Wednesday, April 30, 2025

Local News

ഉപ്പള പത്വാടിയിലെ ലഹരിവേട്ട അഞ്ചു മാസം പിന്നിട്ടിട്ടും പിടിയിലായത് ഒരാൾ മാത്രം; മറ്റു പ്രതികൾ വിദേശത്തെന്ന് പൊലീസ്

കാസർകോട് ∙ ഉപ്പളയിലെ വീട്ടിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി ഉൽപന്നങ്ങൾ പിടികൂടി 5 മാസത്തിലേറെയായെങ്കിലും പിടികൂടിയത് ഒരാളെ മാത്രം. കൂട്ടുപ്രതികൾ ഉണ്ടെന്നു അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ വിദേശത്തായതിനാൽ ഇതുവരെ പിടികൂടാനായില്ല. പ്രധാന പ്രതി അറസ്റ്റിലായി 6 മാസം തികയാൻ ദിവസം ബാക്കിയിരിക്കെ കേസിന്റെ കുറ്റപത്രം...

അടച്ചിട്ട കഞ്ചിക്കട്ട പാലം തുറക്കണം; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍

കാസര്‍കോട്: കുമ്പള പുഴയ്ക്ക് കുറുകെയുള്ള അടച്ചിട്ട കഞ്ചികട്ട പാലം ഇരുചക്ര, മൂചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാനാകുന്ന തരത്തില്‍ തുറക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ഐ.മുഹമ്മദ് റഫീഖ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. 2024 മാര്‍ച്ചിലാണ് അധികൃതര്‍ പാലം അടച്ചിട്ടത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ്. കഞ്ചികട്ട, കുണ്ടാപ്പു, താഴെ ആരിക്കാടി, താഴെ...

26 ദിവസം പൊലീസ് എവിടെയായിരുന്നു? VIPയുടെ മകളായിരുന്നെങ്കിലോ എന്ന് ഹൈക്കോടതി; പൈവളിഗെയിലെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി/ കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് പരിധിയിലെ താമസക്കാരിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെയും അയല്‍ക്കാരനായ ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദമായ റിപ്പോര്‍ട്ട് രാസപരിശോധനയ്ക്കു ശേഷമേ ലഭിക്കുകയുള്ളു. 20 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഫെബ്രുവരി 11ന്...

പൈവളിഗെ മണ്ടേക്കാപ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പൈവളിഗെയില്‍ നിന്നു ഒരു മാസം മുമ്പു കാണാതായ പതിനഞ്ചുകാരിയെയും 42 കാരനെയും വീടിനു സമീപത്തെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മേർക്കള സ്വദേശിയായ ശ്രേയയേയും വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള മണ്ടേക്കാപ്പ് കൂടൽമേർക്കള സ്വദേശി രതീഷിനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍...

കാസർകോട് ബന്ധുവീട്ടിലേക്ക് നടന്നുപോയ വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു

കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ...

ഉര്‍മി വി.സി.ബി കം ബ്രിഡ്ജ് പുന:നിര്‍മ്മാണത്തിന് 1.23 കോടിയുടെ ഭരണാനുമതി; പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉർമി തടയണ പുനനിർമാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാർഡിലെ ഉർമി തോടിന് കുറുകെ 40 വർഷം മുൻപ് നിർമിച്ച വി.സി.ബി.യാണ് കാലപ്പഴക്കത്താൽ അപകടവാസ്ഥയിലായത്. ഇതുമൂലം ഉർമി, പല്ലക്കൂടൽ, കൊമ്മംഗള, കുരുഡപ്പദവ്...

മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണം – എ.കെ.എം. അഷ്റഫ് എം.എൽ.എ.

പൈവളിഗെ: മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച എം.എൽ.എ. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുമെന്നു അവരെ അറിയിച്ചു. പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അലി കയ്യാർ, അസീസ് ചേവാർ, മനാഫ് സുബ്ബയ്കട്ട...

പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ...

എസ്എസ്എൽസി വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത; 24 ദിവസം പിന്നിട്ടിട്ടും വിവരമില്ല

കുമ്പള: കുമ്പളയിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. 24 ദിവസം പിന്നിട്ടിട്ടും കുട്ടിയെകുറിച്ച് വിവരമില്ലാത്തതിൽ ആശങ്കയിലാണ് മാതാപിതാക്കൾ. ഏതാനും ദിവസം മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നതിനാൽ അധികം താമസിയാതെ മകളെ ബന്ധപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫോൺ പലപ്രാവശ്യം റിങ് ചെയ്ത് ഓഫായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. മകൾ...

രോഗബാധ; കാസർകോട് ജില്ലയിലെ അടയ്ക്ക കർഷകർ പ്രതിസന്ധിയിൽ; ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ അനുമതി വേണമെന്ന് കിസാൻ സേന

കാസർകോട്: അടയ്ക്കയുടെ ഉൽപ്പാദനം ഓരോ വർഷവും ഗണ്യമായി കുറയുന്നതിൽ കവുങ്ങ് കർഷകർ പ്രതിസന്ധിയിലാണ്. വർധിച്ചുവരുന്ന രോഗ ബാധയെ കൃത്യ സമങ്ങളിൽ ചെറുക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് സർക്കാർ അനുമതി നൽകണമെന്ന് കിസാൻ സേന ജില്ലാകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങ് കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ജില്ലയിൽ 19,500...
- Advertisement -spot_img

Latest News

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...
- Advertisement -spot_img