Tuesday, November 11, 2025

Local News

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മാലിന്യം: എൻ.എസ്.പി.ഐ കോടതിയിലേക്ക്

കുമ്പള: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എൻ.എസ്.പി.ഐ (നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ) നിയമ നടപടികൾക്കൊരുങ്ങുന്നു.എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിൻ്റെ മറവിൽ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എൻ.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ അറിയിച്ചു....

മംഗളൂരുവിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മോഷണം: ഉപ്പള സ്വദേശി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മംഗളൂരു : പൊതു സഹകരണവകുപ്പിലെ കോൺട്രാക്ടടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ഒൻപതുലക്ഷം രൂപയുടെ ആഭരണവും പണവും കവർന്ന കേസിൽ ഏഴ് മലയാളികൾ ഉൾപ്പെടെ 10 പേരെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷെട്ടി (48), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്കോ (48), തൃശ്ശൂർ മുകുന്ദപുരം സ്വദേശി...

പി.സി.എസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഉപ്പള: ഉപ്പള പച്ചിലംപാറയിൽ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന പച്ചിലംപാറ ചാരിറ്റി സൊസൈറ്റി 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി റിയാസ് പച്ചിലംപാറയെയും സെക്രട്ടറിയായി ലത്തീഫ് മാസ്റ്ററെയും ട്രഷറായി ജബ്ബാർ ദർബാറിനേയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സലിം ബുറാഖ്, അദ്ദു സാന്തി ജോയിന്റ് സെക്രട്ടറിമാർ: ആരിഫ്, ഫാറൂഖ് എം.കെ അഡ്വൈസറി...

ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ് കുമ്പള എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്. ജൂണ്‍ നാലിന് ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ...

മംഗളൂരുവിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോഡ്രൈവർമാർ മരിച്ചു

മംഗളൂരു : മംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോഡ്രൈവർമാർ മരിച്ചു. ഹാസൻ സ്വദേശി രാജു പാല്യ (50), പുത്തൂർ സ്വദേശി ദേവരാജ് ഗൗഡ (46) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെയായിരുന്നു സംഭവം. റൊസാരിയോ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അപകടം. മുറിയിൽനിന്ന്...

പ്രകോപനപരമായ പോസ്റ്റ്: ‘പേരയം സഖാക്കൾ’ ഫെയ്‌സ്ബുക്ക് പേജിനെതിരേ കാസർകോട് സൈബർ പോലീസ് കേസെടുത്തു

കാസർകോട് : കർണാടകയിൽ നടന്ന പ്രകടനം കാസർകോട്ട്‌ നടന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റിട്ട് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ‘പേരയം സഖാക്കൾ’ ഫെയ്‌സ്ബുക്ക് പേജിനെതിരേ കാസർകോട് സൈബർ പോലീസ് കേസെടുത്തു. സൈബർ പോലീസ് ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. പോലീസിലെ സോഷ്യൽ മീഡിയ പട്രോളിങ് ടീമാണ് പോസ്റ്റ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ഈ വിവരം കാസർകോട് സൈബർ...

അശാസ്ത്രീയ നിർമാണം: ദേശീയപാത കുരുതിക്കളമാകുന്നു: ജനങ്ങളുടെ ജീവനിൽ പന്താടുന്നത് നോക്കി നിൽക്കാനാകില്ല – മുസ്‌ലിം ലീഗ്

ഉപ്പള: തലപ്പാടി- ചെങ്കള ദേശീയ പാത കുരുതിക്കളമായി മാറുന്നതിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. നിർമാണ കമ്പനി ആധികൃതരുടെ കുറ്റകരമായ അനാസ്ഥകാരണം ദേശീയപാത അപകടത്തുരുത്താകുന്നത് നോക്കി നിൽകാനാകില്ലെന്നും ഇതേ രീതിയിൽ അശാസ്ത്രീയ നിർമാണം തുടരാനാണ് അധികൃതരുടെ നീക്കമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ, ജനറൽ...

കാസർകോട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

പൊയിനാച്ചി (കാസർകോട്): കനത്ത മഴയില്‍ കാസർകോട് ദേശീയപാതയില്‍ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യാഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം മഴവെള്ള...

ഗൂഗിള്‍ മാപ്പ് വീണ്ടും ചതിച്ചു; സ്വിഫ്റ്റ് കാര്‍ ഒഴുക്കില്‍പ്പെട്ടത് മലവെള്ളപ്പാച്ചിലില്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍ഗോഡ് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു. മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെയാണ് സ്വിഫ്റ്റ് കാറും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായിരുന്ന രണ്ട് യുവാക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അപകടത്തില്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img