തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു....
മഞ്ചേശ്വരം: (www.mediavisionnews.in) ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണിത്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു.
ലീഗിന് സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയിൽ നിന്നും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കർണാടകയിൽ നിന്നുമാണ് വോട്ടർമാരുമായി ബസുകള്‍ എത്തിയത്. കർണാടക രജിസ്ട്രേഷനിലുള്ളവയാണ് പിടിച്ചെടുത്ത രണ്ട് ബസും. വോട്ടര്‍മാരുമായി വാഹനം വരുന്നുണ്ടെന്ന ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ചേശ്വരം ഒഴികെയുള്ള നാലു മണ്ഡലങ്ങളിലും മഴ വോട്ടിംഗ് മന്ദഗതിയിലാക്കി യിരുന്നു. മഞ്ചേശ്വരത്ത് 55.53 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതുവരേയും കാലാവസ്ഥ അനുകൂലമായതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ടു ചെയ്യുകയാണ്. രാവിലെ മുതൽ ബൂത്തുകളിൽ താരതമ്യേനെ നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്....
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കളളവോട്ടിന് യുവതി ശ്രമിച്ചത്. ബാക്ര ബയൽ സ്കൂളിലായിരുന്നു ബൂത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, വോട്ടിങ്...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.
42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്...
മഞ്ചേശ്വരം: (www.mediavisionnews.in) മഴക്ക് നേരിയ ശമനം വന്നതോടെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ്ങിൽ അല്പം പുരോഗതി രേഖപ്പെടുത്തി. എന്നാൽ എറണാകുളത്ത് കാര്യങ്ങൾ വളരെ പിന്നിലാണെന്നാണ് റിപോർട്ടുകൾ. എറണാകുളത്ത് ഉച്ച വരെ 21 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ പരമാവധി പേരെ പോളിങ്ങിന് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാ മുന്നണികളും....
മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് മികച്ച പോളിങ്. കേരളത്തിൽ കനത്ത മഴയിൽ മറ്റ് നാല് മണ്ഡലങ്ങളിലും വളരെ മന്ദഗതിയിലാണ് പോളിങ് നടക്കുന്നത്. മഴ മാറി നില്‍ക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തുന്നത്. ഇതുവരെ 20.07 ശതമാനം വോട്ടാണ്...
കുമ്പള: (www.mediavisionnews.in) കൊടിയമ്മയിലെ 147,148 പോളിംഗ് സ്റ്റേഷനു സമീപത്തുള്ള യു.ഡി.എഫ് ബൂത്ത് സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൊടിയമ്മ പുലിക്കുണ്ട് റോഡിലുള്ള ബൂത്തിനുനേരെയാണ് ഇന്നലെ രാത്രി അതിക്രമം നടന്നത്. രാത്രി 10 മണിക്ക് കെട്ടിയ ബൂത്താണ് നശിപ്പിച്ചത്. യു.ഡി.എഫ് കൊടിയമ്മ മേഖല തെരെഞ്ഞെടുപ്പ് സമിതിയുടെ പരാതിയെ തുടർന്ന് പൊലിസെത്തി സ്ഥിതിഗതികൾ...