Saturday, January 31, 2026

Local News

മനസ്സിനും വയറിനും സംതൃപ്തി പകരാൻ ഇനി മുതൽ സീക്ക് കബാബ് ഉപ്പളയിലും

ഉപ്പള(www.mediavisionnews.in): മുംബൈയിലും ബാംഗളൂരിലും പ്രശസ്തമായ ഹജിഅലി സീക്ക് കബാബ് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ ഉപ്പള ഹനഫീ മസ്ജിദ്ന് സമീപം ഫെഡറൽ ബാങ്കിന് മുൻവശം ഒക്ടോബർ 22 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ബഹു: സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ റഷീദ്, മുബീൻ മൂടബിദ്ര യൂസുഫ് കെ.എം സ്റ്റോർ,...

മാലിന്യംതള്ളല്‍; നടപടികളെക്കുറിച്ച് കളക്ടര്‍ വിശദീകരണം തേടും

കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ ജലസ്രോതസ്സുകളിലേക്കും പൊതുഇടങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്യുവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുതിനായി ജില്ലാ കളക്ടര്‍ ആരംഭിച്ച വാര്‍ട്സ്അപ് നമ്പര്‍ – 8547931565 മുഖേന ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി...

ഉപ്പള ഹിദായത്ത് ബസാറിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പള ഹിദായത്ത് ബസാറിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേശ്വരം സ്വദേശി ബദറുദ്ധീൻ(28)ആണ് മരിച്ചത്. ഉപ്പള ഭാഗത്ത് വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. (വീഡിയോ) https://youtu.be/a5DUo390LNQ മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഉപ്പളയിൽ വീണ്ടും ഗുണ്ടാപ്പോര്; കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു

ബന്തിയോട് (www.mediavisionnews.in):  ഇച്ചിലങ്കോട് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി മർദിച്ച ശേഷം ദേശിയ പാതയോരത്ത് ഉപേക്ഷിച്ചു. മർദ്ദനമേറ്റ ഇച്ചിലങ്കോടിലെ ഹുസൈനി(33)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയയോടെയാണ് സംഭവം. ബന്തിയോട് വെച്ച് കാറിലെത്തിയ സംഘം ഹുസൈദിനെ ബലമായി പിടിച്ച് കയറ്റി പലസ്ഥലത്തും കൊണ്ട്പോയി മർദിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഹിദായത്ത് ബസാറിലെ...

യുവാവിനെ കാണാതായതായി പരാതി

മഞ്ചേശ്വരം (www.mediavisionnews.in):  കുഞ്ചത്തൂരിലെ അബ്‌ദുള്‍ സമദി (26)നെ കാണാതായതായി മാതാവ്‌ പൊലീസില്‍ പരാതിപ്പെട്ടു. 20നു രാത്രി വീട്ടില്‍ നിന്ന്‌ കാണാതാവുകയായിരുന്നെന്നു പരാതിയില്‍ പറഞ്ഞു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

ജനഹൃദയങ്ങളിലെ രാജകുമാരന് മിയപദവിൽ സർവകക്ഷി അനുശോചനം

ഉപ്പള(www.mediavisionnews.in): തുളുനാടിന്റെ മണൽ തരികൾക് പോലും ആധരണിയനും മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസന തേരാളിയും ജനകീയ നേതാവുമായ പി.ബി അബ്ദുൽ റസാഖ് എം.എൽ.എക്ക് മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിയപദവിൽ സർവകക്ഷി അനുശോചനം രേഖപെടുത്തി. എം.എസ്.എ സത്താർ ഹാജി അധ്യക്ഷനായി. ബൽഗാം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ...

കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച്ച പതാക ഉയരും

കുമ്പള(www.mediavisionnews.in): മര്‍ഹൂം ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് കെ.എസ് ആറ്റകോയ തങ്ങൾ കുമ്പോലിന്റെ മഖാം സിയാറത്തും പ്രാർത്ഥനയോടെ സ്വാഗതസംഘം ചെയർമാൻ കെ.എം സാലി പതാക ഉയർത്തുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണം,...

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ്: ചർച്ചകൾ തുടങ്ങിയിട്ടിലെന്ന് മുസ്ലിം ലീഗ്

ഉപ്പള(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായ ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള അനൗദ്യോഗിക ചർച്ചകൾ പോലും പാർട്ടിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികൾ തുടങ്ങിയിട്ടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ മൂസയും ജന: സെക്രട്ടറി...

മഞ്ച്വേശരം ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍ഗോഡ് (www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അബ്ദുല്‍ റസാഖ് കള്ളവോട്ടിലൂടെയാണ് വിജയിച്ചതെന്നും അത് കൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. ഇത് പിന്‍വലിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങി

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വരും ദിവസങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുടേതാകും. അകാലത്തില്‍ വിട വാങ്ങിയ പി.ബി.അബ്‌ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ആരു രംഗത്തെത്തുമെന്നതാണ്‌ ലീഗു പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ തവണ പരിഗണിക്കപ്പെട്ടിരുന്ന മുസ്ലീംലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.സി.ഖമറുദ്ദീന്റെ പേരിനാണ്‌ മുന്‍തൂക്കം. എന്നാല്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി ബഷീറിന്റെ...
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img