി വിരയെ പുറത്തെടുത്തത്. കണ്ണു ചുകന്നുതടിച്ച് വേദനയോടെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം ആസ്പത്രിയിലെത്തിയത്. പരിശോധനയിൽ കണ്ണിന്റെ വെള്ളഭാഗത്ത് വിരയുള്ളതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ തിരിച്ചറിയാൻപറ്റുന്ന തരത്തിലാണ് കണ്ണിൽ വിരയുണ്ടായിരുന്നത്. അരമണിക്കൂർ നീണ്ട...

കയറും മുമ്പേ ബസ്സ് മുന്നോട്ടെടുത്തു; വീട്ടമ്മക്ക് വീണു പരിക്ക്

ബന്തിയോട്(www.mediavisionnews.in): കാസറഗോഡ് തലപ്പാടി റൂട്ടിൽ ബന്തിയോട് വെച്ച് ബസ് കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനാൽ വീട്ടമ്മക്ക് വീണു പരിക്കേറ്റു. വീര ഹനുമാൻ ബസ്സാണ് അപകടം വരുത്തിയത്. സ്ത്രീയുടെ കണ്ണിനും മുഖത്തുമാണ് സാരമായി പരിക്കേറ്റത്. ഉപ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കാസറഗോഡ് ഗവെർന്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു ഉപ്പളയിലെ നാട്ടുകാർ സംഘടിച്ചെത്തി ഡ്രൈവറെയും, കണ്ടക്ടറെയും...

കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം; കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സഹായകരാമായ നിലപാടുകളാണ് സി.പി.എം എടുക്കുന്നത്: കെ.പി.എ മജീദ്

ഉപ്പള (www.mediavisionnews.in): വർഗ്ഗീയ ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം എടുക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വാക്കിൽ ബി.ജെ.പിയെ എതിർക്കുകയും പ്രവർത്തിയിൽ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിള്ളലുകളുണ്ടാക്കി പ്രശ്നങ്ങൾസൃഷ്ടിക്കുകയാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം...

ആരിക്കാടിയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി

കുമ്പള (www.mediavisionnews.in):  കല്യാണ ത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ആരിക്കാടി, കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ്‌ കാണാതായത്‌. മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img