Local News

ഹൊസങ്കടിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ കടത്തിയ 5.5 കിലോ കഞ്ചാവ് പിടിച്ചു

ഹൊസങ്കടി : കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് അധികൃതർ പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.40-ന് ഹൊസങ്കടിയിൽവെച്ചാണ് കഞ്ചാവ് പിടിച്ചത്. എക്സൈസ് അസി. കമ്മിഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് രാവിലെയും വൈകീട്ടും എക്സൈസ് നടത്തുന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് അധികൃതരെ കണ്ടയുടനെ ബാഗ് താഴെയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന്...

ഉഡുപ്പിയില്‍ കാറുകള്‍ കൊണ്ടിടി, പിന്നാലെ അടി, കാറിടിപ്പിച്ച് വീഴ്ത്തി; നടുറോഡിൽ ‘ഗ്യാങ് വാർ’ | Video

മംഗളൂരു: നടുറോഡില്‍ സിനിമാസ്‌റ്റൈല്‍ ഏറ്റുമുട്ടല്‍. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുസംഘങ്ങള്‍ പോരടിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങളാണ് പരസ്പരം പോര്‍വിളി നടത്തി നടുറോഡില്‍ ഏറ്റുമുട്ടിയത്. മേയ് 18-ന് അര്‍ധരാത്രി ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം. ഇരുസംഘങ്ങളിലുമായി ആറുപേരെയാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരുസംഘം തങ്ങളുടെ കാര്‍ ഉപയോഗിച്ച് എതിരാളികളുടെ...

158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 14 വർഷം

മംഗലാപുരം : സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ കരിച്ചുകളഞ്ഞ മംഗലാപുരം ദുരന്തം നടന്നിട്ട് 14 വർഷം. 2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട എഐ812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട്,...

കനത്ത മഴ; ഉപ്പള ടൗണിലെ കടകളിൽ വെള്ളം കയറി

ഉപ്പള :കനത്ത മഴയിൽ ഉപ്പള ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇവിടെ ഓവുചാലുകളുണ്ടെങ്കിലും അത് നിറഞ്ഞുകവിഞ്ഞ് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറി. സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്തതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടായത്. ടൗണിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപ്പോളോ ഗോൾഡ്, റൂബി ഗോൾഡ്, സ്കൈ...

തലപ്പാടിയിൽ തോക്കുകളും തിരകളുമായി മഞ്ചേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന്...

കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സ്വർണം : മോഷണംപോയെന്ന് കരുതിയ 40 പവൻ വീട്ടിൽത്തന്നെ

മൊഗ്രാൽപുത്തൂർ : അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം നടന്നുവെങ്കിലും കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ 40 പവൻ സ്വർണം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം തിരികെ കിട്ടിയ സന്തോഷത്തിലാണ് മൊഗ്രാൽപുത്തൂരിലെ ഇബ്രാഹിമും കുടുംബവും. മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിനടുത്തുള്ള മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. അസുഖബാധിതനായ ഇബ്രാഹിമും ഭാര്യ മറിയമ്മയും മൊഗ്രാൽപുത്തൂരിലെ വീട് പൂട്ടി, ഏറെ അകലെയല്ലാത്ത...

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും...

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു

മഞ്ചേശ്വരം: മച്ചംപാടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. മച്ചംപാടി സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയും ആറുപവനുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അഞ്ച് മുറികളുടെ വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ...

മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം കാസർകോട് കാഞ്ഞങ്ങാട്

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ...

യുവാവിന്റെ മരണത്തിൽ ദുരൂഹത; മഞ്ചേശ്വരം പോലീസ് കേസെടുത്തു

മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. വൊർക്കാടി മജീർപള്ളയിൽ തട്ടുകട നടത്തുകയായിരുന്ന അഷ്റഫ് (41) ഒരാഴ്ച മുൻപാണ് മരിച്ചത്. കടയടച്ച് വീട്ടിലെത്തി ഭക്ഷണംകഴിച്ച് കിടന്നുറങ്ങിയ അഷ്റഫിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സഹോദരൻ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img