കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്.
കനത്ത പോലീസ് ബന്തവസ്സ്...
മഞ്ചേശ്വരം (www.mediavisionnews.in): കർണാടക അതിർത്തി കൊട്ടിയടച്ചതോടെ ഇന്ന് മാത്രം പൊലിഞ്ഞത് മൂന്ന് മനുഷ്യ ജീവനുകൾ കൂടി .കണ്ണിൽ ചോരയില്ലാത്ത കർണാടകയുടെ ക്രൂരമായ നടപടിക്കെതിരെ ശക്കമായ പ്രതിഷേധം ഉയരുകയാണ്. തലപ്പാടി അതിർത്തിയിൽ രോഗികളുമായി പോകുന്ന ആംബുലൻസ് കടത്തിവിടാതെയും മംഗളൂരുവിലെ ഡോക്ടർ കയ്യൊഴിഞ്ഞതും കാരണം ഇന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്നത് മൂന്ന് പേരുടെ ജീവനുകളാണ്. ...
കാസർകോട്: (www.mediavisionnews.in) കാസർകോട് ഇന്ന് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത് 17 പേർക്ക്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും, കാസർകോട് നിന്നുള്ള മൂന്ന് പേർക്കും, രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നും ആണ്. ആറുപേർ ചെങ്കള സ്വദേശികളാണ്, രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ്
ഇതിൽ 8പേർ പുരുഷന്മാരും 9 സ്ത്രീകളും. ഇതിൽ 11പേർക്ക് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്ത് ഇന്ന് പുതുതായി 32...
കുമ്പള: (www.mediavisionnews.in) കാസർകോട് ജില്ലയിൽ ചികിത്സ ലഭിക്കാത്ത രോഗികളുടെ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്ന സഹചര്യത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സയടക്കം അടിയന്തിരമായും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചെറിയൊരു പനി വന്നാൽ പോലും മഞ്ചശ്വരം...
കാസർകോട്: ജില്ലയിലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തായതിന് പിന്നാലെ സ്ത്രീകളായ രോഗികളുടെ ഫോണുകളിലേക്ക് സന്ദേശങ്ങളും കോളുകളും വരുന്നതായി ആക്ഷേപം. രോഗം സ്ഥിരീകരിച്ച 34 പേരുടെ പട്ടിക എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അന്വേഷണം നടത്തി നടപടി...
കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ ഹോം ക്വാറന്റീന്‍ നിർദേശം ലംഘിച്ച 13 പേര്‍ക്കെതിരെ പൊലീസ് നടപടി. നിരീക്ഷണം മറികടന്ന് കറങ്ങിനടന്ന ഇവരെ പൊലീസ് പിടികൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ക്രിമിനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു. ജില്ലയില്‍ നിരവധിപ്പേര്‍ ഹോം ക്വാറന്റീന്‍...
കാസർകോട്: (www.mediavisionnews.in) കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. 30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി, 25 വയസ്സുള്ള മൊഗ്രാൽ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി,50, 43 വയസ്സുള്ള ചട്ടഞ്ചാൽ സ്വദേശികൾ, 28, 39 വയസ്സുള്ള മധൂർ സ്വദേശികൾ. ഇവരെല്ലാവരും ദുബായിൽ നിന്നും വന്നവരാണ് .
സംസ്ഥാനത്ത് ഇന്ന് 20...
മഞ്ചേശ്വരം (www.mediavisionnews.in) : കേരളത്തിൽ നിന്ന് അടിയന്തിര ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രികളിലേക്ക് കൊണ്ട് പോവുന്ന രോഗികളെ അതിർത്തിയിൽ നിന്ന് തിരിച്ചയക്കുന്ന കർണ്ണാടക സർക്കാരിന്റെ നടപടി മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ആവശ്യപ്പെട്ടു.
ഈ ക്രൂര നടപടിയുടെ ഫലമാണ് ഇന്ന് ' ഒരു രോഗിയുടെ മരണത്തിൽ ...
കാസര്‍കോട്: (www.mediavisionnews.in) ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി കടന്ന് കേരളത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഒരു വണ്ടിയും കടത്തിവിടുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസ്‌ലം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ച ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞിയെ അസ്‌ലമിന്റെ ആംബുലന്‍സിലായിരുന്നു കൊണ്ടുപോയത്.
‘അഞ്ച് ദിവസമായിട്ട് ഒരു ആംബുലന്‍സിനെ പോലും കടത്തിവിടുന്നില്ല....
കാസര്‍കോട്: (www.mediavisionnews.in) മംഗലാരുരത്തേക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരണപ്പെട്ടു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്.
വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ പോയത്. എന്നാല്‍ കര്‍ണാടക...
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ് മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...