Saturday, November 15, 2025

Local News

ഉപ്പളയില്‍ യുവാവിനെ വെട്ടിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം ഊര്‍ജ്ജിതം

ഉപ്പള(www.mediavisionnews.in) :ഉപ്പളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന. അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉപ്പള ഹനഫി പള്ളിക്ക് സമീപത്തെ മുസ്തഫ(45)ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി ജിം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉപ്പളക്ക് സമീപത്തെ ഒരു ദമ്പതികളുടെ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ്...

മൃഗീയ പീഡനത്തിന് മരണംവരെ തടവ്, പോക്‌സോ ഭേദഗതിക്ക് ശേഷം ആദ്യശിക്ഷ കാസര്‍കോട്

കാസര്‍കോട്: (www.mediavisionnews.in) നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി...

അജ്മീർ യാത്രക്കിടെ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

ഉപ്പള: (www.mediavisionnews.in) അജ്മീർ യാത്രക്കിടെ ട്രെയിനിൽ വെച്ച് ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഉപ്പള മൂസോടിയിലെ മൂസ (55) യാണ് മരണപ്പെട്ടത്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ജീവ കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഭാര്യ ലൈല. മക്കൾ നിസാം, നിസാർ, മിസ്‍മിന. മൃതദേഹം നാളെ രാവിലെ എത്തിക്കും. കബറടക്കം മൂസോടി ജുമാ...

അജ്ഞാത സംഘത്തിന്റെ ആക്രമണം: ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ മകൻ മുസ്തഫ (45) ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ...

സോഷ്യൽ വെൽ ഫെയർ ഉപ്പള ഗേറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) മുപ്പത് വർഷക്കാലം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച് മുന്നേറുന്ന സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് കൂട്ടായ്മ 2020-2021ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ: ലത്തീഫ് ഉപ്പളഗേറ്റ്, പ്രസിഡണ്ട്: മുഹമ്മദ്‌ പുതിയോത്ത്, സെക്രട്ടറി: ഫാറൂഖ് ഒളമ്പിയ, ട്രഷറർ: അഷ്‌റഫ്‌ മണ്ണാട്ടി വൈസ് പ്രസിഡണ്ടുമാർ: 1)ഉംബാഹിച്ച പച്ചിലബാറ 2)ഹമീദ് ഇട്ലി 3)അദ്റൂ ഷിപ്പ് 4)ഫാറൂഖ്...

ജില്ലയിൽ 2013 മുതൽ 2019 വരെ 513 പോക്‌സോ കേസുകൾ

കാസർകോട്‌ (www.mediavisionnews.in) :ജില്ലയിൽ 2013 മുതൽ 2019 വരെ  513  പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. 2019 ഒക്‌ടോബർ 31 വരെയുള്ള കണക്കാണിത്. രജിസ്റ്റർ ചെയ്ത് 513 പോക്‌സോ കേസുകളിൽ 58 എണ്ണത്തിൽ ശിക്ഷ വിധിച്ചു.  142 എണ്ണം വെറുതെവിട്ടടു.  23 എണ്ണം റദ്ദാക്കി. 20 എണ്ണം മറ്റുരീതിയിൽ തീർപ്പാക്കി. അവശേഷിക്കുന്ന കേസുകളിൽ തുടർ...

കാസറഗോഡ് ബ്ലോക്ക്‌ കേരളോത്സവം: വനിത കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യന്മാർ

ബദിയടുക്ക : (www.mediavisionnews.in) ബദിയടുക്ക ബോൽക്കട്ട ഗ്രൗണ്ടിൽ വെച്ച് നടന്ന കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത് കേരളോത്സവം വനിതാ വിഭാഗം കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യൻമാരായി. ഉമ്മു ജമീല, ധന്യശ്രീ, അർഷാന, രമ്യ, വിദ്യാശ്രീ, ഭവ്യശ്രീ, ലാവണ്യ, പ്രജ്ഞ, അനുസ്മിത അക്ഷത, അശ്വിത എന്നിവർ അടങ്ങിയ ടീം ആണ് ചാമ്പ്യന്മാരായത്. ...

കുമ്പള കളത്തൂർ സ്വദേശിയെ മംഗളൂരുവിൽ കൊലപ്പെടുത്തിയ പ്രതി ഉള്ളാൾ പൊലീസിൽ കീഴടങ്ങി

മംഗളൂരു: (www.mediavisionnews.in) മലയാളി യുവാവിനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കുമ്പള കളത്തൂർ പള്ളം അനന്ത ശർമയുടെ മകൻ സി.എച്ച്.സുദർശനെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി തൊക്കോട്ട് കാപ്പിക്കാടെ ഡി.കെ.രക്ഷിത് ആണ് ഉള്ളാൾ പൊലീസിൽ കീഴടങ്ങിയത്. വെള്ളിയാഴ്ചയാണു സുദർശൻ കൊല്ലപ്പെട്ടത്. പ്രതിയുടെ സുഹൃത്തായ യുവതിയും ഇതര സമുദായത്തിൽ പെട്ട യുവാവും...

കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന കേസുകള്‍ പെരുകി; കാസര്‍കോട് ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി വരുന്നു

കാസര്‍കോട്: (www.mediavisionnews.in) കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനായി കാസര്‍കോട് ജില്ലയില്‍ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കുന്നു. കേരളത്തില്‍ പുതിയ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും ഇത്തരമൊരു കോടതി വരുന്നത്. പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്രനിയമ നീതിന്യായ മന്ത്രാലയം...

മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളിയിൽ പ്രവർത്തനം ആരംഭിച്ചു

സീതാംഗോളി: (www.mediavisionnews.in) രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളി ജുമാ മസ്ജിദിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ, ഫാദർ ജോൺ വാസ്, സായി റാം ബട്ട്, സുലൈമാൻ ഹാജി, നസീർ കണ്ണൂർ, സുകുമാരൻ,...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img