Tuesday, November 11, 2025

Local News

ഉപ്പളയിൽ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും

ഉപ്പള:ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. ഉപ്പള, പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും മാര്‍ച്ച് 18ന് വീടു പൂട്ടി ഗള്‍ഫിലേയ്ക്ക് പോയതായിരുന്നു. ഞായറാഴ്ച അയല്‍വാസിയായ യൂസഫ് ആണ് വീടിന്റെ പിറകു ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു....

ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

ഉപ്പള: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിന്റെ സാനിധ്യത്തിൽ സ്വാഗത സംഘം ചെയർമാൻ റിയാസ് കാലിക്കറ്റ് പതാക ഉയർത്തി. മുസ്തഫ ഫൈസി...

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ പ്രതീക്ഷ പങ്കുവെക്കുകയാണ്. കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ പോളിംഗ് 80.57 ശതമാനമായിരുന്നു. ഇത്തവണത്തേത് 76.04 ശതമാനം. കുറവ് 4.53 ശതമാനം. പോളിംഗ് ശതമാനത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ 3...

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മംഗല്‍പ്പാടിയിലും മോഷണ ശ്രമവും ഉണ്ടായി. ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ,...

“പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു”; രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് കാസർകോട് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടൻ എസ്.പിയെ മാറ്റണമെന്നും...

കാസര്‍കോട് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കാസര്‍കോട്:ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 24 വൈകുന്നേരം മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് വേണ്ടിയാണ് 1973...

ഉപ്പള പ്രതാപ് നഗറിൽ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയില്‍ ആറംഗ സംഘം ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് നാലര പവന്‍ സ്വര്‍ണ്ണാഭരണവും 34,000 രൂപയും സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ന്നു. തടയാന്‍ ചെന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം സംഘം രക്ഷപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ സന്ധ്യക്ക് 6.45 ഓടെയാണ്...

ദേശീയപാത നിർമ്മാണ കമ്പനിയുടെ അശ്രദ്ദമൂലം വാഹന അപകടം പെരുകുന്നു; ജാഗ്രത പാലിച്ചില്ലെങ്കിൽ നിർമാണ പ്രവർത്തനം തടയും: മുസ്ലിംയൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മഹ്ഷൂക് ഉപ്പള

ഉപ്പള : കാസർഗോഡ്- തലപ്പാടി റോഡിൽ ദേശീയപാത നിർമ്മാണ കമ്പനിയായ യു.എൽ. സി.സി.യുടെ ട്രക്കുകളും, ടാങ്കർ ലോറികളും വലിയ രീതിയിലുള്ള അപകടങ്ങൾ വരുത്തുന്നുവെന്നും, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏഴോളം ജീവനുകൾ ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞു പോയിട്ടുണ്ടെന്നും, നിരവധി പേർക്ക് ഗുരുതര പരിക്ക് പറ്റി ആശുപത്രികളിൽ ആണെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി...

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കൂഡ്‌ലുവിലെ മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മഹേഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. നിരവധി...

ഉപ്പളയില്‍ വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

ഉപ്പള:ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന മകള്‍ റിയാന ബാനു എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img