Thursday, January 22, 2026

Local News

മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയത് ഉഗ്ര പ്രഹരശേഷിയുള്ള ബോംബ് തന്നെ; നിര്‍വീര്യമാക്കിയെന്ന് പൊലീസ്

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തത് ഉഗ്ര പ്രഹരശേഷിയുള്ള  ഐ ഇ ഡി ബോംബ്. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍  ഉപേക്ഷിക്കപ്പെട്ട ബാഗിൽ  പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം...

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത പ്രഖ്യാപിച്ചു

മംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് ബോംബുണ്ടായിരുന്നതെന്നാണ് വാര്‍ത്തകള്‍ പരന്നത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ബാഗ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബാഗില്‍ ബോംബ് ഇല്ലായിരുന്നെന്നും...

കെ.എഫ് ഇഖ്ബാലിനെതിരെ കേസ്: ആർ.എസ്.എസ് നേതാവിനെ പോലീസ് നിലക്ക് നിർത്തണം – യൂത്ത് ലീഗ്

ഉപ്പള: (www.mediavisionnews.in) മംഗലാപുരം പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ വിജയകുമാർ റൈ എന്ന ബിജു നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷൻ കെ.എഫ് ഇഖ്ബാലിനെതിരെ കേസെടുത്ത കുമ്പള പോലിസ് ആർ.എസ്.എസ്സിന് കുഴലൂത്ത് നടത്തുകയാണെന്നും, പ്രഭാതം മുതൽ പ്രദോഷം വരെ വർഗീയത...

മംഗളൂരു നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് മഞ്ചേശ്വരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു

മംഗളൂരു: (www.mediavisionnews.in) മംഗളൂരു നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് മഞ്ചേശ്വരം സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. മഞ്ചേശ്വരം മിയാപ്പദവ് സ്വദേശിനിയും മംഗളൂരു മിലാഗ്രെസ്‌ ഡിഗ്രി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ റെനിറ്റ (20) യാണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റു അഞ്ചുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ...

‘അമ്മ ഭയത്തിലായിരുന്നു, എന്തെങ്കിലും സംഭവിച്ചാല്‍ അധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞു’; രൂപശ്രീയുടെ മരണത്തില്‍ ദുരൂഹത

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപദവിലെ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രൂപശ്രീയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന് പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ...

ജാമിയ മില്ലിയ സമരക്കാരൻ, ഹസൻ ശിഹാബ് ഹുദവിയെ എം.എസ്.എഫ് ആദരിച്ചു

ഉപ്പള: (www.mediavisionnews.in) ഡൽഹി ജാമിയ മില്ലിയ വിദ്യാർത്ഥിയും, പൗരത്വ ഭേദഗതി കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്താൻ മുൻനിരയിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റിന്റെ ശേഷം ജാമ്യത്തിൽ നാട്ടിലെത്തിയ മംഗൽപാടി പഞ്ചായത്തിലെ അടക്ക സ്വദേശി ഹസൻ ശിഹാബ് ഹുദവിയെ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു. എം.എസ്.എഫ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധം; മലയാളികൾക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്

മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധ ദിനത്തിൽ നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ...

അധ്യാപികയുടെ മരണം വെള്ളം അകത്ത് ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകം തന്നെയെന്ന് ബന്ധുക്കള്‍

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ചികുര്‍പാതയിലെ രൂപശ്രീ(40)യുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങിയില്ല. ഇതൊരു കൊലപാതകം തന്നെയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതേസമയം രൂപശ്രീയുടെ മരണം വെള്ളം അകത്ത് ചെന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെ...

ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേ; ആവേശമായി നെഹ്‌റു യുവകേന്ദ്രയുടെ സൈക്കിൾ റാലി

ബന്തിയോട്: (www.mediavisionnews.in) ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം ബ്ലോക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പച്ചമ്പള മുതൽ ബന്തിയോട് വരെ സംഘടിപ്പിച്ച റാലിയിൽ വിദ്യാർത്ഥികളും...

ദേശിയ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

തിരുവനന്തപുരം: (www.mediavisionnews.in) കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച വിതരണം ചെയ്യും. സംസ്ഥാനത്തെ അഞ്ച് വയസില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. ഞായറാഴ്ച ബൂത്ത് തല അടിസ്ഥാനത്തില്‍ ഇമ്മ്യൂണൈസേഷനും തിങ്കളും...
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img