Friday, November 14, 2025

Local News

ഒമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയില്‍

കാസര്‍കോട്: (www.mediavisionnews.in) ബംഗളൂരുവിലെയും ഗോവയിലെയും കോളേജുകളിലേക്ക് മയക്കുമരുന്ന് വിതരണത്തിനെത്തിക്കുന്ന മൂന്ന് കാസര്‍കോട് സ്വദേശികള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബൂറോയുടെ പിടിയിലായി. ബംഗളൂരു സഞ്ജയ് നഗറിലെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്ന മുഹമ്മദ് അസറുദ്ദീന്‍ (27), മുഹമ്മദ് മുഹ്‌സിന്‍ (27), ആസിഫ് (24) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിലെയും ഗോവയിലെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതായി...

വിഗാൻസ് മൊഗ്രാൽ പുത്തൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

മൊഗ്രാൽ പുത്തൂർ: (www.mediavisionnews.in) കാസറഗോടിന്റെ സാമൂഹിക സാംസ്കാരിക കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രമുഖ ക്ലബ്ബായ വിഗാൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് മൊഗ്രാൽ പുത്തൂർ കടവത്തിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. കാസറഗോഡിന്റെ ഫുട്ബോൾ ഇതിഹാസമായ എച്ച്.എ ഖാലിദ് മൊഗ്രാൽ ക്ലബ് സെക്രട്ടറി ദിൽഷാദ് കടവത്തിന് നല്‍കിയാണ് ജേഴ്‌സിയുടെ പ്രകാശനം നിര്‍വഹിച്ചത്....

മുത്തലിബ് വധക്കേസ്; പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കാസര്‍കോട്: (www.mediavisionnews.in) റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും കോടതിയിലെ ചോദ്യം ചെയ്യലിന് ഒരു പ്രതി ഹാജരാകാത്തത് തുടര്‍ നടപടികളെ അനിശ്ചിതത്വത്തിലാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടിബയലിലെ മന്‍സൂര്‍ അഹമ്മദ് ആണ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നത്. രണ്ട് തവണ നോട്ടീസ്...

പൗരത്വ നിയമത്തിനെതിരെ കുമ്പള ഗ്രാമ പഞ്ചായത്തിൽ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി

കുമ്പള: (www.mediavisionnews.in) രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുന്ന തരത്തിൽ രാജ്യത്ത് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സി നിയമവും പിൻവലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാൻ കമ്പള ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നൽകി. ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ...

സഅദിയ്യ ലഘുലേഖ വാസ്തവ വിരുദ്ധം: കുമ്പോൽ തങ്ങൾ

കുമ്പള: (www.mediavisionnews.in) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്‌ പ്രഡിഡന്റും ചെമ്പരിക്ക മംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി.എം അബ്ദുള്ള മുസ്ലിയാരുടെ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും മോശമായ പദപ്രയോഗത്തിലൂടെ ഇകഴ്ത്തിയും പുച്ഛിച്ചും അദ്ദേഹത്തിന്റെ സേവനത്തെയും അദ്യാപനത്തെയും തരം താണ ഭാഷയിൽ വിമർശിച്ചും ദേളി സഅദിയ്യ എന്ന സ്ഥാപന സമ്മേളനത്തിൽ വിതരണം നടത്തിയ ലഘു...

ഉപ്പളയില്‍ ഹോട്ടല്‍ വ്യാപാരിയുടെ ബുള്ളറ്റ് ബൈക്ക് തീവെച്ച്‌ നശിപ്പിച്ച നിലയില്‍

ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ ഫ്‌ളാറ്റിന് താഴെ നിര്‍ത്തിയിട്ടിരുന്ന ഹോട്ടല്‍ വ്യാപാരിയുടെ ബുള്ളറ്റ് ബൈക്ക് കത്തിച്ചനിലയില്‍. ബപ്പായത്തൊട്ടി സ്വദേശിയും ഉപ്പള ഫ്‌ളാറ്റിലെ താമസക്കാരനുമായ അമീറിന്റെ ബുള്ളറ്റാണ് കത്തിച്ചത്. ബൈക്കിന് സമീപത്തുനിന്ന് പെട്രോള്‍ കൊണ്ടുവന്ന രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് സമീപ വാസികള്‍ മഞ്ചേശ്വരം പൊലീസില്‍...

മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷ മാർച്ച്‌; എം.എസ്.എഫ് ഉപ്പളയിൽ ദേശരക്ഷാ വലയം തീർത്തു

ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള ടൗണിൽ ദേശരക്ഷാ വലയം തീർത്തു. ഭാരതത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ വിദ്യാർത്ഥികളെ നിരത്തി ഇന്ത്യയുടെ പ്രതിജ്ഞ ചെല്ലികൊടുത്താണ് വലയം തീർത്തത്. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ സവാദ് അംഗഡിമുഗറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ...

മംഗളൂരുവിൽ അരക്കോടിയിലേറെ രൂപയുടെ സ്വർണവുമായി രണ്ടുദിവസത്തിനിടെ മൂന്നുപേർ പിടിയിൽ

മംഗളൂരു: (www.mediavisionnews.in) അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്തുസ്വർണവുമായി മലയാളിയടക്കം മൂന്നുപേർ രണ്ടുദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നൗമാൻ, ഉത്തർപ്രദേശ് മുസാഫർ നഗറിലെ സുഹേൽ, ഡൽഹിയിലെ മുഹമ്മദ് സാഖിബ് എന്നിവരാണ്‌ പിടിയിലായത്. മൊത്തം 53.52 ലക്ഷം രൂപ വിലവരുന്ന 1319 ഗ്രാം (164.875 പവൻ) സ്വർണം ഇവരിൽനിന്ന്‌ പിടികൂടി....

ഉപ്പളയില്‍ ട്രെയിനിന് നേരെ കല്ലേറ്; ആര്‍.പി.എഫ് അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: (www.mediavisionnews.in) മുംബൈ -എറണാകുളം തുരന്തോ എക്‌സ്പ്രസിസ് ട്രെയിനിന് നേരെ ഉപ്പളയില്‍ വെച്ച് അജ്ഞാത സംഘം കല്ലെറിഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ട്രെയിന്‍ ഉപ്പളയില്‍ എത്തിയപ്പോള്‍ പാളത്തിന് കുറച്ചകലെ മറഞ്ഞുനിന്ന സംഘം കല്ലെറിയുകയായിരുന്നു. ഉപ്പളയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വണ്ടി നിര്‍ത്തിയില്ല. കല്ലെറിഞ്ഞ ശേഷം ചിലര്‍ ഓടി പോകുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ട്രെയിന്‍ കാസര്‍കോട്ടെത്തി നിര്‍ത്തിയിട്ടതോടെ...

ബംഗളൂരുവിൽ വാഹനാപകടത്തിൽ മഞ്ചേശ്വരം സ്വദേശികളായ മൂന്ന് പേർ മരിച്ചു

ബംഗളൂരു: (www.mediavisionnews.in) വാഹനാപകടത്തിൽ ശബരിമല തീർഥാകടരായ മൂന്ന് പേർ മരിച്ചു. ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനത്തിന് ശേഷം തിരുപ്പതിയിലെത്തി മഞ്ചേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img