Sunday, May 11, 2025

Local News

രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍; 3 സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഇ.ടി

മലപ്പുറം(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഇ.ടി പറഞ്ഞു. അതേസമയം, രാഹുലിനോട് കെ.എം മാണി സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍...

ബായാര്‍ കരീം മൗലവിയെ ആക്രമിച്ച സംഭവം മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റില്‍

ബായാർ (www.mediavisionnews.in) : ശബരിമല കർമ്മ സമിതി ആഹ്വാനം ചെയിത ഹർത്താലിന്റെ മറവിൽ നാൽപതോളം സംഘപരിവാർ പ്രവർത്തകർ വ്യാപക അക്രമം നടത്തുകയും നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും വഴി യാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ മാരകായുധം കൊണ്ട് തലക്ക് അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാൾ ...

ഉപ്പള ഖദീജ ബീവി മഖാം ശരീഫിൽ സലാത്ത് വാർഷികം നാളെ

ഉപ്പള (www.mediavisionnews.in) : ഉപ്പളയുടെ ഹൃദ്യ ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്ത് ഖദീജ ബീവി(ന:മ) അവറുകളുടെ മഖാമിൽ ആഴ്ചതോറും നടത്തി വരുന്ന സലാത്തിന്റെ പതിനേഴാം വാർഷികം ഈ വരുന്ന ജനവരി 31 ആം തീയതി വ്യാഴായ്ച രാത്രി മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടക്കും. അബദുൽ ഖാദർ സഖാഫി അൽ കാമിലി മഖാം സിയാറത്തിന് നേതൃത്വം നൽകും....

വ്യാജരേഖ ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം (www.mediavisionnews.in) : വ്യാജ ആധാർ കാർഡ് ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു. ഉപ്പള മൂസോടി അദീക കടപ്പുറത്തെ ഉമ്മർ അബ്ദുൾ റഹീമിനെ(48)യാണ് ഹിമാചൽ പ്രദേശിലെ ബറോട്ടിവാല സ്റ്റേഷനിലെ എസ്.ഐ. ഗോപാൽസിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്ത് പ്രത്യേക ഡ്യൂട്ടിയിലുള്ള എസ്.ഐ. പ്രമോദിന്റെ...

പട്ടിണി മാറ്റും, പാവങ്ങള്‍ക്ക്‌ മിനിമം വരുമാനം: നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ ഓരോ സാധാരണക്കാരനും നിശ്ചിത വരുമാനം...

കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ

കാസർഗോഡ്(www.mediavisionnews.in): കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ നടത്താൻ കാസർഗോഡ് ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കാസർഗോഡ് ഫെബ്രുവരി ഒന്ന് മൂന്ന് മണിക്കുംകുമ്പള ഫെബ്രുവരി രണ്ട് നാലു മണിക്കും കാഞ്ഞങ്ങാട് ഫെബ്രുവരി എട്ട് മൂന്ന് മണിക്കും നടക്കും.കാസർഗോഡ് നടന്ന ജില്ലാ കൺവെൻഷൻ കെ.ജെ.യു സംസ്ഥാന സെക്രട്ടറി പ്രകാശൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു....

കുക്കാറിൽ അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ പണവും, എ.ടി.എം കാർഡും കവർന്നായി ആരോപണം

ഉപ്പള (www.mediavisionnews.in): കഴിഞ്ഞ ദിവസം മംഗൽപാടി കുക്കാർ സ്കൂളിനടുത്ത്‌ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബന്തിയോട് അട്ക സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ പണമടക്കമുള്ള വസ്തുക്കൾ കവർന്നായി ബന്ധുക്കളുടെ ആരോപണം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മോർച്ചറിയിലുണ്ടായിരുന്ന പോലീസ് ഉദ്യാഗസ്ഥർ അവിടെ സന്നിഹിതരായവരുടെ മുന്നിൽ വെച്ച്, പരേതന്റെ പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന 19500 രൂപയും, മൊബൈൽ ഫോണും,...

ഉപ്പളയിലില്ല; പൈവളികെയില്‍ പൊലീസ് സ്റ്റേഷന് അംഗീകാരം, നാട്ടുകാര്‍ക്ക് പ്രതിഷേധം

പൈവളികെ(www.mediavisionnews.in): പൈവളികെയില്‍ പൊലീസ് സ്റ്റേഷന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഉപ്പള പൊലീസ് സ്റ്റേഷന്‍ എന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി മുറവിളി ഉയര്‍ത്തിവരികയായിരുന്നു. അതിനിടെയാണ് പൈവളികെയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഉപ്പളയില്‍...

സി.ഐ. സിബിതോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചു

കാസർകോട്(www.mediavisionnews.in): മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറെ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവായി. പോലീസ് സ്റ്റേഷനുകളിൽ സി.ഐമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് തളങ്കര തീരദേശ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സി.ബി തോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

കാസര്‍കോട് ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: എംഎഫ്എ മംഗല്‍പാടി ഫൈനലില്‍

കാസര്‍കോട്(www.mediavisionnews.in): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗില്‍ സി ഡിവിഷനില്‍ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ എംഎഫ്എ മംഗല്‍പാടി 15 റണ്‍സിന് നാഷണല്‍ ചെമ്പരിക്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത എംഎഫ്എ 21 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. നിയാസ് 38 റണ്‍സും ചെമ്പരിക്കയുടെ ഫവാസ് 2, മഹ്റൂഫ് 2 വിക്കറ്റും...
- Advertisement -spot_img

Latest News

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍...
- Advertisement -spot_img