യുഎഇ: മാപ്പിളപ്പാട്ട് ഗാന ശാഖയെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് പതിറ്റാണ്ട് കാലമായി കീഴടക്കിയ എരിഞ്ഞോളി മൂസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായ് മലബാർ കലാസാംസ്കാരിക വേദി.
അദ്ദേഹത്തിൻറെ മരണം മലയാളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും മാപ്പിളപ്പാട്ട് ഗാന ശാഖയെ തന്റെ തനത് ശൈലിയിലൂടെ സമൂഹമധ്യേ നന്മയുടെ വരികളിലൂടെ ആസ്വാദകരുടെ കർണപുടങ്ങളിൽ എത്തിക്കുന്നതിൽ...
ഉപ്പള (www.mediavisionnews.in): പെരിങ്കടി പ്രീമിയർ ലീഗ് 2019 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അറേബ്യൻ മെക്സിക്കോ ചാമ്പ്യന്മാരായി.
ബേരികയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് പാറക്കട്ടയെ പരാജയപ്പെടുത്തിയാണ് അറേബ്യൻ മെക്സിക്കോ കിരീടം നേടിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...
മഞ്ചേശ്വരം (www.mediavisionnews.in): പുരുഷ സൗന്ദര്യത്തിന്റെ വസ്ത്ര പ്രൗഢിയുമായി ക്യാപ്റ്റൻ മെൻസ് വെയർ ഉദ്യാവരം സൂഖ് കെട്ടിടത്തിൽ സാം സാം ബേക്കറിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു.
യുകെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്താർ എ, ജലീൽ ഉദ്യാവർ, ബഷീർ, മുസ്തഫ, ഇമ്രാൻ, ഉബ്ബി, മുനീർ ഒളയം...
മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു. ഹൊസങ്കടി ടൗണിൽ ദേശീയപാതയോരത്തും ഭഗവതി നഗറിന് സമീപം റോഡരികിലും റെയിൽവേ സ്റ്റേഷൻ റോഡിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
ബങ്കര മഞ്ചേശ്വരം റോഡ്, അംഗടിപ്പദവ്, ചെക് പോസ്റ്റ് പരിസരം, കുഞ്ചത്തൂർ, തുമിനാട് ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ഹൊസങ്കടി ടൗണിൽ മാലിന്യപ്രശ്നം രൂക്ഷമായിട്ടും നീക്കംചെയ്യാൻ...
കാസര്‍ഗോഡ്(www.mediavisionnews.in): കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് പെരിയയില്‍ വീണ്ടും സംഘര്‍ഷം. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീപുവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ ബോംബാണ് ദീപുവിന്‍റെ വീടിന് നേരെ എറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല.
ബോംബേറിന് പിന്നാലെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. നാല് വീടുകളുടെ ജനല്‍...
ഉദുമ(www.mediavisionnews.in) : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരേയാണ് അന്വേഷണം സംഘം തങ്ങളുടെ ക്യാംപിലേക്ക് വിളിച്ചു വരുത്തി...
കാസർകോട്(www.mediavisionnews.in): അന്തിമ വോട്ടർപ്പട്ടികയിൽ നിന്ന് അന്യായമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ജില്ലയുടെ പല ഭാഗങ്ങളിലുമായി വലിയരീതിയിൽ യു.ഡി.എഫ്. വോട്ടർമാരുടെ പേരുകളാണ് നീക്കംചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരും അതേ വീട്ടിൽതന്നെ ഇപ്പോഴും താമസിക്കുകയും ചെയ്യുന്ന യു.ഡി.എഫ്....
കാസര്‍കോട്(www.mediavisionnews.in): കള്ളവോട്ട് പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിൽ കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നാല് നിയമ സഭാ മണ്ഡലങ്ങളിൽ നിന്നുള്ള 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് കളക്ടര്‍ പരിശോധിക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ 4 ഉദുമ മണ്ഡലത്തിലെ 3 കാഞ്ഞങ്ങാട് മണ്ഡലത്തിലെ 13...
മഞ്ചേശ്വരം(www.mediavisionnews.in): മൂസോടി അദീക്കയിൽ കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കടലേറ്റം തടയാൻ മുൻപ് താത്കാലികമായി കടൽഭിത്തി നിർമിച്ചിരുന്നുവെങ്കിലും പലയിടത്തായി ഇത് തകർന്നനിലയിലാണ്. നിർമാണം പുരോഗമിക്കുന്ന മഞ്ചേശ്വരം മീൻപിടിത്ത തുറമുഖത്തിന് സമീപമാണ് നാട്ടുകാർ ഭീതിയിൽ കഴിയുന്നത്.
12-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അനധികൃത മണൽവാരലും കടൽഭിത്തി തകരാൻ കാരണമാവുന്നതായി പ്രദേശവാസികൾ പറയുന്നു. കാലവർഷം കനക്കുമ്പോൾ കടലേറ്റം...
ഉപ്പള(www.mediavisionnews.in): ഒരുമാസം മുമ്പ് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. മജിബയൽ കരിബയലിലെ തുക്രന്റെ മകൻ ഹരിനാഥ (32) നെയാണ് കാണാതായാത്. ഒരുമാസം മുമ്പ് മടിക്കേരിയിലേക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...