Friday, January 30, 2026

Local News

“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം”: റെയിൽവേ ഉദ്യോഗസ്ഥർ മാടമ്പികളെ പോലെ പെരുമാറുന്നു- പി. കരുണാകരൻ എം.പി

ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ മാടമ്പി സ്വഭാവമാണെന്നും, ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമര സമിതിയുടെ കൂടെ നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഉപ്പള റെയിൽവേ സ്റ്റേഷൻ നിലനിർത്തി, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുന്നത് വരെ സമരത്തിൽ ഉറച്ചു നിൽക്കണമെന്ന്...

പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് ഉപ്പളയില്‍ അരങ്ങേറും

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ രണ്ട് പ്രമുഖ ഫുട്ബോള്‍ ക്ലബുകളായ സിറ്റിസണ്‍ ഉപ്പളയും മൊഗ്രാല്‍ ബ്രദര്‍സും തമ്മിലുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണാര്‍ത്ഥം ഇരു ക്ലബും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ ധാരണയായി. ഉപ്പള-മൊഗ്രാല്‍ കപ്പ് എന്ന പേരിലാണ് മത്സരം. സിറ്റിസണ്‍ ഉപ്പളയാണ് പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് സ്ഘടിപ്പിക്കുന്നത്. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍...

ഇച്ചിലങ്കോട്ടെ യുവതിയെയും മകനെയും കാണാതായതായി പരാതി

ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട്ടെ യുവതിയെയും ഒരു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഇച്ചിലങ്കോട്ടെ രാജന്റെ ഭാര്യ ശ്വേത(21), മകന്‍ ആദിഷ് എന്നിവരെയാണ് കാണാതായത്. 12 ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കുമ്പള പൊലീസ് അന്വേഷിച്ച് വരികയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

വിളംബരജാഥ നടത്തി

മഞ്ചേശ്വരം(www.mediavisionnews.in) : കേരളസര്‍ക്കാര്‍, കേരള നിയമസഭ, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 14 ന് ആരംഭിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ചേശ്വരത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍,...

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശക്തിയെയും, ജന പിന്തുണയേയും ഭയക്കുന്നതാര്?

(www.mediavisionnews.in)മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം നേതാക്കൾക്ക് എതിരെ നിരന്തരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന നാഥനില്ലാ പോസ്റ്റുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇതര പാർട്ടികളുടെ ജില്ലാ നേതാക്കൾ വരെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെയും മുസ്ലിം ലീഗ് ഉയർത്തുന്ന സഹനത്തിന്റെയും സഹന ഭൂതിയുടെയും, സമാധാനത്തിന്റെയും നിലപാടുകൾക്ക് സമുദായത്തിനകത്തും, ഇതര...

മഞ്ചേശ്വരത്ത് വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു – മുസ്ലിം ലീഗ്

കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ, ബി ജെ പി, ആർ എസ് എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതു സമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്ത് നിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി...

പ്രൈം ലൈഫ് ഹെൽത്ത് മാൾ കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.mediavisionnews.in): സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാള്‍ ജില്ലയിലെ...

ഉപ്പളയില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ്

ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ വീണ്ടും ബസിന് നേരെ കല്ലേറ്. ഗ്ലാസ് തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ഇന്നുപുലര്‍ച്ചെ ആറുമണിയോടെയാണ് കല്ലേറുണ്ടായത്. മൂന്ന് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ രണ്ടുപേരാണെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇന്നുരാവിലെ കല്ലേറുണ്ടായ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി. ടി.വി....

ആചാര സംരക്ഷണത്തിന്റെ പേരിൽ നടന്ന അക്രമം അപലപനിയം എസ്.കെ.എസ്.എസ്.എഫ് ബായാർ

ഉപ്പള (www.mediavisionnews.in): ബായാറിൽ ആചാര സംരക്ഷണത്തിന്റെ പേരിൽ നാടിനെ കലാപഭൂമി ആക്കാൻ ശ്രമിക്കുകയും വഴിയാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള പള്ളിക്കും മുസ്ലിം വീടുകൾക്കും നേരെ കല്ലെറിയുകയും ചെയ്ത സംഘപരിവാർ കൃത്യം അപലപനിയമാന്നെന്ന് എസ്.കെ.എസ്.എസ്.എഫ് ബായാർ ശാഖ ആരോപ്പിച്ചു. കൃത്യത്തിൽ പങ്കെടുത്ത നാല്പതോളം സംഘപരിവാർ പ്രവർത്തകർക്കെതെരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൊലപാതക...

കരിം മുസ്‌ല്യാര്‍ക്ക് നേരെയുള്ള ആര്‍.എസ്.എസ് അക്രമം; മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിത നീക്കമെന്ന് ആരോപണം

കാസര്‍ഗോഡ് (www.mediavisionnews.in): ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ സ്വദേശി കരിം മുസ്‌ല്യാരെ അക്രമിച്ചതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള വര്‍ഗീയ കലാപ ശ്രമമായിരുന്നെന്ന് ആരോപണം. അമ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഹര്‍ത്താല്‍ ദിവസം കരിം മുസ്‌ല്യാരെ അക്രമിക്കുകയായരുന്നു. ആക്രമണത്തില്‍ തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ മംഗലാപുരം യൂനിറ്റി...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img