Saturday, November 15, 2025

Local News

എസ്ഡിപിഐ മൂസോഡി ബ്രാഞ്ച് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള (www.mediavisionnews.in): എസ്ഡിപിഐ മൂസോഡി ബ്രാഞ്ച് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കലന്ദര്‍ ഷാഫിയെ പ്രസിഡണ്ടായും ഷെരീഫ് ഉപ്പള ഗേറ്റിനെ ജനറല്‍ സെക്രെട്ടറിയായും,ജലാല്‍ ഷാഫി നഗറിനെ ട്രഷറര്‍ ആയും തെരെഞ്ഞെടുത്തു. യൂസഫ് അന്‍ച്ചിക്കട്ട, ആസിഫ്, സഫ്വാന്‍, താജുദ്ധീന്‍, എന്നിവരാണ് മറ്റു ഭാരവാഹികൾ. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കും. രാവിലെ എട്ടുമുതൽ പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. അഞ്ച് പോസ്റ്റൽ വോട്ടുകൾ മാത്രമാണ് കിട്ടിയിട്ടുള്ളത്. അത് എണ്ണിക്കൊണ്ടാണ് തുടക്കം. അരമണിക്കൂറാകുന്നതോടെ നിലയറിയാൻ കഴിയും. രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ വോട്ടും എണ്ണി ഔദ്യോഗികപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിട്ടേണിങ് ഓഫീസർ എൻ.പ്രേമചന്ദ്രൻ പറഞ്ഞു. വിവിപാറ്റിലെ മുഴുവൻ...

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു....

വോട്ടിടുമ്പോള്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ കേസ്

മഞ്ചേശ്വരം: (www.mediavisionnews.in) വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കൊടലമുഗറിലെ ഷഫീഖി(29)നെതിരെയാണ് കേസ്. കൊടലമുഗര്‍ സ്‌കൂളിലെ 44-ാം ബൂത്തില്‍ വോട്ട് ചെയ്യുമ്പോഴാണ് ഷഫീഖ് സെല്‍ഫിയെടുത്തത്.പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വിധിയറിയാൻ രണ്ട് നാൾ, കൂട്ടിക്കിഴിച്ച് മുന്നണികൾ

മഞ്ചേശ്വരം: (www.mediavisionnews.in) ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണിത്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു. ലീഗിന് സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത...

രണ്ട് ബസുകളിലായി നൂറോളം വോട്ടര്‍മാര്‍; കർണാടകയിൽനിന്ന് മഞ്ചേശ്വരത്തേക്ക് എത്തിയ വാഹനങ്ങള്‍ പിടിയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയിൽ നിന്നും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ നിന്നുമാണ് വോട്ടർമാരുമായി ബസുകള്‍ എത്തിയത്. കർണാടക രജിസ്ട്രേഷനിലുള്ളവയാണ് പിടിച്ചെടുത്ത രണ്ട് ബസും. വോട്ടര്‍മാരുമായി വാഹനം വരുന്നുണ്ടെന്ന ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍...

മഴ ചതിക്കാതെ മഞ്ചേശ്വരം; പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ചേശ്വരം ഒഴികെയുള്ള നാലു മണ്ഡലങ്ങളിലും മഴ വോട്ടിംഗ് മന്ദഗതിയിലാക്കി യിരുന്നു. മഞ്ചേശ്വരത്ത് 55.53 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതുവരേയും കാലാവസ്ഥ അനുകൂലമായതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ടു ചെയ്യുകയാണ്. രാവിലെ മുതൽ ബൂത്തുകളിൽ താരതമ്യേനെ നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്....

മഞ്ചേശ്വരത്ത് കള്ളവോട്ട്: യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി , ആൾമാറാട്ട കുറ്റം ചുമത്തി

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കളളവോട്ടിന് യുവതി ശ്രമിച്ചത്. ബാക്ര ബയൽ സ്കൂളിലായിരുന്നു ബൂത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വോട്ടിങ്...

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി. 42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്...

ഉപതിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ഉച്ചവരെ 42.00 ശതമാനം വോട്ട് രേഖപ്പെടുത്തി

മഞ്ചേശ്വരം: (www.mediavisionnews.in) മഴക്ക് നേരിയ ശമനം വന്നതോടെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ്ങിൽ അല്പം പുരോഗതി രേഖപ്പെടുത്തി. എന്നാൽ എറണാകുളത്ത് കാര്യങ്ങൾ വളരെ പിന്നിലാണെന്നാണ് റിപോർട്ടുകൾ. എറണാകുളത്ത് ഉച്ച വരെ 21 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ പരമാവധി പേരെ പോളിങ്ങിന് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാ മുന്നണികളും....
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img